ഈശ്വരാന്വേഷണ തൃഷ്ണ – ഡോ.പി.എൻ.ഗംഗാധരൻ നായർ

🌻 മൺഡേ സപ്ലിമെന്റ്–126 🌻 🌹ഈശ്വരാന്വേഷണ തൃഷ്ണ.🌹 അനന്യമായ ഒരു ബൈബിൾ കഥ. ജെറുസലേമിൽ ഹെരോദാവ് നാടുവാഴുന്ന കാലത്ത് പർവ്വത മടക്കുകൾക്കിടയിൽ പാർത്തിരുന്ന ആർത്തബാൻ എന്ന ജ്ഞാനി ആകാശത്തിൽ ഒരു അപൂർവ്വ നക്ഷത്രത്തെ കണ്ടു. ഒരു രാത്രി മാത്രം തെളിഞ്ഞുനിന്നിട്ട് അത് മാഞ്ഞുപോയി.നക്ഷത്രം വീണ്ടുംഉദിക്കുകയാണെങ്കിൽ അത് ബേതലഹേമിൽ ജനിക്കുന്ന ദിവ്യ ശിശുവിന്റെ അടയാളമാകുമെന്ന് ആ ജ്ഞാനി വിശ്വസിച്ചു. മഞ്ഞ് പെയ്യുന്ന രാത്രിയിൽ നക്ഷത്രം വീണ്ടും ഉദിച്ചു. നേരത്തെ നിശ്ചയിച്ചതിൽ പ്രകാരം ആർത്തബാൻ തന്റെ കുതിരപ്പുറത്ത് കയറി യാത്രതിരിച്ചു. […]
ഓർമകൾ – ജോസ് ക്ലെമന്റ്

നല്ല ഓർമകൾ നമ്മുടെ ജീവിതത്തിന് ആത്മധൈര്യവും സുരക്ഷിതത്വവും നല്കുന്നവയാണ്. ഓർമ ദിവ്യമായ ഒരു വരദാനം തന്നെയാണ്. സമയബോധവും സ്ഥലബോധവും കാല ബോധവും തമ്മിൽ ബോധ തലത്തിൽ സജീവമായ ഇടപെടലുകളുണ്ടാകുമ്പോഴാണ് നമ്മുടെ ചേതന സജീവമാകുന്നത്. സുബോധമെന്നത് ഭൂത-വർത്തമാന – ഭാവി കാലങ്ങളിലൂടെയുള്ള മനസ്സിന്റെ സജീവമായ ചംക്രമണമാണ്. അവയിൽ ഭൂതകാല മനോവ്യാപാരങ്ങളാണ് ഓർമകൾ.ഓർമകളുടെ ഉറവ വറ്റിയാൽ അവ നിത്യ വിസ്മൃതിയിൽ വിലയം കൊണ്ടേക്കാം. ഓർമകൾ വലിയ സുകൃതമായിരിക്കേ ഇതിന് ഒരു മറുവശം കൂടെയുണ്ടെന്നതും വിസ്മരിക്കരുത്. നമ്മുടെ എല്ലാ ഓർമകളും ഗുണകരമാകണമെന്നില്ല. […]
പഴഞ്ചൊല്ലുകൾ – Mary Alex (മണിയ )

തുടരുന്നു ‘ഈ’ 1.’ഈശ്വരാനുഗ്രഹം ശാശ്വത മേവനും ‘ ‘ഈശ്വരനിൽ വിശ്വസിക്കുക, വെടിമരുന്നു നനയാതെ സൂക്ഷിക്കുക ‘ ഈശ്വരാനുഗ്രഹം ശാശ്വതമേ വനും എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.ആ അനുഗ്രഹം ലഭിച്ച ഏവർക്കും എല്ലാം എന്നന്നേക്കുമായി നിലനിൽക്കുമെന്ന് ഉറപ്പ് .ഇതോടു ചേർത്ത് നമുക്ക് രണ്ടാമത്തേതു കൂടി വിശകലനം ചെയ്യാം. ഈശ്വ രനിൽ വിശ്വസിക്കുക. എല്ലാറ്റിനും മേലായി ഈശ്വരൻ എന്നൊരു ശക്തിയുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാൾക്ക് ഒരിക്കലും ഒന്നിലും പരാജയം സംഭവിക്കയില്ല. എല്ലാറ്റിനും അനുഗ്രഹം നേടാനും സാധ്യമാകും. എന്നാൽ ആ വിശ്വാസം […]
ആ ക്ലിയോപാട്രാ…ജന്മദിനാശംസകൾ – ലീലാമ്മതോമസ് ബോട്സ്വാന

ഹായ്!! ഗ്രീക്ക് സുന്ദരി…നിന്റെ സൗന്ദര്യം ഇന്നത്തെ ലോക സുന്ദരികൾ മൂക്കുകുത്തിയാക്കി ഇട്ടു നടക്കുന്നു. ക്ലിയോപാട്ര വിവേകത്തോടു പങ്കുവെച്ച സൗന്ദര്യ രഹസ്യം കഴുതകൾക്കു രക്ഷയായി.. പാവം കഴുതകൾ തലഉയർത്തി നിൽക്കുന്നതു കണ്ടില്ലേ? ഏത് സാഹചര്യത്തിലും കൂടെ നിന്ന ഒരോ തരുണികളെയും പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊന്നു, ജന്മം കൊണ്ട് ഗ്രീക്കുകാരിയായ ക്ലിയോയുടെ കളി ഒക്ടോവിയോ സീസറിന്റെടുത്ത് നടന്നില്ല. എല്ലാ ആണുങ്ങളും ഒരുപോലെയല്ല എന്ന് മനസ്സിലായി, വിഷമമുള്ള സാഹചര്യങ്ങളിലൂടെ കടന്ന് വന്ന അതിലേറെ മനസ്സിൽ വിഷമുള്ള ക്ലിയോ.അതാണ് പെണ്ണിന്റെ ശക്തി […]
കാലത്തിന്റെ മുറ്റം – ഡോ. മിനി. എം.ആർ

ഓർമ്മയുടെ മുറ്റം നിറയെ പൂക്കളുടെ സൗരഭ്യമാണെന്ന് കാലമെന്തിന് കള്ളം പറയണം? വഴിയിലും തൊടിയിലും വാക്കിന്റെ കാരമുള്ളുകൾ കൊമ്പ് കോർത്തു നിന്ന കാലം, മൗനമേ നിന്റെ മുറിവിൽ കാശിത്തുമ്പകൾ കാര്യമറിയാതെ പൊട്ടിച്ചിതറി, കരളിലൊട്ടിയ തൊട്ടാവാടികൾ ഒന്ന് തൊട്ടപ്പൊഴേ കൂമ്പിപ്പിടഞ്ഞു , വിരലിൽ ചുവപ്പ് പടർത്തിയെത്ര റോസാ മുള്ളുകൾ പ്രണയം പറഞ്ഞു നിനക്ക് മാത്രമീ ആകാശമെന്ന് മുകളിൽ നോക്കി ആകാശമുല്ല മന്ത്രിച്ചു , നാഗഫണം പോലെ നാവ് നീട്ടിയ നിശാഗന്ധിവള്ളികളിൽ സ്വപ്നങ്ങൾ ചുറ്റിവരിഞ്ഞു കിടന്നു , നാരകം നട്ടിടം കൂവളം […]
അമ്മമാർ – സൂസൻ പാലാത്ര

അമ്മയുണ്ടെനിക്കീ ഉലകിൽ രണ്ടെണ്ണം ഒന്ന് അമ്മയാണെങ്കിൽ മറ്റേതമ്മായിയമ്മയായിടും ഇവരിൽ പൊന്നമ്മ എന്റെ പെറ്റമ്മയല്ലേ മറ്റേയമ്മ ജീവിത പാഠ- ങ്ങളെന്നെ പഠിപ്പിച്ചേറെ പിന്നെയുമുണ്ടല്ലോ അമ്മമാരേറെ അച്ഛമ്മയൊന്ന് അമ്മമ്മയൊന്ന് എന്റെയച്ഛമ്മയേയും അമ്മമ്മയേയും ഞാനേറെ സ്നേഹിച്ചിരുന്നു. മുത്തശ്ശിയെന്നും അമ്മൂമ്മയെന്നും വിളിക്കാൻ നിരവധി പിന്നെയുമുണ്ട് വല്യമ്മമാർ പേരമ്മമാർ ഇളയമ്മമാർ ചെറിയമ്മമാർ കൊച്ചമ്മമാർ കുഞ്ഞമ്മമാർ യേശുവിന്നമ്മ കന്യാമറിയം എന്റെ നല്ലയമ്മ മദർ തെരേസയും എന്നമ്മ ഇന്ത്യതന്നുരുക്കമ്മ ഇന്ദിരാജിയുമെന്നമ്മ പിന്നെ; സർവ്വംസഹയാം ഭൂമിമാതാവ്, ഭാരതാംബ, കേരളാമ്മയും, എൻ നന്മമലയാളവും എന്നമ്മമാരല്ലേ ഇനിയും ബഹുമാന്യരാം അമ്മമാരേറെ അവർക്കു […]
നിറത്തെ ചൂണ്ടി ജാതി തുപ്പുന്നു – ഡോ. വേണു തോന്നയ്ക്കൽ

സുന്ദരികളായ പെൺകുട്ടികൾക്കും സ്ത്രീകൾക്കുമുള്ളതാണ് മോഹിനിയാട്ടമെന്ന് ഒരു നർത്തകി. അവർ അപ്രകാരം അഭിപ്രായപ്പെടാൻ കാരണമുണ്ട്. സവർണ പുരുഷ സാമ്രാട്ടുകളെ കൊതിപ്പിക്കാനും ആനന്ദിപ്പിക്കാനും ഉള്ള കലാരൂപമാണ് നൃത്തം വിശേഷിച്ചും മോഹിനിയാട്ടം എന്നൊരു പാഠമുണ്ട്. അപ്രകാരം ഒരു പൂർവ്വ ബോധത്തിൽ ഇന്നും ജീവിക്കുന്ന ഒരു നർത്തകി. പുരാണ കഥാപാത്രമായ മോഹിനിയുടെ ധർമത്തിനൊത്ത് ആടണമെന്ന മനോഗതി സൂക്ഷിക്കുന്നവരോടെന്തു പറയാൻ. ആധുനിക കാലത്ത് നൃത്ത രൂപത്തെ എപ്രകാരം നോക്കി കാണണമെന്ന ബോധം അവർക്ക് നഷ്ടമായിരിക്കുന്നു. അത്തരമൊരവസ്ഥയിലേക്ക് അവരുടെ മനോനില പ്രവർത്തിക്കണമെങ്കിൽ തീർച്ചയായും എവിടെയോ ഒരു […]
പ്രസാദം എന്ന ഔഷധം – ജയരാജ് മിത്ര

പാലക്കാട്ടെ കൊടുവായൂരിലുള്ള ഹോമിയോ ഡോക്ടർ ബാലകൃഷ്ണൻഡോക്ടറിൽനിന്നാണ് ക്ഷേത്രത്തിൽനിന്നും ലഭിക്കുന്ന പ്രസാദത്തേപ്പറ്റി, ചിന്തിക്കാൻ സുഖമുള്ള ആദ്യത്തെ സൂചന എനിക്ക് കിട്ടുന്നത്. “ബ്രഹ്മാ-വിഷ്ണു – മഹേശ്വരൻമാരെ ഹൈഡ്രജൻ, ഓക്സിജൻ, കാർബൺ എന്ന തരത്തിലും ഒന്നാലോചിച്ചുനോക്കൂ ” എന്ന് ഡോക്ടർ പറഞ്ഞു. ‘പുഷ്പാഞ്ജലിപ്രസാദം മുഴുവൻ നമ്മൾക്ക് കഴിക്കാൻ പറ്റുന്നതാവണം’ എന്ന അറിവ് ആദ്യമുണ്ടായത് ഡോക്ടറുമായുള്ള സംസാരത്തിൽനിന്നാണ്. ശരിയാണ് . എൺപതുകളുടെ ആദ്യത്തിൽ എല്ലായിടങ്ങളിലും പുഷ്പാഞ്ജലിപ്രസാദം തന്നിരുന്നത് വാഴയിലയിലായിരുന്നു. താമരയില,പ്ലാശിൻ്റെ ഇല,വഴയില എന്നിവയും ആവാം എന്ന് കേട്ടിട്ടുണ്ട്. തുളസി, കൂവളം, മരുന്നുതെച്ചി , […]



