ഒരു പിടി കടുകും മരണവും – (മോഹൻദാസ്)

ഒരു പിടി കടുകും മരണവും ഏറ്റവും പ്രിയപ്പെട്ട ഫിലോസഫി ശ്രീ ബുദ്ധൻ്റേതാണ്. കാരുണ്യത്തിൻ്റെ നേർത്ത പൊൻ നൂലിഴകളാൽ നെയ്ത ഒരു വിസ്മയമായിരുന്നു ബുദ്ധൻ. മനുഷ്യൻ്റെ ദുഃഖകാരണം അന്വേഷിക്കാൻ ഒരു മഹാ സാമ്രാജ്യവും സിംഹാസനവും ഭാര്യയെയും മകനെയും വരെ ഉപേക്ഷിച്ച് അന്വേഷണത്തിൻ്റെ തീഷ്ണമായ അഗ്നിയിൽ എരിഞ്ഞടങ്ങാൻ സ്വന്തം വിധി സ്വയം പ്രഖ്യാപിച്ച മഹാവിസ്മയമായിരുന്നു അദ്ദേഹം. ദുഃഖമോ കണ്ണീരോ കാണാതെ ബുദ്ധനെ വളർത്താൻ അച്ഛനായ രാജാവ് പ്രത്യേകം ശ്രദ്ധിച്ചുവെങ്കിലും ഒരിക്കൽ അദ്ദേഹം കൊട്ടാരത്തിനു പുറത്തുള്ള തെരുവ് കാണുന്നു. മരണവും രോഗവും […]
ലല്ലുക്കരടി പഠിച്ച പാഠം – (മിനി സുരേഷ്)

ലല്ലുക്കരടിക്ക് ഭക്ഷണത്തിനോട് വലിയ ആർത്തിയാണ്..രാവിലഅമ്മ കൊടുക്കുന്ന ഭക്ഷണമെല്ലാംവയറു നിറച്ച് കഴിച്ച് അവൻ കിടന്നുറങ്ങും. ഉറക്കമുണരുമ്പോൾ അവൻ അയൽപക്കത്തുള്ള മൃഗങ്ങളുടെയെല്ലാം വീടുകളിൽ കയറിച്ചെല്ലും.ആദ്യമൊക്കെ അയൽക്കാർ സ്നേഹത്തോടെ അവനെ സ്വീകരിച്ച് ഭക്ഷണം നൽകുമായിരുന്നു .പിന്നീടത് പതിവായപ്പോൾ എല്ലാവർക്കുംഅവനൊരു ശല്യമായി മാറി. ഏതെങ്കിലും വീട്ടിൽ പ്രത്യേകമായി എന്തെങ്കിലും വിഭവം തയ്യാറാക്കിയാൽ മണം പിടിച്ച് ലല്ലു അവിടെയെത്തും. “ദേ ,ആ പെരുവയറൻ ലല്ലുക്കരടി വരുന്നുണ്ട്.ആഹാരം ഉണ്ടാക്കിയതെല്ലാംഎടുത്തു മാറ്റിക്കോ.നമുക്കാർക്കും ഒരു തരി പോലും ബാക്കിവയ്ക്കാതെ അവനതെല്ലാം ശാപ്പിടും.”ചിഞ്ചുകുരങ്ങന്റെ വീട്ടിൽ ചെന്നപ്പോൾ അവൻ അമ്മയോട് വിളിച്ചു […]
കമ്രനക്ഷത്രം – (ഡോ: ജയദേവൻ)

സ്വർണ്ണപത്മംപോൽ വിടർന്ന സൂര്യൻ മന്നിൽ സ്വർഗ്ഗം ചമയ്ക്കുവാനന്തിയോളം, സ്വസ്തി നേർന്നന്ധകാരം മറച്ചീടണം സ്വസ്ഥമോടെല്ലാം വസിക്കുവാനായ്.. വെള്ളംകുടിക്കുവാനാവാത്ത നിന്നുടെ വെട്ടം ധരിത്രിതൻ മാറിലെന്നും, വിത്തം വിതയ്ക്കുന്നു സർവ്വതും നാൾക്കുനാൾ വിഘ്നങ്ങളില്ലാതെ സഞ്ചരിക്കാൻ.. ഒട്ടേറെ നാളുകൊണ്ടെല്ലാ ഗ്രഹങ്ങളും ഒന്നുപോൽ നിന്നെ വലത്തുവെയ്ക്കേ, ഒട്ടുംകുറഞ്ഞിടാതൂർജ്ജം ചൊരിഞ്ഞു നീ ഒപ്പമുണ്ടെന്നുറപ്പേകിടുന്നൂ.. അഗ്നിചൂടി കാവ്യചാരുതയോടർക്കൻ അംബരത്തിൽ ദീപം ചാർത്തുവാനായ്, അബ്ധിവിട്ടെന്നും മടിക്കാതെയെത്തുവാൻ അർച്ചന ചെയ്യുന്നു പക്ഷിവൃന്ദം.. കത്തിയെരിഞ്ഞിടാനാർജ്ജിച്ചതൊക്കെയും കസ്തൂരിഗന്ധം പൊഴിക്കുവാനായ്, കമ്രനക്ഷത്രമേ നീ വിളങ്ങീടണം കല്പാന്തകാലം കെടാവിളാക്കായ്… ശുഭദിനം🌾🌸
സ്നേഹത്തെ വധിക്കുന്നവർ – (ജോസ് ക്ലെമന്റ്)

നാം ആരോഗ്യത്തോടെ ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കാൻ മറക്കും. തിരക്കു കാണിച്ചും വാശി കാണിച്ചും മറുതലിച്ചും പിണങ്ങിയും ജീവിതത്തിലെ രാപ്പകലുകൾ വികൃതമാക്കും. വാസ്തവത്തിൽ നാം സ്നേഹത്തെ കൊല ചെയ്യുകയാണ്. അങ്ങനെ സ്നേഹത്തെ വധിക്കുന്ന കൊലപാതകികളായി സ്വയം മാറുകയാണ്. സ്നേഹിക്കാനും പ്രണയിക്കാനുമുള്ള കാലങ്ങളെ വാശി കൊണ്ടും വെറുപ്പു കൊണ്ടും നിഷ്കരുണം കൊന്നു കളയുന്നവരായി മാറുകയാണ് നമ്മൾ. എന്നിട്ട് വീണ പൂവിനു തുല്യമാകുമ്പോൾ നമ്മുടെ ദുരവസ്ഥയെക്കുറിച്ചോർത്ത് പ്രലപിക്കും : കുറച്ചു കൂടെ സ്നേഹം കൊടുത്ത് ജീവിക്കാമായിരുന്നെന്ന് . സ്നേഹിക്കാതിരുന്ന ഓരോ നിമിഷത്തെയും നമ്മൾ […]
വല്യമ്മച്ചിയും മഴയും -(ഗോപൻ അമ്പാട്ട്)

എന്റെ കപ്പടാ വല്യമ്മച്ചിയെ ഓർക്കുന്നുണ്ടോ? വല്യമ്മച്ചിക്ക് കുറേ പ്രത്യേകതകളുണ്ടായിരുന്നു. ഏഴാംക്ലാസ്സുവരെ മാത്രം പഠിച്ച ഒരാളുടെ അറിവും വിവരവുമല്ല ഉണ്ടായിരുന്നത്. പഴഞ്ചൊല്ലുകളുടെ അക്ഷയഖനിയായിരുന്നു, നല്ല ഓർമ്മയും. തൊണ്ണൂറു വയസ്സുവരെ സ്വന്തം കാര്യങ്ങളെല്ലാം ഭംഗിയായി ചെയ്യുമായിരുന്നു. സ്വയം തുണികൾ നനച്ചുണക്കി തടികൊണ്ടുള്ള ഒരു കാൽപ്പെട്ടിയിൽ അടുക്കിവെക്കും. ആ പെട്ടിക്ക് ചന്ദനത്തിരിയുടെയും കർപ്പൂരത്തിന്റെയും ഗന്ധമായിരുന്നു. ഈ സംഭവം നടക്കുന്നത് ഒരു ജൂൺമാസമാണ്. വല്യമ്മച്ചി വീട്ടിനുള്ളിലുള്ള കുളിമുറിയിൽ കുളിക്കില്ല… ക്ലോസറ്റ് ഇരിക്കുന്ന മുറിയിൽ കുളിക്കുവാനുള്ള മടിയാവാം. വെളിയിൽ കിണറിനോട് ചേർന്നൊരു കുളിമുറിയുണ്ട്. തൊണ്ണൂറാം […]
യുദ്ധം – (എം.തങ്കച്ചൻ ജോസഫ്)

അർത്ഥങ്ങൾ തിരയുമ്പോൾ യുദ്ധങ്ങൾ മുറുകുന്നു അർത്ഥമില്ലാത്തൊരു കാര്യങ്ങളും വ്യർഥമോഹങ്ങൾതൻ ചാപല്യഭാവങ്ങൾ സ്വാർത്ഥത പേറുന്ന രാഷ്ടങ്ങളേറുന്നു. കഷ്ടതയേറുന്ന കാലങ്ങൾ തന്നിടും സ്പഷ്ടമെന്നോർക്കുക യുദ്ധങ്ങളൊക്കെയും മുഷ്ടിയാൽ നേടുമീ അല്പജയങ്ങളും സൃഷികളൊക്കെയും മായ്ച്ചിടുന്നു. പെയ്തൊഴിയുന്ന വർഷങ്ങളെപ്പോലെ യുദ്ധങ്ങളൊക്കെക്കഴിഞ്ഞിടുമ്പോൾ നഷ്ടങ്ങളൊക്കെയുമെണ്ണിപ്പെറുക്കുവാ- നിഷ്‌ടങ്ങളേറേയോ മർത്യനിന്നും ആരും ജെയിക്കാത്ത യുദ്ധമെന്തിനാണിന്ന് കാര്യം ഗ്രഹിക്കാത്ത മർത്യനോ കാലൻ. പാരിൽ കഴിഞ്ഞൊരു യുദ്ധങ്ങളെല്ലാം ആരും ജെയിക്കാതെ പോയതല്ലേ.
നിരാശയുടെ ആഴപ്പൊത്തുകളിൽ – (പുഷ്പ ബേബി തോമസ്)

നിരാശയുടെ ആഴപ്പൊത്തുകളിൽ എന്റെ വാക്കുകൾ പൊറ്റയടിഞ്ഞ് മൗനം കനത്തു കിടക്കുന്നു. പ്രതീക്ഷകളില്ലാതെ മനസ്സ് എന്നിൽ നിന്ന് പറന്നകന്നു. നൂറ് വാളുകളുടെ മൂർച്ചയുള്ള നിന്റെ നാവ് എന്നെ വരഞ്ഞുകീറി രസിക്കുന്നു. നിന്റെ മനസ്സിലും, കനവുകളിലും നിന്ന് എന്മുഖം മായിക്കപ്പെട്ടിരിക്കുന്നു. എൻ മനസ്സിൽ ആഴത്തിൽ പതിഞ്ഞു കിടക്കുന്ന നിന്മുഖം മായിക്കാനാവാതെ ….. കാഴ്ചകൾ നിറയാത്ത കണ്ണുകളിൽ നിറയാൻ കൊതിച്ചത് ഉറക്കമാണ്; ഒരിക്കലും ഉണരാനാവാത്ത ഉറക്കം.



