ഞാൻ പ്രണയിക്കുമ്പോൾ
വേനലിലും എനിക്ക്
വസന്തം കാണാനാവുന്നു.
അമാവാസിയിലും
നനുത്ത നിലാവ്
എന്നെ പൊതിയുന്നു.
സായന്തനത്തിലും
എൻ്റെ ചുണ്ടുകളിൽ
പ്രഭാതം പുഞ്ചിരിക്കുന്നു.
അസ്തമയസൂര്യൻ്റെ
ചെങ്കതിരുകളെ
മുടിച്ചുരിളിൽ ഒളിപ്പിക്കാൻ
എനിക്കാവുന്നു.
ഞാൻ പ്രണയിക്കുമ്പോൾ
വേലിക്കെട്ടുകളില്ലാതെ
ഞാൻ സ്വതന്ത്ര്യയാവുന്നു.
കടൽദൂരമറിയാതെ
നിൻ്റെ മാറിലലിയാനും
നീ മൊഴിയാത്ത മൊഴികൾ
കേൾക്കുവാനും എനിക്കാവുന്നു.
മൊഴികൾ മധുവായി
എന്നിൽ കവിത പിറക്കുന്നു.
എൻ്റെ കാത്തിരിപ്പുകൾ
വേഴാമ്പലിൻ്റെ പോലെ
പ്രതീക്ഷയുടെ കാത്തിരിപ്പുകളായി.
പ്രണയിച്ചപ്പോഴാണ്
കീഴടക്കലല്ല, ആദരിക്കലാണ്
പ്രണയമെന്ന് ഞാനറിഞ്ഞത്.
🥀🥀🥀🥀🥀🥀🥀🥀