അമ്മമാർ – സൂസൻ പാലാത്ര

Facebook
Twitter
WhatsApp
Email

അമ്മയുണ്ടെനിക്കീ
ഉലകിൽ രണ്ടെണ്ണം
ഒന്ന് അമ്മയാണെങ്കിൽ
മറ്റേതമ്മായിയമ്മയായിടും
ഇവരിൽ പൊന്നമ്മ
എന്റെ പെറ്റമ്മയല്ലേ
മറ്റേയമ്മ ജീവിത പാഠ-
ങ്ങളെന്നെ പഠിപ്പിച്ചേറെ

പിന്നെയുമുണ്ടല്ലോ
അമ്മമാരേറെ
അച്ഛമ്മയൊന്ന്
അമ്മമ്മയൊന്ന്
എന്റെയച്ഛമ്മയേയും
അമ്മമ്മയേയും
ഞാനേറെ
സ്നേഹിച്ചിരുന്നു.

മുത്തശ്ശിയെന്നും
അമ്മൂമ്മയെന്നും
വിളിക്കാൻ നിരവധി
പിന്നെയുമുണ്ട്
വല്യമ്മമാർ
പേരമ്മമാർ
ഇളയമ്മമാർ
ചെറിയമ്മമാർ
കൊച്ചമ്മമാർ
കുഞ്ഞമ്മമാർ

യേശുവിന്നമ്മ
കന്യാമറിയം
എന്റെ നല്ലയമ്മ
മദർ തെരേസയും
എന്നമ്മ
ഇന്ത്യതന്നുരുക്കമ്മ
ഇന്ദിരാജിയുമെന്നമ്മ
പിന്നെ; സർവ്വംസഹയാം
ഭൂമിമാതാവ്,
ഭാരതാംബ,
കേരളാമ്മയും,
എൻ നന്മമലയാളവും
എന്നമ്മമാരല്ലേ

ഇനിയും ബഹുമാന്യരാം
അമ്മമാരേറെ
അവർക്കു മുന്നിൽ
പ്രതാപമേതുമേയില്ലാത്ത
ഞാനുമൊരമ്മ

ഇവരെയെല്ലാം
മാനിച്ചീടിലോ
ഞാനും ബഹുമാന്യ
യായിടും നിശ്ചയം.
എങ്കിലുമോതിടട്ടേ
മക്കളെ അമ്മമാരെ
മാനിക്കണം
നിങ്ങളേറെ
……..

29/5/2020
5.20 pm.

About The Author

Leave a Reply

Your email address will not be published. Required fields are marked *