കഥാകാരൻ്റെ കനൽവഴികൾ 27-ാം അധ്യായമായ കേരളത്തിലെ അനുഭവങ്ങൾ വായിക്കുമ്പോൾ മനസ്സിലൂടെ ഒരു ഗാനം ഒഴുകിപ്പോയി.
കൽപ്പാന്ത കാലത്തോളം കാതരേ നീയെൻമുന്നിൽ കൽഹാരഹാരവുമായി നിൽക്കും
ശ്രീമൂലനഗരം വിജയൻ എന്ന പ്രശസ്ത ഗാന രചയിതാവും നാടകകൃത്തുമായുള്ള തൻ്റെ ഒളി മങ്ങാത്ത ഓർമ്മകൾ കാരൂർ സാർ വിവരിക്കുമ്പോൾ വായനക്കാരൻ്റെ മനസ്സും അതിനൊപ്പം സഞ്ചരിക്കുന്നു.
ഈ ഭാഗങ്ങളിൽ കവി ആരാണ് എന്നു പറയുന്ന ഭാഗത്തിന് സവിശേഷമായ പ്രാധാന്യവും പ്രസക്തിയും സൗന്ദര്യവുമുണ്ട് എന്നു പറയാതെ വയ്യ.
… പ്രപഞ്ച സത്യം കണ്ടെത്തുന്ന കരുത്തനായ അന്വേഷകനാണ് കവി… അൽപ്പായുസ്സായ ഒരു നാലുമണിപ്പൂവിൻ്റെ ഉദാഹരണത്തിലൂടെയാണ് ഈ സത്യത്തെക്കുറിച്ചു പറയുന്നത്. അനുവാചകമനസ്സിനെ സ്പർശിക്കുന്ന ഭാഗമാണിത്.
കടൽക്കര എന്ന കാരൂർ സാറിൻ്റെ നാടകത്തിന് ശ്രീമൂലനഗരം വിജയൻ്റെ അവതാരികയിലാണ് ഈ നക്ഷത്രത്തിളക്കമുള്ള നിർവ്വചനം.
തകഴിച്ചേട്ടനുമായുള്ള അവിസ്മരണീയമായ കൂടിക്കാഴ്ചയെക്കുറിച്ചുള്ള ഭാഗങ്ങൾ രസകരമായ വായനയാണ്.
സാഹിത്യത്തെ സൗന്ദര്യപൂർണ്ണമാക്കാൻ എങ്ങനെ കഴിയും എന്നതിനെപ്പറ്റി ഒരു മനസ്സിൻ്റെ തീവ്രമായ അഭിനിവേശവും അന്വേഷണവും ഈ അധ്യായത്തിൽ വായനക്കാരൻ തൊട്ടറിയുന്നു.
കെ. ആർ മോഹൻദാസ്
About The Author
No related posts.