നാഥനാം നബി – ( ജയകുമാർ കോന്നി )

Facebook
Twitter
WhatsApp
Email
നിന്നെത്തിരിച്ചറിയാനായി കുഞ്ഞേ,
നിൻ വിരൽത്തുമ്പിലുണ്ടു ചിഹ്നങ്ങളെന്നു ,
നിന്നെപ്പഠിപ്പിച്ചവൻ തിരുമേനിയാം,
നബിയല്ലോനമ്മൾതൻ നാഥൻ .
നല്ലതുമാത്രം ചൊല്ലേണമെന്നു
നന്മയിലോതിയ, പ്രവാചകാ,
നിത്യംനല്ലതുമാത്രം പറയാൻ തൗഫീക്ക്,
നൽകണം നേരിന്നുയിരാം തമ്പുരാനേ.
നഷ്ടപ്പെട്ടതോർത്തു നടക്കാതിരിക്ക,
നിനക്കതു ലഭ്യമായിടും മറു രൂപത്തിൽ .
നിന്നയൽക്കാരൻവിശന്നിരിക്കെ ,
നീ നിറച്ചുണ്ണുന്നതു പാപമത്രേ.
നിങ്ങൾ കടത്തെ ത്യജിക്കുക,യല്ലായ്കിൽ,
നിദ്ര നിങ്ങളിൽ നിന്നകന്നേ പോകുo.
നാഥനില്ലാകുഞ്ഞിൻ ചാരത്തിരുന്നു ,
നിൻകുഞ്ഞിനെ ലാളിക്കരുതെന്നോതിയ
നാഥനും നബിയല്ലോ!
നന്മപഠിപ്പിച്ചവൻ,സ്നേഹ ധനൻ,നബിയെൻ ഗുരുനാഥൻ.
നടക്ക,മകനേയാ പാതയിൽ ,നേടാം
നിനക്കുസുരലോകം.
നിൻവ്രതനാളുകൾ സഫലമാകട്ടെ.

About The Author

Leave a Reply

Your email address will not be published. Required fields are marked *