വായനദിനം – (ജയകുമാർ കോന്നി)

Facebook
Twitter
WhatsApp
Email

വായിച്ചുവളരുവിനെന്ന സന്ദേശം,
പ്രിയമലയാള മക്കൾക്കേകിയസ്നേഹ,
മയനാംമാനവാത്മാവേ പ്രണാമം.

വായനമർത്ത്യ സംസ്കാരമുദ്രയല്ലോ!
ആയതുവിനോദ വിജ്ഞാനപോഷിണി .

വിയദങ്കണശുക്ര താരമാകാൻ,
വായനശാലയേകുന്നു ശക്തിയാംശ്രേണി.

ആയിരമായിരം പുസ്തക ചങ്ങാതിമാർ,
മായികമാമറിവിൻമരന്ദം പകരാനായി,
വായനപ്പുരയിൽമേവുന്നു നിത്യം.

കായികംമാത്രമല്ല ശാസ്ത്രഗണിതങ്ങളും,
ആയുരാരോഗ്യത്തിൻ മന്ത്രതന്ത്രങ്ങളും,
ആയവയോരോന്നും മാടി വിളിച്ചീടുന്നു.

കയ്യിലെടുത്തെന്നെ യോമനിക്കൂ,
കയറുണ്ട് ചെമ്മീനുണ്ട് നാലുകെട്ടും.

മയ്യഴിതൻ തീരമുണ്ടിതിഹാസങ്ങളും
മയിൽപ്പീലിയുണ്ട് പ്രേമലേഖനവും
അയൽക്കാരുമെതിർപ്പും ഭ്രാന്താലയവും,
മായാവിയുണ്ട് മായാമനുഷ്യനും
ആയിരത്തൊന്നുരാവിൻ കഥയുണ്ട്,
പ്രിയതമേപ്രഭാതമേ മനസ്വിനി,മാണിക്യവീണേ
ഈയരങ്ങിലെത്ര പുരാണേതിഹാസങ്ങൾ,
മായാതെ തെളിയുന്ന ചരിത്ര ചിത്രങ്ങൾ.

ഈയാഗശാലപുനർജ്ജനി സങ്കേതമല്ലോ!
കായകാന്തിതൻ ശക്തിയേറ്റിടും
വ്യായാമശീലമായി നിത്യം
വായന,മാനസത്തിന്നോ ജസുകൂട്ടും സഖേ .
ആയാസംകളഞ്ഞു മോദമോടെ,
വായിച്ചീടുക, വായന, വായനതന്നെജീവിതം.

About The Author

Leave a Reply

Your email address will not be published. Required fields are marked *