പൂങ്കുല കതിരുതൂകും പൂനിലാവേ
നിന്നെത്തേടി മാരുതൻ നൃത്തമാടുന്നു
കനവുകണ്ട് നീ ഉറങ്ങില്ലേ?
കളവുപറഞ്ഞ് മാറിടല്ലേ?
ആരോമൽ മേഘമേ നിന്റെ മറവിലെനിക്കും
ശയിക്കേണം കിനാവുകണ്ട് ;
നീലാവൃതമാം നിൻ പളുങ്കുമെത്തയിൽ
ഞാനും ഒരു ശലഭമായി നൃർത്തമാടിടുന്നു.
തെന്നലിന്റെ മൃദുതലോടലാൽ ഞാനും മയങ്ങിടവേ
പൂങ്കുല കതിരുതൂകും ചന്ദ്രിക
വിരിയുന്നു എൻ മാനസേ
ചന്ദനസുഗന്ധം പരക്കുന്നു ചുറ്റിലും
എൻ മനം പ്രകാശപൂരിതമായിടുന്നു
കണ്ടൊരാ കിനാവുകൾപോയിമറഞ്ഞിടുന്നു!!.













