ആനക്കാര്യം – (പ്രസന്ന നായർ)

Facebook
Twitter
WhatsApp
Email

ചൂടുള്ള ചക്കരക്കാപ്പി ഊതി കുടിച്ചു കൊണ്ടിരുന്നപ്പോഴാണ് രവീന്ദ്ര നോട് രാമൻ കുട്ടി ആ വിവരം പറഞ്ഞത്. അതു കേട്ട
ഞെട്ടലിൽ കവിളിലിരുന്ന കട്ടൻ കാപ്പി തനിയേ തൊണ്ടയിലൂടെ ഇറങ്ങി. ചൂടു പോലും അവനറിഞ്ഞില്ല. നിങ്ങൾ നേരാണോ രാമൻ കുട്ടി ചേട്ടാ ഈ പറഞ്ഞത്. ഞാനെന്തിനാണീക്കാര്യത്തിൽ നുണ പറയുന്നത്. വെറുതെ തമാശയെടുക്കല്ലേ രാമൻ കുട്ടി ചേട്ടാ. ഞാനിതിപ്പോൾ തന്നെ എല്ലാവരോടും പറയാൻ പോകുവാണ്. ആയിക്കോട്ടെ, എല്ലാവരോടും ഇപ്പോൾത്തന്നെ പറഞ്ഞോളൂ. അയാൾ
ദൃഢമായി പറഞ്ഞു. പാതി കുടിച്ച കാപ്പി ഗ്ലാസ്സ് ഡസ്ക്കിൽ വലിയ ശബ്ദത്തോടെ വെച്ചിട്ട് രവീന്ദ്രൻ ധൃതിയിൽ പുറത്തേക്കു നടന്നു.

കരുണേട്ടാ, കരുണേട്ടാ, രവീന്ദ്രൻ കിതച്ചു കൊണ്ട് ചന്ദ്രോത്തേ ഗേറ്റ് തള്ളിത്തുറന്നു. മുറ്റത്തു നിന്നു വ്യായാമം ചെയ്യുകയായിരുന്നു കരുണാകരപ്പണിക്കർ. എന്താടാ വായു ഗുളികക്കു പോകുന്നതു പോലെയൊരു വെപ്രാളം. അവൻ വിക്കി വിക്കി കാര്യം പറഞ്ഞു. വരാന്തയിൽ കിടന്ന തോർത്തെടുത്ത് വിയർപ്പ് ഒപ്പിക്കൊണ്ട് കരുണൻ ചോദിച്ചു
“നേരാണോടാ നീ ഈ പറയുന്നത്. എനിക്കു വിശ്വസിക്കാൻ കഴിയുന്നില്ല. എന്റെ ആറ്റുകാലമ്മയാണേ സത്യം .രവീന്ദ്രൻ പറഞ്ഞു. ഞാനിപ്പോൾ അവിടെ നിന്നാണു വരുന്നത്.കരുണൻ ഗൗരവത്തിൽ എന്തോ ആലോചിച്ചു കൊണ്ട് ചാരുകസേരയിലിരുന്നു.

ലളിതേ… ലളിതേ… അയാൾ അകത്തേക്കു നോക്കി വിളിച്ചു. അടുക്കളയിൽ ദോശയുണ്ടാക്കുകയായിരുന്ന ലളിത ചട്ടുകവുമായി കടന്നു വന്നു. എടീ നീയറിഞ്ഞോ, എന്ത്? എ ടീ ഈ നാടിനെ മുഴുവൻ നടുക്കി നിരാശരാക്കുന്ന ആ സംഭവം. നിങ്ങൾ കാര്യം പറയൂ.എനിക്ക് അടുക്കളയിൽ തിരക്കുണ്ട്. നമ്മുടെ രാമൻ കുട്ടിയില്ലേ? ഉവ്വ്. അയാൾക്കെന്തു പറ്റി? പറ്റിയതവനല്ല. ഈ നാട്ടുകാർക്കാണ്. അവൻ അവന്റെ ചായ ക്കട പൂട്ടാൻ പോവുകയാണെന്ന്.നാളെ മുതലതുണ്ടാവില്ല. ങേ, നല്ല ലാഭത്തിൽ നടക്കുന്ന കടയാണല്ലോ. ഇത്ര പെട്ടെന്ന്! എനിക്കറിയില്ല. ഇവനാണ് പറഞ്ഞത്.രവിയെ ചൂണ്ടിക്കൊണ്ടയാൾ പറഞ്ഞു.

എന്നാലും എന്താന്നെന്നറിയണമല്ലോ. കരുണൻ രവിയേയും കൂട്ടി പുറത്തിറങ്ങി. കൈമളും, ശിവൻകുട്ടിയും നടത്തം കഴിഞ്ഞു വരുന്നതു ദൂരെ നിന്നേ കണ്ടു. അവർ അടുത്തുവന്നപ്പോൾ കരുണൻ ആ ഞെട്ടിക്കുന്ന കാര്യം പറഞ്ഞു. രണ്ടാളുടേയും മുഖം മങ്ങി. ചുമ്മാതായിരിക്കും. കൈമൾ തന്റെ ആഗ്രഹം പറഞ്ഞു. അതേ, അവൻ തമാശക്കു പറഞ്ഞതായിരിക്കും ശിവൻകുട്ടി കൈമളേ പിൻതാങ്ങി. അല്ല രാമൻകുട്ടിച്ചേട്ടൻ കാര്യമായിട്ടാണു പറഞ്ഞത്.രവി പറഞ്ഞു. അതിന്റെ കാര്യമറിയേണ്ടേ. എല്ലാവരും ഒരു ജാഥയായി രാമൻ കുട്ടിയുടെ ചായക്കടയിലേക്കു നടന്നു.

ചായക്കട എന്നുപറയുമെങ്കിലും അത്യാവശ്യം ഭക്ഷണമൊക്കെയുള്ള ഒരു ചെറിയ ഹോട്ടലുതന്നെയാണത്. സത്യം പറത്താൽ നാട്ടിലെ വയസ്സൻമാരായ നീക്കി ബാക്കി കൾക്ക് ഒരു ഇടത്താവളമാണത്. അല്പ നേരം സൊറ പറഞ്ഞിരിക്കാനും, പരദൂഷണം പറയാനു
മൊ ള്ളൊരിടം’ അമ്പലത്തിൽ പോകുന്ന സ്ത്രീ ജനങ്ങളെ കൺകുളിർക്കെ കാണാനും ഇവിടെ ഉപകരിക്കും. അതാണ് പൂട്ടാൻ പോകുന്നത്. ഇന്ന് അവസാന ദിവസമാണ്.
എടോ രാമൻ കുട്ടീ, ഞങ്ങളു കേട്ടതു സത്യമാണോ? താനീ കട പൂട്ടാൻ പോവുകയാണോ? സത്യമാണ് കരുണേട്ടാ. ഇന്നും കൂടിയേ ഇതൊള്ളു. അതെന്തു പണിയാടോ താൻ കാണിക്കുന്നത്. ഒരു മാതിരി അന്തസ്സില്ലാത്ത പണി .എന്താണതിനു കാരണം. അതു പറഞ്ഞു കൂടേ? കൈമൾ ചോദിച്ചു. അപ്പോഴേക്കും കടയിലെ സ്ഥിരം പറ്റുപടി ക്കാർ വന്നു. എന്റെ ചേട്ടാ, ഇങ്ങനെ
ചങ്കിൽ കൊള്ളുന്ന വർത്തമാനം പറയരുതേ.

പുഴയുടെ തീരത്ത്, തടികൊണ്ടു മറച്ച ആ ചായക്കട നാട്ടുകാർക്കൊരു സുഖവാസ കേന്ദ്രമാണ്. അത്യാവശ്യം വിശപ്പടക്കാം, കുറച്ച് രാഷ്ട്രീയമൊക്കെ പറഞ്ഞിരിക്കാം. രാമൻകുട്ടി സ്നേഹത്തോടെ വിളമ്പുന്ന ഭക്ഷണവും നല്ല രുചിയുള്ളതാണ്. എടോ രാമൻ കുട്ടി, നീ എന്തെങ്കിലുമുണ്ടെങ്കിൽ തുറന്നു പറയൂ. പൂട്ടത്തക്കവണ്ണം എന്താണിത്ര ആനക്കാര്യം.ശിവൻകുട്ടി ചോദിച്ചു.അതു ശിവൻകുട്ടി എനിക്കെന്റേതായ കാരണങ്ങളുണ്ട്. അതു നിങ്ങൾക്ക് ആനക്കാര്യമല്ലായിരിക്കും. അയാൾ ചായ അടിച്ചു കൊണ്ടു പറഞ്ഞു.

ഏറ്റവും വിഷമം അവിടുത്തെ പഞ്ചായത്തോഫീസിൽ നിയമനം കിട്ടി വന്ന അജയനായിരുന്നു. ഓഫീസിനോടു ചേർന്നുള്ള മുറിയിൽ താമസവും, ഈ ചായക്കടയിൽ നിന്നും ഭക്ഷണവും.രാമൻകുട്ടിച്ചേട്ടാ എന്നെ കഷ്ടത്തിലാക്കല്ലേ.ഈ കുഗ്രാമത്തിൽ ഞാൻ പട്ടിണിയുണ്ട് ജീവിക്കണോ? അതു കുഞ്ഞിന്റെ കാര്യം. എനിക്കെന്റെ കാര്യമല്ലേ പ്രധാനം.

രാവിലെ നടക്കാൻ
പോകുന്നവർക്കും, ദൂരെ നിന്ന് അമ്പലത്തിൽ വരുന്നവർക്കും ഒരു ആശ്രയ കേന്ദ്രമായിരുന്നു. ഇനിയും പറഞ്ഞിട്ടു കാര്യമില്ല. അയാളുടെ കട. അയാൾക്കിഷ്ടമുള്ളതു ചെയ്യും.

പോയ വഴിയെല്ലാം എല്ലാവരുടേയും ചർച്ച ഇതു തന്നെയായിരുന്നു. അയാൾക്കു കടമൊന്നുമുള്ളതായാട്ടു എനിക്കു തോന്നുന്നില്ല. ശിവൻകുട്ടി പറഞ്ഞു. വർഷങ്ങൾ ക്കു മുൻപ് ഒരിക്കലി തു പൂട്ടിയിരുന്നു. അന്നത്തെ കടബാദ്ധ്യത നാട്ടുകാരെല്ലാം ചേർന്ന് തീർത്തിരുന്നു. ഇന്നിപ്പോൾ ആ പ്രശ്നം ഇല്ല.മകന് ഗൾഫിൽ നല്ല ജോലിയുണ്ട്. മകൾ ദൽഹിയിൽ നേഴ്സാണ്.
മകൾക്കീ യിടെ കല്യാണാലോചനകളൊക്കെ വരുന്നുണ്ട് .ഈ ചായക്കട അതിനൊരു തടസ്സമായതു കൊണ്ടാണോ ഈ തീരുമാനം.അതോ ഇനിയും വല്ല ശാരീരിക പ്രശ്നങ്ങളുമുണ്ടോ? കൈമൾ തന്റെ സംശയം പ്രകടിപ്പിച്ചു. മനുഷ്യന് ആരോഗ്യ പ്രശ്നം വരാൻ അധിക സമയം വേണ്ടല്ലോ? മകളുടെ കല്യാണത്തിന്റെ പേരിൽ രാമൻകുട്ടി ഇതിനു മുതിരുകയില്ല.എല്ലാത്തിനും നിഷ്ടയുള്ള യാളാണയാൾ. ഈ നിലയിൽ എത്തിയത് ആ കടകൊണ്ടാണെന്ന ബോധം അയാൾക്കുണ്ട്‌ ഏതായാലും ഇന്ന് വൈകുന്നേരം കാര്യം പറയാമെന്നയാൾ വാക്കു തന്നില്ലേ? വൈകുന്നേരം വരെ കാക്കുക.
എല്ലാവരും പല വഴിക്കും പിരിഞ്ഞെങ്കിലും വൈകുന്നേരമാകാൻ നിമിഷങ്ങളെണ്ണി കാത്തിരിക്കുകയാണ്
വൈകുന്നേരമായപ്പോൾ എല്ലാവരും ചായക്കടയാൽ ഒത്തുകൂടി. കുളിച്ചു ചന്ദനക്കുറിയൊക്കെ യണിത്ത് രാമൻ കുട്ടി എല്ലാവരേയും കാത്തിരിക്കുകയായിരുന്നു. എല്ലാവർക്കും എന്റെ വീതം ഓരോ ഏലക്കാ ചായ ഫ്രീയായി. അതു കൂടിച്ചു കഴിഞ്ഞാൽ നമുക്ക് ഇതിന്റെ രഹസ്യം പുറത്തു വിടാം. രാമൻകുട്ടി പറഞ്ഞു തുടങ്ങി. ഇതൊരു സ്ഥിരമായ അടച്ചു പൂട്ടലൊന്നുമല്ല. നാളെയൊരിക്കൽ ഇതു വീണ്ടും തുറന്നെന്നു വരാം. ആരാലും പരിഹരിക്കാൻ പറ്റാത്ത പ്രശ്നമാണ്. അതാണ് ഞാൻ ആരുടേയും സഹായം തേടാഞ്ഞത്.

വൽസലേ നീ അതിങ്ങെടുത്തു കൊണ്ടുവരു.അകത്തു നിൽക്കുന്ന ഭാര്യയോട യാൾ പറഞ്ഞു. അവർ പത്രക്കടലാസിൽ പൊതിഞ്ഞ പൈപ്പു പോലെ ചുരുട്ടിയ ഒരു സാധനം അയാളുടെ കൈയ്യിൽ കൊടുത്തു. ഇതെന്താണ് ?എല്ലാവരും നെറ്റി ചുളിച്ചു.രാമൻകുട്ടി പേപ്പറഴിച്ചു മാറ്റി.അതിനുള്ളിൽ ചുരുട്ടി വെച്ചിരിക്കുന്ന ഈ വർഷത്തെ മനോരമ കലണ്ടർ.ഇതിന് ഈ കടയടാപ്പുമായെന്താണു ബന്ധം.എല്ലാവരും ക്ഷമയുടെ നെല്ലി പ്പലക കണ്ടു
അയാൾ അതു നിവർത്തി ചുവരിൽ തൂക്കിയിട്ടു. എന്നിട്ട് ഒരു തീയതി തൊട്ടു കാ ണിച്ചിട്ടു പറഞ്ഞു.ഇത്
ഇന്ന്ഈ ഇംഗ്ലീഷ് മാസം ഒന്നാം തീയതി.ഇത് ഇംഗ്ലീഷുമാസം ഏപ്രിൽ .അപ്പോൾ ഇന്ന് ഏപ്രിൽ ഒന്ന്. ഈ ദിവസത്തിന്റെ പ്രസക്തി അറിയാമല്ലോ അതായത്. വിഡ്ഢികളുടെ ദിനം. അ തു കൊണ്ടാണ് കട പൂട്ടുന്നുവെന്നു ഞാൻ പറഞ്ഞത്.
ഇതാണോ ഇത്ര വലിയ ആന കാര്യം: ആർക്കും പരിഹരിക്കാൻ പറ്റാത്ത കാര്യം’. കരുണാകരൻ നായർ സ്വയം വിഡ്ഢിയായതിന്റെ ചമ്മൽ മാറ്റാൻ ദേഷ്യത്തോടെ ചോദിച്ചു. അതേ, ഇത് ആനക്കാര്യം തന്നെയാണ്. നമുക്കാർക്കെങ്കിലും ഏപ്രിൽ ഒന്ന് കലണ്ടറിൽ നിന്നു മാറ്റാൻ പറ്റുമോ? എല്ലാവർക്കും കോപം ഇരച്ചു വന്നെങ്കിലും ആർക്കും ആരേയും വിഡ്ഢിയാക്കാൻ അനുവാദമുള്ള ഈ ദിവസത്തിൽ പ്രതികരിക്കാൻ പാടില്ലല്ലോ. തന്നെയുമല്ല രാമൻ കുട്ടി അവന്റെ കട പൂട്ടുന്നില്ലല്ലോ.അതൊരു സമാധാനമല്ലേ? അജയൻ എഴുന്നേറ്റു നിന്നു കൈയ്യടിച്ചു. മറ്റുള്ളവരും അവനെ പിൻതുണച്ച് കൈയ്യടിച്ചപ്പോൾ അതൊരു സന്തോഷ സദസ്സായി .

About The Author

Leave a Reply

Your email address will not be published. Required fields are marked *