കാവല്ക്കാരുടെ സങ്കീര്ത്തനങ്ങള്, അദ്ധ്യായം 9 – (കാരൂര് സോമന്)

അദ്ധ്യായം 09 ആത്മാവിന്റെ നോവുകള് എനിക്കു ഇരുള്നിറം പറ്റിയിരിക്കയാലും ഞാന് വെയില്കൊണ്ടു കറുത്തിരിക്കയാലും എന്നെ തുറിച്ചുനോക്കരുതു. എന്റെ അമ്മയുടെ പുത്രന്മാര് എന്നോടു കോപിച്ചു. എന്നെ മുന്തിരിത്തോട്ടങ്ങള്ക്കു കാവലാക്കി; എന്റെ സ്വന്ത മുന്തിരിത്തോട്ടം ഞാന് കാത്തിട്ടില്ലതാനും. എന്റെ പ്രാണപ്രിയനേ, പറഞ്ഞുതരിക: നീ ആടുകളെ മേയിക്കുന്നതു എവിടെ? ഉച്ചെക്കു കിടത്തുന്നതു എവിടെ? നിന്റെ ചങ്ങാതിമാരുടെ ആട്ടിന് കൂട്ടങ്ങള്ക്കരികെ ഞാന് മുഖം മൂടിയവളെപ്പോലെ ഇരിക്കുന്നതു എന്തിന്നു? സ്ത്രീകളില് അതിസുന്ദരിയേ, നീ അറിയുന്നില്ലെങ്കില് ആടുകളുടെ കാല്ചുവടു തുടര്ന്നുചെന്നു ഇടയന്മാരുടെ കൂടാരങ്ങളുടെ അരികെ […]
പരാജയം – (ജോസ് ക്ലെമന്റ്)

നമ്മുടെ ജീവിതത്തിൽ ഒരു പരാജയമുണ്ടാകുമ്പോൾ അത് ജീവിതത്തിന്റെ മുഴുവൻ പരാജയമായി കാണരുത്. മറിച്ച് അത് നമ്മുടെ ഒരു ശ്രമത്തിന്റെ പരാജയമായി മാത്രം കാണണം. വേറെ എത്രയോ വിജയങ്ങൾ നമ്മെ തേടിയെത്തിയിട്ടുണ്ടാകും. ഒരു പരാജയം നമ്മെ പഠിപ്പിക്കേണ്ടത് , ആ വഴിയിലൂടെ സഞ്ചരിച്ചാൽ ലക്ഷ്യത്തിലെത്തിച്ചേരാൻ കഴിയില്ലെന്ന ബോധ്യമാണ്. അതിനാൽ വിജയത്തിനായി പുതിയ വഴികൾ തേടാൻ നാം പ്രാപ്തരാകണം. തുടർച്ചയായ പരാജയങ്ങളുടെ അടിസ്ഥാനത്തിൽ നിരാശനായി തന്റെ ശ്രമങ്ങൾ ഉപേക്ഷിച്ച് പിൻമാറിയിരുന്നെങ്കിൽ എഡിസന് വൈദ്യുതി ബർബ് കണ്ടുപിടിക്കാൻ സാധിക്കുമായിരുന്നോ ? അതിനനിവാര്യം […]
ആൻമരിയ പ്രണയത്തിൻ്റെ മേൽവിലാസം – BOOK REVIEW – (ഇടപ്പോൺ അജികുമാർ)

രവിവർമ്മ തമ്പുരാൻ്റെ ഏറ്റവും പുതിയ നോവലായ *ആൻമരിയ പ്രണയത്തിൻ്റെ മേൽവിലാസം* ഒറ്റയിരുപ്പിൽ തന്നെ വായിച്ചു തീർത്തു .തമ്പുരാൻ്റെ മറ്റു നോവലുകളിൽ നിന്നും വ്യത്യസ്തമായി പൂർണ്ണമായും ഒരു പ്രണയ നോവലാണിത് .അഷ്ടമൂർത്തിയെന്ന നായകൻ്റെയും ആൻമരിയ എന്ന കേന്ദ്ര കഥാപാത്രത്തിൻ്റെയും മാത്രം കഥയല്ലിത് .ജീവിതത്തിൻ്റെ പല ഘട്ടങ്ങളിൽ നായകനെ പ്രണയിച്ച 37 പേരുടെ കഥയാണിത് .വെളിപ്പെടുത്തിയതും അല്ലാത്തതും ശാരീരിക ബന്ധത്തിലെത്തിയതും സ്നേഹത്തിൻ്റെ കേവലമായ തൂവൽ സ്പർശം മാത്രമായി ഒതുങ്ങിയതുമായ37 പ്രണയബന്ധങ്ങൾ .പല തരത്തിലുള്ള ഒരുമിച്ചു ചേരലുകൾ ഇക്കാലത്ത് സാധാരണമാണ് […]
നാടകലോകത്തെ വിസ്മയഗോപുരം – (കാരൂർ സോമൻ)

മലയാളത്തില് ഒരു പഴമൊഴിയുണ്ട്. കണ്ടു വരേണ്ടത് പറഞ്ഞു -കേട്ടാല് മതിയോ? ഇന്ന് ചോദിക്കുന്നത് കുടത്തില് വെച്ച വിളക്കുപോലെ ടി.വിയില് കണ്ടുകൊണ്ടിരുന്നാല് മതിയോ? നമ്മുടെ ഗംഗ നദിപോലെ ഇംഗ്ലണ്ടിന്റെ ഐശ്വര്യദേവതയായ തേംസ് നദിയുടെ തീരത്ത് ശോഭയാര്ജിച്ച് നില്ക്കുന്ന ഷേക്സിപിയര് ഗ്ലോബ് തിയേറ്റര് ഒരു വിസ്മയമാണ്. ലണ്ടന് നഗരത്തില് തേംസ് നദി അലതല്ലിയൊഴുകുന്നതുപോലെ ലോകത്ത് ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ഈ വിസ്മയ ഗോപുരം കാണാന് ലോകമെമ്പാടുമുള്ള വിദ്യാര്ത്ഥികളും സന്ദര്ശകരും ആയിരകണക്കിനാണ് നിത്യവും വന്നു പോകുന്നത്. ഒരു പൗര്ണ്ണമിരാവില് ‘ക്ലിയോപാട്ര’ എന്ന […]
കൊഴിയുന്ന പൂവുകൾ – (ജയൻ വർഗീസ്)

( ഗൾഫിൽ ഞെട്ടറ്റു വീണവർക്ക് കണ്ണീർപ്പൂക്കൾ ) മുക്ത സ്വപ്നങ്ങളേ പോയി വരൂ – മമ സുപ്രഭാതങ്ങളേ നാളെ വരൂ. ഞെട്ടറ്റു വീണ മനുഷ്യ സ്വപ്നങ്ങളെ കെട്ടിപ്പിടിച്ചൊന്നു തേങ്ങുകയാണ് ഞാൻ ! ഏതോ നിയാമക വീഥിയിൽ നക്ഷത്ര ധൂളികൾ വാരിപ്പുതച്ചതീ ലീവിതം ! വേഷങ്ങളാടുവാൻ വേണ്ടി നിരാമയ ഛേദം വിളങ്ങുന്ന മണ്ണിൻ ചിരാതുകൾ ! ഞെട്ടറ്റു വീഴാൻ തുടിക്കുകയാണ് നാം മൊട്ടായി വീണ്ടും ജനിക്കുവാനാകുമോ ? നിത്യം പ്രപഞ്ച മഹാ സാഗരത്തിലെ മുത്തുകൾ നമ്മൾ യുഗങ്ങളിൽ പിന്നെയും !
ഞാൻ മോഷ്ടാവായ കഥ – (മോഹൻദാസ്)

ഞങ്ങളുടെ ദേശമായ മുട്ടമ്പലത്ത് ഒരു പലചരക്കു കടയുണ്ടായിരുന്നു. വാസുപിള്ള എന്നായിരുന്നു കടക്കാരന്റെ പേര്. ഞാൻ എം ഡി സ്കൂളിൽ അഞ്ചിലോ ആറിലോ പഠിക്കുന്ന കാലത്താണ് ഈ സംഭവം. വാസു പിള്ളച്ചേട്ടനെ ഞാനും ഒന്നു പറ്റിച്ചിട്ടുണ്ട്. ഞാൻ മിഠായി മോഷ്ടിച്ച കഥയാണത്. പിള്ളാച്ചൻ എന്നാണ് വാസു പിള്ളച്ചേട്ടനെ എല്ലാരും വിളിക്കുന്നത്. കാക്കി നിക്കറും വെള്ള ഷർട്ടുമാണ് ഞങ്ങളുടെ എം ഡി സ്കൂൾ യൂണിഫോം. ഇന്നത്തെ കുട്ടികളെപ്പോലെ ഷൂസോ വില കൂടിയ ചെരിപ്പോ ഇല്ലാത്ത കാലം. ചെരിപ്പിടാറില്ല എന്നതാണ് നേര്. […]
വായനദിനം – (ജയകുമാർ കോന്നി)

വായിച്ചുവളരുവിനെന്ന സന്ദേശം, പ്രിയമലയാള മക്കൾക്കേകിയസ്നേഹ, മയനാംമാനവാത്മാവേ പ്രണാമം. വായനമർത്ത്യ സംസ്കാരമുദ്രയല്ലോ! ആയതുവിനോദ വിജ്ഞാനപോഷിണി . വിയദങ്കണശുക്ര താരമാകാൻ, വായനശാലയേകുന്നു ശക്തിയാംശ്രേണി. ആയിരമായിരം പുസ്തക ചങ്ങാതിമാർ, മായികമാമറിവിൻമരന്ദം പകരാനായി, വായനപ്പുരയിൽമേവുന്നു നിത്യം. കായികംമാത്രമല്ല ശാസ്ത്രഗണിതങ്ങളും, ആയുരാരോഗ്യത്തിൻ മന്ത്രതന്ത്രങ്ങളും, ആയവയോരോന്നും മാടി വിളിച്ചീടുന്നു. കയ്യിലെടുത്തെന്നെ യോമനിക്കൂ, കയറുണ്ട് ചെമ്മീനുണ്ട് നാലുകെട്ടും. മയ്യഴിതൻ തീരമുണ്ടിതിഹാസങ്ങളും മയിൽപ്പീലിയുണ്ട് പ്രേമലേഖനവും അയൽക്കാരുമെതിർപ്പും ഭ്രാന്താലയവും, മായാവിയുണ്ട് മായാമനുഷ്യനും ആയിരത്തൊന്നുരാവിൻ കഥയുണ്ട്, പ്രിയതമേപ്രഭാതമേ മനസ്വിനി,മാണിക്യവീണേ ഈയരങ്ങിലെത്ര പുരാണേതിഹാസങ്ങൾ, മായാതെ തെളിയുന്ന ചരിത്ര ചിത്രങ്ങൾ. ഈയാഗശാലപുനർജ്ജനി സങ്കേതമല്ലോ! കായകാന്തിതൻ […]
പഞ്ചുവിന്റേയും കുഞ്ചിയുടേയും വീട് – (ശ്രീപ്രസാദ് വടക്കേപ്പാട്ട്)

ഒരു പഴയ വായനയുടെ ഓർമ്മ വായനദിനത്തിൽ പങ്കുവയ്ക്കുന്നു. മുൻപ് വായിച്ചിട്ടുള്ളവർ ക്ഷമിക്കുക 🙏. പഞ്ചുവിന്റേയും കുഞ്ചിയുടേയും വീട് —————————————— നിങ്ങൾക്ക് ഹാസ്യം ഇഷ്ടമാണോ? മറ്റുള്ളവരുടെ മുന്നിലോ, അല്ലെങ്കിൽ തനിച്ചിരിക്കുമ്പോഴോ പേശികൾ ഇറുക്കിപ്പിടിക്കാതെ ചിരിക്കാൻ ഒരുമടിയുമില്ലാത്ത ആളാണോ? എങ്കിൽ വായിച്ചുചിരിക്കാൻ പഞ്ചുമേനവന്റേയും കുഞ്ചിയമ്മയുടെയും വീട്ടിലേയ്ക്കു പോകാം. പതിറ്റാണ്ടുകൾക്ക് മുമ്പ് മലയാളത്തിൽ ഈ വായനാവീടൊരുക്കിയത് യശശ്ശരീരനായ പി.കെ.രാജരാജവർമ്മയാണ്. പക്ഷേ അതിനുമുമ്പ് ഒരു വ്യവസ്ഥയുണ്ട്. ഹാസ്യസമ്രാട്ടുകളായ സഞ്ജയനും ഇ.വി.കൃഷ്ണപിള്ളയുമൊക്കെ എഴുതിയതരം മലയാളം വായിച്ച് രസിക്കാൻ തയ്യാറാണെങ്കിൽ മാത്രം നിങ്ങൾ ഈ ചിരിവീട്ടിലേയ്ക്ക് […]
ശ്രീമുല നഗരം വിജയനെ ഓർക്കുമ്പോൾ… – (കെ. ആർ. മോഹൻദാസ്)

കഥാകാരൻ്റെ കനൽവഴികൾ 27-ാം അധ്യായമായ കേരളത്തിലെ അനുഭവങ്ങൾ വായിക്കുമ്പോൾ മനസ്സിലൂടെ ഒരു ഗാനം ഒഴുകിപ്പോയി. കൽപ്പാന്ത കാലത്തോളം കാതരേ നീയെൻമുന്നിൽ കൽഹാരഹാരവുമായി നിൽക്കും ശ്രീമൂലനഗരം വിജയൻ എന്ന പ്രശസ്ത ഗാന രചയിതാവും നാടകകൃത്തുമായുള്ള തൻ്റെ ഒളി മങ്ങാത്ത ഓർമ്മകൾ കാരൂർ സാർ വിവരിക്കുമ്പോൾ വായനക്കാരൻ്റെ മനസ്സും അതിനൊപ്പം സഞ്ചരിക്കുന്നു. ഈ ഭാഗങ്ങളിൽ കവി ആരാണ് എന്നു പറയുന്ന ഭാഗത്തിന് സവിശേഷമായ പ്രാധാന്യവും പ്രസക്തിയും സൗന്ദര്യവുമുണ്ട് എന്നു പറയാതെ വയ്യ. … പ്രപഞ്ച സത്യം കണ്ടെത്തുന്ന കരുത്തനായ അന്വേഷകനാണ് […]
നീറ്റ് പരീക്ഷ യിലെ അഴിമതികൾ – (ഡോ. റ്റീ. എം. തോമസ് ഐസക്)

സുപ്രിംകോടതിക്കുപോലും നീറ്റ് പരീക്ഷയിലെ അഴിമതി സംബന്ധിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ വിശദീകരണം തൃപ്തികരമായി തോന്നിയില്ല പരീക്ഷയുടെ വിശ്വാസ്യതയെ ഇപ്പോൾ പുറത്തുവന്ന തട്ടിപ്പ് ബാധിച്ചൂവെന്ന് കോടതി. കോടതി വെക്കേഷൻ കഴിഞ്ഞ് ചേരുന്ന ആദ്യദിവസമായ ജൂലൈ 8-ന് തന്നെ കേസ് ലിസ്റ്റ് ചെയ്തു. ഡോക്ടർ, എഞ്ചിനീയർ, മറ്റു ചില പ്രൊഫഷണൽ കോഴ്സുകൾക്ക് പ്രവേശനത്തിന് ആധാരം നീറ്റ് പരീക്ഷയിലെ മാർക്കാണ്. 24 ലക്ഷം കുട്ടികൾ ദേശവ്യാപകമായി 4750 കേന്ദ്രങ്ങളിലാണ് മെയ് മാസത്തിൽ പരീക്ഷ എഴുതിയത്. ഇതിനകം പുറത്തുവന്നിരിക്കുന്ന ചില അഴിമതി തെളിവുകൾ […]
ആനക്കാര്യം – (പ്രസന്ന നായർ)

ചൂടുള്ള ചക്കരക്കാപ്പി ഊതി കുടിച്ചു കൊണ്ടിരുന്നപ്പോഴാണ് രവീന്ദ്ര നോട് രാമൻ കുട്ടി ആ വിവരം പറഞ്ഞത്. അതു കേട്ട ഞെട്ടലിൽ കവിളിലിരുന്ന കട്ടൻ കാപ്പി തനിയേ തൊണ്ടയിലൂടെ ഇറങ്ങി. ചൂടു പോലും അവനറിഞ്ഞില്ല. നിങ്ങൾ നേരാണോ രാമൻ കുട്ടി ചേട്ടാ ഈ പറഞ്ഞത്. ഞാനെന്തിനാണീക്കാര്യത്തിൽ നുണ പറയുന്നത്. വെറുതെ തമാശയെടുക്കല്ലേ രാമൻ കുട്ടി ചേട്ടാ. ഞാനിതിപ്പോൾ തന്നെ എല്ലാവരോടും പറയാൻ പോകുവാണ്. ആയിക്കോട്ടെ, എല്ലാവരോടും ഇപ്പോൾത്തന്നെ പറഞ്ഞോളൂ. അയാൾ ദൃഢമായി പറഞ്ഞു. പാതി കുടിച്ച കാപ്പി ഗ്ലാസ്സ് […]



