LIMA WORLD LIBRARY

കണ്ണന്റെ പ്രിയ ആരാധിക – ( പ്രസന്ന നായർ )

അഷ്ടമിരോഹിണി
രാവിന്റെ നീലിമയിൽ
കൃഷ്ണ ഗീതം
ചൊല്ലി ഞാൻ
മയങ്ങേ
ഏതോ ജന്മത്തിൽ
നിന്നെന്ന പോലൊരു
മധു മുരളീ നാദം
കാതിൽ പതിഞ്ഞു
മിഴി തുറന്നപ്പോൾ
കായാമ്പൂ വർണ്ണൻ
മധുര സ്മിതം തൂകി
മുന്നിൽ നിൽപ്പൂ
ഞാനെന്നേ മറന്നൂ
ഈ പ്രപഞ്ചത്തെ
മറന്നു
അർത്ഥനാ രീതികൾ പാടേ
മറന്നൂ.
അനുരാഗ ലോല നാം കണ്ണന്റെ മാറിലെ വനമാല
പ്പൂക്കളിൽ ഒരു
പുഷ്പമാകുവാൻ
ചെഞ്ചുണ്ടു ചുംബിക്കും കോലക്കുഴലിലെ
കാംബോജീ രാഗമായ് ഒഴുകി
നടന്നീടാൻ അനുവാ
ദം ചോദിച്ചു, അനു
ഗ്രഹം യാചിച്ചു
അഞ്ജനക്കണ്ണന്റെ
തൃപ്പാദം പ്രണമിച്ചു
കാരുണ്യക്കടലായ
ദ്വാരകാ നാഥൻ
ഹൃദയത്തോടെന്നേ
ചേർത്തു നിർത്തി
മൃദുവായെൻ കാതിൽ അമൃത
വർഷം ചൊരിഞ്ഞു
നീയെനിക്കെന്നുമെൻ
പ്രിയയാം ആരാധിക
നിനക്കെന്നുമഭയ
മെൻ മന സന്നിധാനം

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px