പരാജയം – (ജോസ് ക്ലെമന്റ്)

Facebook
Twitter
WhatsApp
Email

നമ്മുടെ ജീവിതത്തിൽ ഒരു പരാജയമുണ്ടാകുമ്പോൾ അത് ജീവിതത്തിന്റെ മുഴുവൻ പരാജയമായി കാണരുത്. മറിച്ച് അത് നമ്മുടെ ഒരു ശ്രമത്തിന്റെ പരാജയമായി മാത്രം കാണണം. വേറെ എത്രയോ വിജയങ്ങൾ നമ്മെ തേടിയെത്തിയിട്ടുണ്ടാകും. ഒരു പരാജയം നമ്മെ പഠിപ്പിക്കേണ്ടത് , ആ വഴിയിലൂടെ സഞ്ചരിച്ചാൽ ലക്ഷ്യത്തിലെത്തിച്ചേരാൻ കഴിയില്ലെന്ന ബോധ്യമാണ്. അതിനാൽ വിജയത്തിനായി പുതിയ വഴികൾ തേടാൻ നാം പ്രാപ്തരാകണം. തുടർച്ചയായ പരാജയങ്ങളുടെ അടിസ്ഥാനത്തിൽ നിരാശനായി തന്റെ ശ്രമങ്ങൾ ഉപേക്ഷിച്ച് പിൻമാറിയിരുന്നെങ്കിൽ എഡിസന് വൈദ്യുതി ബർബ് കണ്ടുപിടിക്കാൻ സാധിക്കുമായിരുന്നോ ? അതിനനിവാര്യം അതിജീവന ശേഷിയാണ്. അതിജീവന ശേഷിയുള്ളവർ ഒരിക്കലും പ്രതിസന്ധികളിൽ നിരാശരായി എന്നെ കൊണ്ട് ഒന്നിനും കൊള്ളില്ലായെന്നു പറഞ്ഞ് ജീവിക്കില്ല. പ്രതിസന്ധികളിലും പരാജയങ്ങളിലും പാഠങ്ങൾ ഉൾക്കൊണ്ട് സാഹചര്യങ്ങളെ അംഗീകരിച്ച് ഫീനിക്സ് പക്ഷിയേപ്പോലെ ഉണർന്നെഴുന്നേല്ക്കണം. ആവർത്തിക്കട്ടെ; പരാജയമെന്നത് നമ്മുടെ ജീവിതത്തിന്റെ മുഴുവൻ പരാജയമല്ല. ഒരു ശ്രമത്തിന്റെ പരാജയം മാത്രമാണ്.
ജോസ് ക്ലെമന്റ്

About The Author

Leave a Reply

Your email address will not be published. Required fields are marked *