സഫലമാകാത്ത പ്രണയം – (ഡോ.കെ.ലൈലാസ്)

ഒന്നിക്കുവാനാകില്ലെന്നറിഞ്ഞിട്ടും ഒരു പാട് സ്വപനങ്ങൾ തന്ന് നീ പ്രണയസാഗരത്തിനാഴങ്ങളിൽ തനിച്ചാക്കിയെന്നെ എങ്ങ് പോയി ഏത് സ്വർഗ്ഗം വന്ന് വിളിച്ച് പോയി സഹിക്കുവാനാവാത്ത ഹൃദയ വേദനയുണ്ടെനിക്കെങ്കിലും സുഖമുള്ള വേദനയാണതെനിക്ക് ആത്മാവിനാഴങ്ങളിൽ സുഖം തരും വേദനയാണതെനിക്കെന്നും നീയും നമ്മുടെ പ്രണയവും ഇല്ലായിരി ന്നെങ്കിലിന്നെൻ്റെ ഓർമ്മകളെല്ലാം ശൂന്യമല്ലോ സംസാരിച്ച് സംസാരിച്ച് കൊതി തിർന്നില്ലയെനിക്ക് കണ്ടിട്ടും കണ്ടിട്ടും മതിയായില്ലെനിക്ക് കേൾക്കാൻ കാത്തിരിന്നതെല്ലാം തേനൂറും നിൻ്റെ മൊഴികളല്ലോ പറഞ്ഞാലും പറഞ്ഞാലും തീരാത്ത നിൻ്റെ തേനൂറും മൊഴികളല്ലേ
മഴക്കോടയായ് പെയ്യാം – ( സൂസൻ പാലാത്ര )

മാരീമണിയമ്മ കുഞ്ഞുതെന്നലോ – ടോതിയിവ്വിധം: “മാരുതാ നീ, മന്ദമായ് വീശി സദാ ആശ്വാസമേകുന്നോരീ, ജനമെത്ര നെറികെട്ടവർ പുതുനാമ്പുകളൊന്നുമേ നടാതെ ശാഖികളെല്ലാം വെട്ടിമാറ്റുവോർ, കുഞ്ഞിളംതെന്നലേ, ക്ഷീണമാറ്റി നീ തെല്ലുറങ്ങീടുക” മന്ദമാരുതൻ മിണ്ടിയില്ലൊന്നുമേ മെല്ലെയൊരു മൂളിപ്പാട്ടുമായ് ചിരിച്ചങ്ങു പോയിട്ടവിരാമ – മോട്ടവുമങ്ങുതുടർന്നു, എന്നിട്ടുമീ മന്നിലെ ജനതതി – യെല്ലാം പൊള്ളിമേവുന്നു! ഒരൊറ്റമരത്തണൽപോലുമില്ലാ- തവരിതാ കേണിടുന്നു, വീട്ടിലുള്ളോർക്കു ദാഹമാറ്റുവാൻ തണ്ണീരു തേടി തരുണീമണികളും വലയുന്നു! പുഴയെല്ലാം വറ്റിവരണ്ടിതാ സർക്കാരുറേഷനായി നല്കുന്ന തോയം, തേടി മങ്കമാരും പായുന്നു! തെന്നലീവ്ധം, മർമ്മരം നടത്തിയെന്നുടെ നിദ്ര […]
ഇന്ത്യയിലെ അവസാന ഗ്രാമത്തിലേക്ക് – (ഡോ.പ്രമോദ് ഇരുമ്പുഴി )

ബദ്രീനാഥിൽനിന്നും 3 കി.മീ ദൂരമേയുള്ളൂ മന ഗ്രാമത്തിലേക്ക്. സമുദ്ര നിരപ്പിൽനിന്നും 11,000 അടി മുകളിൽ സ്ഥിതി ചെയ്യുന്ന ഇവിടം വടക്കേയറ്റത്തെ അവസാന ഇന്ത്യൻ വില്ലേജ് എന്നറിയപ്പെടുന്നു. അവിടെ നിന്നും അധികം ദൂരമില്ല ചൈന അതിർത്തിയിലേക്ക്. മംഗോളിയൻ ഛായയുള്ള ആളുകൾ വസിക്കുന്ന ഒരു കുഞ്ഞു ഗ്രാമം. നേർത്ത ശിലാപാളികൾ കൊണ്ട് മേൽക്കൂര പണിതിരിക്കുന്ന കുഞ്ഞു വീടുകൾ. വീട്ടുമുറ്റത്തിരുന്ന് കമ്പിളിത്തൊപ്പിയും മഫ്ലറും സ്വെറ്ററും തുന്നിക്കൊണ്ട് വിൽപന നടത്തുന്ന മുത്തശ്ശിമാരും യുവതികളും. ചിലർ ഔഷധങ്ങളും ഭൂർജ് പത്രവും (പുരാതന കാലത്ത് ഈ […]
ഗോവിന്ദം – (ഗോപൻ അമ്പാട്ട് )

കുരുക്കുത്തി കുടമുല്ല തരുമോ, പകരം ഒരുകുട്ട തുളസിപ്പൂ നൽകാം കാളിന്ദീ തീരത്തു വരുമോ കണ്ണാ നറുവെണ്ണയുരുളകൾ നൽകാം ഓടക്കുഴൽവിളി കേട്ടാൽ നെഞ്ചിൽ കർപ്പൂരമുരുകുന്നു കണ്ണാ, കണ്ണാ കരിമുകിൽവർണ്ണാ എൻ കണ്ണാം ഗുരുവായൂരപ്പാ (കുരുക്കുത്തി കുടമുല്ല തരുമോ…. കാളിന്ദീ തീരത്തണഞ്ഞൂ, കണ്ണൻ കാവലിനായ് കണ്ണു തുറന്നു ഗോവർദ്ധനഗിരി കുടയായ് മുന്നിൽ ഗോപകുമാരനായ് നടന്നു നീലക്കടമ്പിൻചാരെ നീലക്കാർവർണ്ണനായ് നിന്നു കണ്ണാ കരിമുകിൽവർണ്ണാ എൻ കണ്ണാം ഗുരുവായൂരപ്പാ (കുരുക്കുത്തി കുടമുല്ല തരുമോ…. ഗോപികമാനസം കവർന്നു കണ്ണൻ യദുകുലരാധയെത്തിരഞ്ഞു രാസലീലയ്ക്കയാണഞ്ഞു മുന്നിൽ രാജീവനയനനായി […]
വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 9 – ( മേരി അലക്സ് {മണിയ} )

അദ്ധ്യായം 9 നാലു ദിവസങ്ങൾ നാലു യുഗങ്ങൾ പോലെയാണിഴഞ്ഞു നീങ്ങിയതെന്നവനു തോന്നി. പകലുകളിൽ പടിക്കൽ വന്നു നിൽക്കുന്ന കാറിൽ പല തവണ അവളോടൊത്തു കയറി. പല വീടുകളുടേയും മുന്നിൽ ചെന്നിറങ്ങി. പരിചയപ്പെടുത്തലുകൾ, കുശലാന്വേഷണങ്ങൾ, ചുറ്റി നടക്കൽ .വീടും പുരയിടവും നടന്നും കാറിലും കൊണ്ടുപോയി കാണിക്കൽ,എല്ലാം സഹിക്കാം ഒന്നാണ് സഹിക്കാൻ പറ്റാത്തത് സ്വന്തമുള്ള ആസ്തിയുടെ വിശദീകരണം. ഒടുവിൽ വിഭവസമൃദ്ധമായ മേശക്കു മുന്നിൽ ഇരുപ്പും. എല്ലാ വീടുകളിലും ഇതു പോലൊക്കെ തന്നെ. വിഭവങ്ങൾക്കു മാത്രം വ്യത്യാസം . നേരമനുസരിച്ചുള്ള മാറ്റം. […]
ഉൾവെളിച്ചം – (ജോസ് ക്ലെമന്റ്)

നമ്മിലെ വെളിച്ചം മറഞ്ഞു പോകുന്നുണ്ടെന്നുള്ള സത്യം പലപ്പോഴും നാമറിയുന്നില്ല. ചിലപ്പോൾ മറ്റുള്ളവരുടെ വെളിച്ചം നമ്മൾ മറയ്ക്കാറുമുണ്ട്. നമ്മൾ മൂലം കെട്ടുപോകുന്ന വെളിച്ചങ്ങളും നമ്മൾ ഊതികെടുത്തുന്ന ധാരാളം പ്രകാശ വിളക്കുകളും ഉണ്ട്. ഒരിക്കൽ മഹാനായ അലക്സാണ്ടർ ചക്രവർത്തി ഗ്രീക്ക് ചിന്തകരിൽ പ്രധാനിയായിരുന്ന ഡയോജിനിസിനെ സന്ദർശിച്ചിട്ടു പറഞ്ഞു: “താങ്കൾ എന്തു വേണമെങ്കിലും എന്നോട് ആവശ്യപ്പെട്ടുകൊൾക. ഞാൻ അത് തരാം.” ഡയോജിനിസിന്റെ മറുപടി ചിന്തോദീപകമായിരുന്നു : ” വെളിച്ചം മറയാതെ അങ്ങ് മാറി നില്ക്കാമോ?” നാമും ആരുടെയും വെളിച്ചം മറയ്ക്കുന്നവരായി നില്ക്കരുത്. […]
വേലപ്പനും മത്തായിയും പിന്നെ ജിമ്മിയും – (ഗിരിജൻ ആചാരി തോന്നല്ലൂർ)

നർമ്മകഥ വർഷങ്ങൾക്ക് മുൻപ് നടന്നൊരു സംഭവകഥയാണ്. ഏതാണ്ട് മുപ്പത്തിമൂന്നുവർഷം മുൻപ്. അക്ബറും സീതയും ഗണപതിവട്ടവുമൊക്കെ നവമാധ്യമങ്ങളിൽ ആഘോഷപൂർവ്വം നിറഞ്ഞാടുമ്പോൾ ഇപ്പോൾ മുകളിൽ പറയാൻ വന്ന സംഭവത്തിനും അതിന്റേതായ പ്രാധാന്യമുണ്ടെന്നു തോന്നിപ്പോയി. കഥയല്ലിതു ജീവിതമെന്നു പറയുന്നിടത്ത് പലപ്പോഴും ജീവിതം വെറും കഥയായി മാറുന്ന, മാറ്റപ്പെടുന്ന കാലഘട്ടത്തിലാണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്. വാക്കുകളിലും പ്രവർത്തികളിലും യുക്തിഭദ്രത വളരെ കുറഞ്ഞൊരു കാലഘട്ടത്തിൽ…. എന്തായാലും കഥയിലേക്ക് പോകാം… വേലപ്പനും മത്തായിയും അയൽപ്പക്കക്കാർ. അടുത്തടുത്ത് വീടുകളിൽ താമസം. ഉറ്റ ചെങ്ങാതികൾ . […]
WINGS OF PRIDE – (Gopan Ambat)

In the vast sky, the metal bird takes flight Carrying dreams, aspirations, and delight Through fluffy veils of clouds, it gracefully glides A symbol of progress, crossing great divides Above the towering landscapes, it soars high A dream of men, seeking to touch the sky In its wings, hope and silence interlace A testament to […]
പൂ നിലാവ് – ( സിസ്റ്റർ ഉഷാ ജോർജ് )

പൂങ്കുല കതിരുതൂകും പൂനിലാവേ നിന്നെത്തേടി മാരുതൻ നൃത്തമാടുന്നു കനവുകണ്ട് നീ ഉറങ്ങില്ലേ? കളവുപറഞ്ഞ് മാറിടല്ലേ? ആരോമൽ മേഘമേ നിന്റെ മറവിലെനിക്കും ശയിക്കേണം കിനാവുകണ്ട് ; നീലാവൃതമാം നിൻ പളുങ്കുമെത്തയിൽ ഞാനും ഒരു ശലഭമായി നൃർത്തമാടിടുന്നു. തെന്നലിന്റെ മൃദുതലോടലാൽ ഞാനും മയങ്ങിടവേ പൂങ്കുല കതിരുതൂകും ചന്ദ്രിക വിരിയുന്നു എൻ മാനസേ ചന്ദനസുഗന്ധം പരക്കുന്നു ചുറ്റിലും എൻ മനം പ്രകാശപൂരിതമായിടുന്നു കണ്ടൊരാ കിനാവുകൾപോയിമറഞ്ഞിടുന്നു!!.
കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 21 – ( ആത്മകഥ – കാരൂര്‍ സോമന്‍ )

അദ്ധ്യായം – 21 പോലീസ്സിനെ ഭയന്ന് ഡല്‍ഹിയിലേക്ക് ഞങ്ങളുടെ ഹൃദയമിടിപ്പുകള്‍ വര്‍ദ്ധിച്ചു. ഓമന വിടര്‍ന്ന കണ്ണുകളുമായി വരാന്തയിലേക്ക് ഇറങ്ങി വന്നു. ഇമ വെട്ടാതെ പുഞ്ചിരി തൂകി നോക്കി നിന്നിട്ട് പറഞ്ഞു കാണാനുളള ആഗ്രഹം മനസ്സില്‍ തോന്നിയപ്പോള്‍ ആളിതാ മുന്നില്‍ . എന്താ കിടന്നിട്ട് ഉറക്കം വരുന്നില്ലേ?. ഞങ്ങളുടെ കണ്ണുകളില്‍ സന്തോഷം വിടര്‍ന്നു. ഞാന്‍ മറുപടിയായി പറഞ്ഞു, രണ്ടു പേരുടേയും ആഗ്രഹം സഫലമായില്ലേ.വരണമെന്ന് പലവട്ടം ആഗ്രഹിച്ചതാണ്. ഇപ്പോള്‍ വന്നത് വളരെ പ്രാധാന്യമുളള ഒരു കാര്യം പറയാനാണ്. എന്‍റെ മുഖത്തേക്ക് […]
MALABAR AFLAME : Lesson 28 – (Karoor Soman)

Amazon Best Selling Novel “Malabar A Flame” in Lima World Library 28.Evolution 1970. Winter. It was Sunday midmorning in London. Cool breeze swept by. Rajan was going over The Times, his favorite newspaper. A heavy bundle of it during weekends. Tongo is free from British rule, thundered the front page. Routine for the subsiding British Empire. He […]



