ന്യായസാരകഥകൾ 10 – ( എം. രാജീവ് കുമാർ )

ലവണപുത്തലികാ ന്യായം. “എന്താണീ ലവണ പുത്തലിക?” “ഉപ്പു കൊണ്ടുണ്ടാക്കിയ പ്രതിമ . അതേ . ഉപ്പു പാവ ! അതിന്റെ സംസ്കൃതമാണ് ലവണപുത്തലിക ! “ “കടലിന്റെ ആഴമളക്കാൻ ലവണപുത്തലിക ഇറക്കിയാലെങ്ങനിരിക്കും?” “അതലിഞ്ഞില്ലാതാകും. അത്ര തന്നെ ! “ ” അപ്പോൾ ഭരണത്തിന്റെ അഴിമതിയന്വേഷിക്കാൻ വിജിലൻസിനെയിറക്കുന്നതു പോലെ ….” “അങ്ങനെ പറഞ്ഞില്ല. “ “പിന്നെങ്ങനെ പറഞ്ഞു ?” ‘ ഈശ്വരനിൽ ലയിച്ചിരിക്കുന്ന മനുഷ്യൻ മറ്റുളളവർക്ക് എങ്ങനെ ഈശ്വരനെപ്പറ്റി വ്യാഖ്യാനിച്ചു കൊടുക്കും. ? “ ” ഇപ്പോൾ വ്യക്തമായി. […]
നാഥനാം നബി – ( ജയകുമാർ കോന്നി )

നിന്നെത്തിരിച്ചറിയാനായി കുഞ്ഞേ, നിൻ വിരൽത്തുമ്പിലുണ്ടു ചിഹ്നങ്ങളെന്നു , നിന്നെപ്പഠിപ്പിച്ചവൻ തിരുമേനിയാം, നബിയല്ലോനമ്മൾതൻ നാഥൻ . നല്ലതുമാത്രം ചൊല്ലേണമെന്നു നന്മയിലോതിയ, പ്രവാചകാ, നിത്യംനല്ലതുമാത്രം പറയാൻ തൗഫീക്ക്, നൽകണം നേരിന്നുയിരാം തമ്പുരാനേ. നഷ്ടപ്പെട്ടതോർത്തു നടക്കാതിരിക്ക, നിനക്കതു ലഭ്യമായിടും മറു രൂപത്തിൽ . നിന്നയൽക്കാരൻവിശന്നിരിക്കെ , നീ നിറച്ചുണ്ണുന്നതു പാപമത്രേ. നിങ്ങൾ കടത്തെ ത്യജിക്കുക,യല്ലായ്കിൽ, നിദ്ര നിങ്ങളിൽ നിന്നകന്നേ പോകുo. നാഥനില്ലാകുഞ്ഞിൻ ചാരത്തിരുന്നു , നിൻകുഞ്ഞിനെ ലാളിക്കരുതെന്നോതിയ നാഥനും നബിയല്ലോ! നന്മപഠിപ്പിച്ചവൻ,സ്നേഹ ധനൻ,നബിയെൻ ഗുരുനാഥൻ. നടക്ക,മകനേയാ പാതയിൽ ,നേടാം നിനക്കുസുരലോകം. നിൻവ്രതനാളുകൾ […]
മുത്തശ്ശിയും ,ഭൂതത്താനും – ( മിനി സുരേഷ് )

പണ്ട് പണ്ട് ദേവരാജപുരം എന്നൊരു രാജ്യമുണ്ടായിരുന്നു. ദേവരാജപുരംകൊട്ടാരത്തിലെ അലക്കുകാരിയായിരുന്നു വൈദേഹി മുത്തശ്ശി.അവർ വസ്ത്രങ്ങൾ അലക്കിയിരുന്നത് കാടിനടുത്തുള്ള ഒരു ചോലയിലാണ് . അവിടെ നിറയെ പാറക്കൂട്ടങ്ങൾ ഉണ്ട്. വസ്ത്രങ്ങളെല്ലാം അലക്കി അവർപാറകളുടെ മുകളിൽ ഉണങ്ങാനിടും.എന്നിട്ട് കാട്ടിലെല്ലാം നടന്ന് പഴങ്ങൾ ശേഖരിക്കും. കിളികൾക്കും ,കുരങ്ങന്മാർക്കുമെല്ലാം ഭക്ഷിക്കുവാനായി ഒരു പങ്ക് മാറ്റിവയ്ക്കും. വൈകുന്നേരമാകുമ്പോൾ ഉണങ്ങിയ വസ്ത്രങ്ങളുടെ ചുമടും ,ഒരുകൂടയിൽ പഴവുമായി വീട്ടിലേക്ക് തിരിച്ചു പോകും. മുത്തശ്ശിയുടെ അയൽക്കാരനായിരുന്നു ശ്യാമു.വലിയ മടിയനും ,വഴക്കാളിയുമായിരുന്നു അയാൾ.ആരോരുമില്ലാത്ത മുത്തശ്ശിയോട് എപ്പോഴും വഴക്കുണ്ടാക്കും.മുത്തശ്ശി അതൊന്നും കാര്യമാക്കുകയില്ല. കാട്ടിൽ […]
കണ്ണന്റെ പ്രിയ ആരാധിക – ( പ്രസന്ന നായർ )

അഷ്ടമിരോഹിണി രാവിന്റെ നീലിമയിൽ കൃഷ്ണ ഗീതം ചൊല്ലി ഞാൻ മയങ്ങേ ഏതോ ജന്മത്തിൽ നിന്നെന്ന പോലൊരു മധു മുരളീ നാദം കാതിൽ പതിഞ്ഞു മിഴി തുറന്നപ്പോൾ കായാമ്പൂ വർണ്ണൻ മധുര സ്മിതം തൂകി മുന്നിൽ നിൽപ്പൂ ഞാനെന്നേ മറന്നൂ ഈ പ്രപഞ്ചത്തെ മറന്നു അർത്ഥനാ രീതികൾ പാടേ മറന്നൂ. അനുരാഗ ലോല നാം കണ്ണന്റെ മാറിലെ വനമാല പ്പൂക്കളിൽ ഒരു പുഷ്പമാകുവാൻ ചെഞ്ചുണ്ടു ചുംബിക്കും കോലക്കുഴലിലെ കാംബോജീ രാഗമായ് ഒഴുകി നടന്നീടാൻ അനുവാ ദം ചോദിച്ചു, അനു […]
എന്റെ അമ്മയുടെ വെള്ളച്ചട്ടയും ഞുറിഞ്ഞിട്ട കച്ചമുറിമുണ്ടും – ( ലീലാമ്മ തോമസ് )

എന്റെ അമ്മയുടെ വെള്ളച്ചട്ടയും ഞുറിഞ്ഞിട്ട കച്ചമുറിമുണ്ടും. അടുക്കളയിൽ നിൽക്കുമ്പോൾ ചട്ടയിലെ ചക്കക്കുരു മെഴുക്കുപുരട്ടി മണം. എന്തൊരു വാസനയാ. ആ മണം മതി ഉഴക്കുപ്പിന്റെ ചോറൂണ്ണും. വെള്ളച്ചട്ടയിലെ പുള്ളിപ്പാടുകൾ. അരകല്ലിൽമഞ്ഞൾ കുത്തിച്ചതച്ചപ്പോൾ തെറിച്ചു വീഴുന്ന പുള്ളികൾ. എന്റെ അമ്മയുടെ കലത്തിലെ വറ്റു തീരില്ല വെളിച്ചെണ്ണ ക്കുപ്പിയിലെ എണ്ണയും തീരില്ല. എപ്പോഴും രണ്ടാൾക്കുണ്ണാൻ ചോറു കാണും. കലത്തിൽ. ചെരുപ്പിടാതെ നടക്കുന്ന അമ്മ സഹന സുന്ദരി.. ചന്ദ്രനെപ്പോലെ വിളങ്ങുന്നു നിൻ മുഖം. ഇങ്ങനെ ഞാൻ പാടും. എന്റെ അമ്മയെനോക്കി ഞാൻ പാടുമ്പോൾ […]
കിളിക്കൊഞ്ചല്‍ , (ബാലനോവല്‍) അദ്ധ്യായം 7 – കാരൂര്‍ സോമന്‍

കുഞ്ഞമ്മയുടെ കൈയ്യില്‍ വലിയ വടി കണ്ടപ്പോള്‍ ചാര്‍ളിയുടെയുള്ളില്‍ ഒരു നടുക്കമുണ്ടായി. തത്തമ്മയെ അടിച്ചുകൊല്ലാനുള്ള ശ്രമമാണ്. കുഞ്ഞമ്മ പതുക്കെ കാല് മുന്നോട്ട് വെച്ചപ്പോള്‍ അവന്‍റെ മുഖം വിളറി. കുഞ്ഞമ്മ വടി മുകളിലേക്ക് ഉയര്‍ത്തുന്നത് കണ്ട് അവന്‍റെ മനസ്സ് തളര്‍ന്നു. അവന്‍റെ പ്രതികരണം പെട്ടെന്നായിരുന്നു. ‘കുഞ്ഞമ്മേ, തത്തമ്മയെ കൊല്ലരുത്’ അത്രയും പറഞ്ഞിട്ട് മുകളിലേക്കുയര്‍ത്തിയ വടിയില്‍ കയറിപിടിച്ചു. തത്ത പെട്ടെന്ന് പറന്നുപോയി. അതവന് ആഹ്ലാദം പകര്‍ന്നു. റീന അത് ഒരിക്കലും പ്രതീക്ഷിച്ചതല്ല. അതിനുള്ള അടി മുഴുവന്‍ ഏറ്റുവാങ്ങിയത് ചാര്‍ളിയായിരുന്നു. കുഞ്ഞമ്മ അവനെ […]
‘ലൈബ്രറി ഓഫ് ഹോണസ്റ്റി’; 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന വായനശാല, 30കാരന്റെ സംരംഭം ബമ്പർ ഹിറ്റ്

ഉദ്ദേശം ശക്തമാണെങ്കിൽ സംരംഭം ചെറുതായാലും വലുതായാലും അത് തീർച്ചയായും വിജയിക്കും. അത്തരത്തിലുള്ള ഒരു ലൈബ്രറിയാണ് ‘ലൈബ്രറി ഓഫ് ഹോണസ്റ്റി’ അതായത് സത്യസന്ധതയുടെ ലൈബ്രറി. ഇവിടെ ആർക്കും വേണമെങ്കിലും വന്ന് പുസ്തകം വായിക്കാം. അതും പണമോ ചെലവോ മെമ്പർഷിപ്പോ ഇല്ലാതെ തന്നെ. കൂടാതെ ഇവിടേക്ക് ബുക്കുകൾ സംഭാവന ചെയ്യുകയും ചെയ്യാം. ചണ്ഡിഗഡിലുള്ള ഈ ചെറിയ വായനശാല നൂറുകണത്തിന് ആളുകൾക്ക് പ്രതീക്ഷയുടെ പുതിയ വഴിയും പാതയുമാണ് തുറന്നു നൽകുന്നത്. 30കാരനായ സന്ദീപ് കുമാറാണ് ഈ ലൈബ്രറിയുടെ തലച്ചോറ്. തന്റെ ലൈബ്രറിയിലൂടെ […]
കനേഡിയൻ ആർമി വെബ്‌സൈറ്റ് താൽക്കാലികമായി പ്രവർത്തനം നിർത്തി; പിന്നിൽ ഇന്ത്യൻ ഹാക്കർമാരെന്ന് റിപ്പോർട്ട്

Canadian Army Website Hacked: കനേഡിയൻ സായുധ സേനയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ബുധനാഴ്‌ച താൽക്കാലികമായി പ്രവർത്തനരഹിതമായതായി റിപ്പോർട്ടുകൾ. ദ ടെലിഗ്രാഫിന്റെ റിപ്പോർട്ട് അനുസരിച്ച്, ‘ഇന്ത്യൻ സൈബർ ഫോഴ്‌സ്’ എന്ന ഹാക്കർമാരുടെ സംഘമാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തതെന്നാണ് റിപ്പോർട്ടുകൾ. സൈബർ ആക്രമണത്തിന്റെ ഉത്തരവാദിത്തം അവർ എക്‌സ് പോസ്‌റ്റിലൂടെ ഏറ്റെടുത്തു. ഉച്ചയോടെയാണ് തടസ്സം നേരിട്ടതെന്നും പിന്നീട് അത് പരിഹരിക്കപ്പെട്ടുവെന്നും പ്രതിരോധ വകുപ്പിലെ മീഡിയ റിലേഷൻസ് മേധാവി ഡാനിയൽ ലെ ബൗത്തിലിയർ ദി ഗ്ലോബ് ആൻഡ് മെയിലിനോട് പറഞ്ഞു. “കനേഡിയൻ എയർഫോഴ്‌സ് […]
ലോക ഹൃദയ ദിനം: ഹൃദയംകൊണ്ട് ഹൃദയത്തെ അറിയൂ , ഓര്‍ത്തുവെക്കാം ഇക്കാര്യങ്ങള്‍

ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ ഹൃദയാരോഗ്യം ഒരു പ്രധാന ആശങ്കയായി മാറിയിരിക്കുകയാണ്. എന്നാല്‍ ചെറുപ്പക്കാര്‍ക്കിടയിലാണ് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ അനുദിനം വര്‍ധിക്കുന്നത്. തെറ്റായ ജീവിതശൈലി ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമാകുന്നുണ്ടെന്നത് യാഥാര്‍ഥ്യമാണ്. അതിനാല്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനും സമയബന്ധിതമായ ചികിത്സ ആരംഭിക്കുന്നതിനും പതിവായി പരിശോധനകള്‍ക്ക് വിധേയരാകണം. ഹൃദയാരോഗ്യത്തെപ്പറ്റിയും ഹൃദയത്തെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയും ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ലോക ഹാര്‍ട്ട് ഫെഡറേഷന്‍ സെപ്റ്റംബര്‍ 29 ലോകാരോഗ്യ ദിനമായി ആചരിക്കുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങള്‍ […]
പാക്കിസ്ഥാനിൽ വീണ്ടും സ്ഫോടനം; ഖൈബർ പഖ്തൂൺഖ്വ പള്ളിയിലുണ്ടായ അപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു

Blast inside mosque in Pakistan: പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്യ്‌തെന്ന് പോലീസ് പറഞ്ഞു. ഹംഗു ജില്ലയിലെ പള്ളിയിലാണ് സ്‌ഫോടനമുണ്ടായതെന്ന് ദോബ പോലീസ് സ്‌റ്റേഷൻ എസ്എച്ച്ഒ ഷഹ്‌റാസ് ഖാൻ അറിയിച്ചു. ജുമാ നമസ്‌കാരത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നും അപകടം നടക്കുമ്പോൾ 30 മുതൽ 40 വരെ വിശ്വാസികൾ പള്ളിയിൽ ഉണ്ടായിരുന്നുവെന്നും, ചാവേർ സ്‌ഫോടനമാണെന്ന് കരുതുന്നതുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം സ്ഫോടനത്തിന്റെ ആഘാതത്തിൽ പള്ളിയുടെ മേൽക്കൂര തകർന്നുവെന്ന് […]



