ആത്മഭാഷണം – (ആനി കോരുത്)

അസഹ്യമായ തണുപ്പ് ശരീരത്തിനുള്ളിലേയ്ക്ക് അരിച്ചു കയറുന്നതായി തോന്നി. കണ്ണു തുറക്കണമെന്നു വിചാരിച്ചിട്ടും സാധിക്കുന്നില്ല. എന്തോ ഭാരം കയറ്റി വച്ചിരിക്കുന്ന പോലെ എവിടെയാണു താൻ? ഓർക്കാൻ ശ്രമിച്ചു ഓ…. പിടി കിട്ടി എന്നത്തെപ്പോലെ അഞ്ചു മണിക്ക് ഓഫീസിൽ നിന്നു വീട്ടിലേയ്ക്ക് പോവുകയാണ്. ഭാര്യ രാവിലെ തന്നെ വാങ്ങേണ്ടുന്നതിന്റെ ലിസ്റ്റ് പോക്കറ്റിൽ ഭദ്രമായി കിടക്കുന്നുണ്ട്. താൻ സാധാരണ കയറുന്ന പച്ചക്കറി കടയിൽ തന്നെ കയറാം. അവിടെ പച്ചക്കറിക്കു പുറമേ മറ്റു അത്യാവശ്യ പലചരക്കു സാധനങ്ങളും ഉണ്ട് . പലയിടത്തും കയറി […]
ജീവിതത്തിലെ ദാർശനിക വ്യഥകൾ – (പാവുമ്പ സഹദേവൻ)

ഭൂമിയിലെ ജീവിതത്തെ ഞാൻ സ്നേഹിച്ചിരുന്നെങ്കിലും അതിനെ ഞാനെന്നും ഭയപ്പെട്ടിരുന്നു. ജീവിതത്തിൽ എനിക്ക് എല്ലാം ഉണ്ടായിരുന്നിട്ടും, ദാർശനികമായ വ്യഥകളും നൊമ്പരങ്ങളും എന്നെ ചെറുപ്പത്തിൽതന്നെ അലട്ടിയിരുന്നു. ജീവിതത്തിൻ്റെ അർത്ഥവും പൊരുളും എന്താണെന്ന് അറിയാൻ കഴിയാത്തതിൽ ഞാൻ എന്നും വേദനിച്ചിരുന്നു. നിലാവിന് കാവ്യങ്ങൾ ചമച്ചും നക്ഷത്രങ്ങളെ ഭൂമിയിലേക്ക് ക്ഷണിച്ചും പൂക്കളെ ആത്മാവിൽ സ്നേഹിച്ചുമാണ് ഞാൻ എൻ്റെ ദാർശനിക ദുഃഖങ്ങളെ വേദാന്തമാക്കി മാറ്റിയിരുന്നത്. അപ്പോഴും ലോകത്തിൻ്റെ ദുരിതങ്ങളിൽ ഒരു കനൽപോലെ എൻ്റെ പരിശുദ്ധ ഹൃദയം വിങ്ങുമായിരുന്നു. ലോകം ഞാൻ പ്രതീക്ഷിച്ചതുപോലെ മാറാത്തതിൽ നിരാശയുണ്ടായിരുന്നു. […]
നസ്ത്രീ – (സന്ധ്യ)

മനുസ്മൃതി സംസ്കൃതി പരമ്പരകളെ മന്വന്തരങ്ങളായി മഹിളതൻ മാനം കാക്കാൻ മുഖപടം നെയ്യും ന്വായാസനങ്ങളെ പറയുക …. പതിവ്രതകളെ പർദ്ദയണിയിച്ച പൗരസ്ത്യദീപ സ്തംഭങ്ങളേ .. നേടിയതെന്ത് നിങ്ങൾ? അടിമച്ചങ്ങല പൊട്ടിച്ചെറിഞ്ഞ അത്ലാൻ്റിക്കിൻ കൊടുങ്കാറ്റുകളേ… സമസ്വാതന്ത്ര്യ സമരകാഹളം മുഴക്കിയ വിപ്ലവ മുദ്രാവാക്യങ്ങളേ മറുപടി പറയുക! വാരിയെല്ലിനാൽ നാരിയെ തീർത്ത ദൈവവും മറന്നതോ ആദമിൻ്റെയാ നല്ല പാതിയെ ? അയിത്തവും അടിമത്തവും മാത്രമായിതോ അവൾക്ക് പിതൃസ്വത്ത് ! വിലക്കപ്പെട്ട കനിയോ, ഇനിയും കന്യമാർക്കൊരിറ്റ് കനിവും കനവും ഗലികൾ തോറും കല്ലെറിയപ്പെടുന്നു മഗ്ദലന […]
പൂക്കൾ നിറഞ്ഞ വഴി സുന്ദരം 🥰🥰 – (ശ്രീ മിഥില)

പൂക്കൾനിറഞ്ഞ വഴി സുന്ദരമായിരുന്നു. അതിൽ മുള്ളുകൾ ഒളിച്ചിരുന്നത് കാണാൻ കഴിഞ്ഞില്ല. അതു കുത്തിക്കയറിയപ്പോൾ വേദനകൊണ്ടു പുളഞ്ഞു. മുള്ളുകൾ എടുക്കാനാവാത്തവിധം തറഞ്ഞുപോയിരുന്നു. ചോരത്തുള്ളികൾക്ക് റോസപ്പൂവിന്റെ നിറം ‘മുള്ളിനെ മുള്ളാലെ’ന്ന ആപ്തവാക്യം ഇവിടെ കീഴ്മേൽ മറിഞ്ഞു കുത്തിയ പാടുകളിൽ വ്രണങ്ങൾത്തീർത്ത നേർത്ത മഞ്ഞപ്പ് സായാഹ്നങ്ങളുടെ നിറംപോലെ നിദ്രയുടെ കുടിലിൽ സ്വപ്നസുന്ദരി അരികിലെത്തി ഓർമ്മകളുടെ മോഹലേപനങ്ങൾ മുൾമുറിവിൽ പുരട്ടി വാർന്നുപോയ ചോരതുള്ളികളിൽ രക്തപുഷ്പങ്ങൾ വിടർന്നു. പുലരിയുടെ നേർത്ത കാറ്റിലലിഞ്ഞു സ്വപ്നസുന്ദരി യാത്രയായി. മുള്ളുതറച്ച ഉണങ്ങാത്ത മുറിവിൽ വിങ്ങൽ ബാക്കിയായി. നിദ്ര പ്രഭാതമാന്ത്രികന്റെ […]
ഞാൻ പ്രണയിക്കുമ്പോൾ – (പുഷ്പ ബേബി തോമസ്)

ഞാൻ പ്രണയിക്കുമ്പോൾ വേനലിലും എനിക്ക് വസന്തം കാണാനാവുന്നു. അമാവാസിയിലും നനുത്ത നിലാവ് എന്നെ പൊതിയുന്നു. സായന്തനത്തിലും എൻ്റെ ചുണ്ടുകളിൽ പ്രഭാതം പുഞ്ചിരിക്കുന്നു. അസ്തമയസൂര്യൻ്റെ ചെങ്കതിരുകളെ മുടിച്ചുരിളിൽ ഒളിപ്പിക്കാൻ എനിക്കാവുന്നു. ഞാൻ പ്രണയിക്കുമ്പോൾ വേലിക്കെട്ടുകളില്ലാതെ ഞാൻ സ്വതന്ത്ര്യയാവുന്നു. കടൽദൂരമറിയാതെ നിൻ്റെ മാറിലലിയാനും നീ മൊഴിയാത്ത മൊഴികൾ കേൾക്കുവാനും എനിക്കാവുന്നു. മൊഴികൾ മധുവായി എന്നിൽ കവിത പിറക്കുന്നു. എൻ്റെ കാത്തിരിപ്പുകൾ വേഴാമ്പലിൻ്റെ പോലെ പ്രതീക്ഷയുടെ കാത്തിരിപ്പുകളായി. പ്രണയിച്ചപ്പോഴാണ് കീഴടക്കലല്ല, ആദരിക്കലാണ് പ്രണയമെന്ന് ഞാനറിഞ്ഞത്. 🥀🥀🥀🥀🥀🥀🥀🥀
Author Karoor Soman(കാരൂര്‍ സോമന്‍) – Silver Jubilee Meeting,Sept 2013
സോഷ്യൽ പോലീസിംഗ് കൊച്ചി മേഖലാ വാർഷിക സമ്മേളനം

കൊച്ചി: സോഷ്യൽ പോലീസിംഗ് കൊച്ചി സിറ്റി ഡിവിഷൻ വാർഷിക സമ്മേളനം ഡപ്യൂട്ടി കമ്മീഷണർ കെ. എസ് സുദർശൻ ഐ.പി. എസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് ട്രൈനിങ് സെൻടറിൽ നടന്ന ചടങ്ങിൽ സെട്രൽ സി.ഐ.യു ശ്രീജിത്ത് , എസ് .ഐ .ബാബു പി ജോൺ, സുരജ് കുമാർ , സുരാജ് അലിശ്ശേരി എന്നിവർ പ്രസംഗിച്ചു. ജീവിത നിപുണതകളെക്കുറിച്ച് മൈനോരിറ്റി വെൽഫയർ വകുപ്പ് ഫാക്കൽറ്റി അഡ്വ. ചാർളി പോൾ ക്ലാസ് നയിച്ചു. എറ്റവും മികച്ച Child friendly police […]
കണ്ണിന് കുളിരായി (ഫ്രാൻസ്) – കാരൂർ സോമൻ

അദ്ധ്യായം- 4 ഡാവിഞ്ചിയിലെ നിഗുഢ രഹസ്യം മ്യൂസിയത്തിലെ ഓരോ ചിത്ര ശില്പങ്ങള്‍ ക~ുനടക്കുമ്പോഴും യൗവനത്തിന്‍റെ മാദക സൗന്ദര്യമുള്ള മൊണാലിസയെ എത്ര സമയമാണ് ഞാന്‍ നിര്‍ന്നിമേഷനായി നോക്കി നിന്നത്? ഇപ്പോഴും അവള്‍ ഒരു നിഴല്‍പോലെ എന്നെ അനുഗമിക്കുന്നതായി തോന്നി. ചിത്രത്തിന്‍റെ ഏത് ഭാഗത്തു നിന്ന് നോക്കിയാലും പുരുഷന്മാരില്‍ ആസക്തിയുണര്‍ത്തുന്ന ആ വശ്യ സൗന്ദര്യ രഹസ്യ കോഡ് ഡാവിഞ്ചി അതി നിഗുഢമായി മൊണാലിസയില്‍ ഒളിപ്പിച്ചു വെച്ചി രിക്കുന്നത് ആര്‍ക്കും ഇന്നുവരെ ക~ുപിടിക്കാന്‍ സാധിച്ചിട്ടില്ല. ഓരോ പെണ്‍കുഞ്ഞും ജ ന്മമെടുക്കുന്നത് വിരിയുന്ന […]
വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 4– ( മേരി അലക്സ് {മണിയ} )

അദ്ധ്യായം 4 പുറത്തുനിന്ന് മടങ്ങിയെത്തിയ ചാക്കൊച്ചന്റെ അടുത്ത് സോജുമോനെ ഏല്പിച്ച് ബേവച്ചൻ പ്രഭാകരനോടൊപ്പം അവരുടെ പതിവു സ്ഥലത്തേക്ക് നീങ്ങി.ഒരുമിച്ച് കുന്നു കയറുമ്പോഴും തല്പസമാനമായ പാറയിൽ ഉപവിഷ്ടരാകുമ്പോഴും മൗനത്തിന്റെ ഒരു കന്മതിൽ അവർക്കിടയിൽ ഉയർന്നുനിന്നു. പ്രഭാകരനു കൂട്ടുകാരൻ പ്രണയ രഹസ്യം തന്നിൽ നിന്ന് മറച്ചു വച്ചതിനു,ബേവച്ചന് ഒരു പുതു ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന സ്നേഹിതനോട് എന്തു സംസാരിക്കണം എങ്ങനെ തുടങ്ങണം എന്ന തേങ്ങൽ. പ്രഭാകരന്റെ മൗനം ബേവച്ചനെ വല്ലാതെ സ്പർശിച്ചു. […]
The Kindled Tales {4.Neighbours} – Karoor Soman || Translated by Sachin John Thomas

Arun Narayanan could be seen making his way to milking his cow. He was welcomed in by the songs sung by the birds which sat on the trees. Whilst washing the cow as preparation for the milking process, the baby calf ran away at full speed. College student Shalini was glancing over at the pale […]
MALABAR AFLAME : Lesson 20 – (Karoor Soman)

Amazon Best Selling Novel “Malabar A Flame” in Lima World Library 20. Home away home Antony and Mary were not happy to leave Rajan alone after his discharge from the hospital. Without anyone to help it was also not easy for Rajan to fend for himself. But to have him where they have a daughter of ‘marriageable […]
കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 13 – ( ആത്മകഥ – കാരൂര്‍ സോമന്‍ )

അദ്ധ്യായം – 13 പ്രണയത്തെ പ്രാണനായി കണ്ടവര്‍ ഓമനയെ പരിചയപ്പടുന്നത് ദുര്‍വ്വ ടെക്നിക്കല്‍ ആന്‍ഡ് കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ്. മലയാളി യുവതീ- യുവാക്കള്‍ അവിടെ പഠിക്കാന്‍ വരുന്നുണ്ടെങ്കിലും ഞങ്ങളുടെ സമയത്ത് മലയാളികള്‍ ആരുമില്ലായിരുന്നു. ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നിന്നെത്തിയ ഗ്രാമീണ പെണ്‍കുട്ടിയുടെ സൗന്ദര്യം മിക്ക ദിവസങ്ങളിലും ഞാന്‍ ആസ്വദിച്ചു ഞങ്ങള്‍ അടുത്തടുത്ത് ഇരുന്നാണ് ടൈപ്പ് ചെയ്യുന്നത്. മലയാള മണ്ണിന്‍റെ സൗന്ദര്യം അവിടുത്തെ സ്ത്രീകളില്‍ ഇല്ലെന്ന് ഹിന്ദിക്കാര്‍ പോലും പറയാറുണ്ട്. ഓമനയെ ഇതിനു മുമ്പ് കണ്ടത് മനസ്സില്‍ തെളിഞ്ഞു വന്നു. […]



