Blast inside mosque in Pakistan: പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്യ്‌തെന്ന് പോലീസ് പറഞ്ഞു. ഹംഗു ജില്ലയിലെ പള്ളിയിലാണ് സ്‌ഫോടനമുണ്ടായതെന്ന് ദോബ പോലീസ് സ്‌റ്റേഷൻ എസ്എച്ച്ഒ ഷഹ്‌റാസ് ഖാൻ അറിയിച്ചു.
ജുമാ നമസ്‌കാരത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നും അപകടം നടക്കുമ്പോൾ 30 മുതൽ 40 വരെ വിശ്വാസികൾ പള്ളിയിൽ ഉണ്ടായിരുന്നുവെന്നും, ചാവേർ സ്‌ഫോടനമാണെന്ന് കരുതുന്നതുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സ്ഫോടനത്തിന്റെ ആഘാതത്തിൽ പള്ളിയുടെ മേൽക്കൂര തകർന്നുവെന്ന് ഹാംഗു ജില്ലാ പോലീസ് ഓഫീസർ നിസാർ അഹമ്മദ് ഉദ്ധരിച്ച് ഡോൺ പത്രം റിപ്പോർട്ട് ചെയ്തു.
ബലൂചിസ്ഥാൻ പ്രവിശ്യയിലെ മസ്തുങ് ജില്ലയിൽ അൽ ഫലാഹ് റോഡിലെ മദീന മസ്ജിദിന് സമീപമുണ്ടായ ചാവേർ സ്ഫോടനത്തിൽ 52 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് ഈ സ്ഫോടനം നടന്നത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ആളുകള്‍ ഒത്തുകൂടിയ ബലൂചിസ്ഥാനിലെ മസ്തുങ് ജില്ലയിലെ പള്ളിക്ക് സമീപമാണ് സ്ഫോടനം നടന്നത്.
വലിയ സ്‌ഫോടനമാണ് നടന്നതെന്ന് മസ്തുങ് അസിസ്റ്റന്റ് കമ്മീഷണര്‍ അത്താ ഉള്‍ മുനിം പറഞ്ഞു. സ്ഫോടനത്തിൽ മസ്തുങ് ഡിഎസ്പി നവാസ് ഗഷ്‌കോരി കൊല്ലപ്പെട്ടതായി ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ചിലരുടെ നില ഗുരുതരമാണ്. ഈ മാസം
ഈ ജില്ലയില്‍ നടക്കുന്ന രണ്ടാമത്തെ വലിയ സ്‌ഫോടനമാണിത്. ആദ്യം സ്ഫോടനത്തില്‍ ജമിയത്ത് ഉലമ-ഇ-ഇസ്ലാം ഫസല്‍ (ജെയുഐ-എഫ്) നേതാവ് ഹാഫിസ് ഹംദുള്ള ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.
Credits: https://malayalam.indiatoday.in/













