എന്റെ അമ്മയുടെ
വെള്ളച്ചട്ടയും
ഞുറിഞ്ഞിട്ട
കച്ചമുറിമുണ്ടും.
അടുക്കളയിൽ
നിൽക്കുമ്പോൾ
ചട്ടയിലെ
ചക്കക്കുരു മെഴുക്കുപുരട്ടി മണം.
എന്തൊരു വാസനയാ.
ആ മണം മതി
ഉഴക്കുപ്പിന്റെ ചോറൂണ്ണും.
വെള്ളച്ചട്ടയിലെ
പുള്ളിപ്പാടുകൾ.
അരകല്ലിൽമഞ്ഞൾ
കുത്തിച്ചതച്ചപ്പോൾ
തെറിച്ചു വീഴുന്ന പുള്ളികൾ.
എന്റെ അമ്മയുടെ
കലത്തിലെ
വറ്റു തീരില്ല
വെളിച്ചെണ്ണ
ക്കുപ്പിയിലെ
എണ്ണയും
തീരില്ല.
എപ്പോഴും
രണ്ടാൾക്കുണ്ണാൻ
ചോറു കാണും.
കലത്തിൽ.
ചെരുപ്പിടാതെ
നടക്കുന്ന അമ്മ
സഹന സുന്ദരി..
ചന്ദ്രനെപ്പോലെ
വിളങ്ങുന്നു നിൻ മുഖം.
ഇങ്ങനെ ഞാൻ പാടും.
എന്റെ അമ്മയെനോക്കി
ഞാൻ പാടുമ്പോൾ
. കവിത അറിയാത്ത എന്റെ പാവം
അമ്മ വിചാരിക്കും ഞാൻ ഇല്ലായ്മ
പറഞ്ഞുണ്ടാക്കുന്നു
“ഓ പോ പെണ്ണെ.
ഇല്ലായ്മ പറയുന്നോ?
ചന്ദ്രന്റ കൂട്ടല്ലഞാൻ.
മാമ്മൂട്ടിൽ
പീലിപ്പോസ്
പോലെയാണ്.”
ഞാൻ ഇല്ലായ്മ പറഞ്ഞതിൽ
അമ്മയ്ക്ക് ദേഷ്യം.
റോസാപ്പൂ പോലെ യാ അമ്മ യെന്നു പറഞ്ഞാൽ പറയും
“ഓ ഓച്ചാ പ്പൂ “
അന്നത്തെ അമ്മമാരെല്ലാം ഇങ്ങനെയാ.
പുകഴ്താൻ സമ്മതിക്കില്ല.
അപ്പച്ചൻ വഴക്കു
പറഞ്ഞു അടിക്കാൻ
വരുബോൾ
ഞാൻ പാടും
” പ്രത്യുഷപുഷ്പമേ
നീയെന്തിങ്ങനെ
വന്നു?
അപ്പോൾ അമ്മപറയും
നീ പോ പെണ്ണേ.
ഈ ജഡത്തിലെ
ശൂലം ഞാൻ
സന്തോഷത്തോട്
സ്വീകരിക്കും.
എന്തായാലും
എനിക്കു അമ്മയെ പ്പോലെ
ചട്ടയും മുണ്ടും ഞുറിഞ്ഞു
നടക്കണം.
About The Author
No related posts.