LIMA WORLD LIBRARY

ശാശ്വതസത്യം – ഡോ: ജയദേവൻ

കവിത – ശാശ്വതസത്യം ഇനനുദയശുഭശകുനമേകുവാനായ് ദിനം ഊനമില്ലാതംബരത്തിലാരാധ്യനായ്, കനകസമ നിറകതിരിലാറാടി വന്നിടും ആനന്ദമോടേകഭാവരാഗാർദ്രനായ്.. തവഹൃദയമലിവിലൊളിതൂകി തുടുത്തൊരു കാവ്യമായ് നിന്നെരിഞ്ഞൂഴിയെ പോറ്റുവാൻ, നവകളഭനറുമണമലിഞ്ഞുചേർന്നൻപോടെ നാവേറുപറ്റാതെ വാഴണം നാൾക്കുനാൾ.. ഇരുളലയിലഭയവരദൻ വെളിച്ചം തരാൻ ഊരോടെ വാഴുവാനെല്ലാ ഗ്രഹങ്ങളും, നിരനിരയിലനവധി യുഗങ്ങളായ് നന്മകൾ- നേരുന്നടുക്കാതകന്നുനിന്നെപ്പൊഴും.. നിശമറയുവതിനു പലതില്ല നക്ഷത്രമായ് ആശിച്ചിടാനെന്നറിയുന്ന സർവ്വതും, അശുഭഗതിയടിമുടി പടർന്നിടാതർക്കനെ ശാശ്വതസത്യമായ് കണ്ടാദരിക്കണം.. ഉടലിലതികഠിനമെരിയുന്ന തീയുള്ളവൻ നാടാകെ വെട്ടം ചൊരിഞ്ഞിടാനഞ്ചിതൾ, വിടരുമൊരു മലരഴകിലാഗമിച്ചീടുവാൻ പാടണം രാമായണക്കിളിപ്പൈതലേ… ശുഭദിനം☘🌸ഡോ: ജയദേവൻ

തെറ്റുകൾ – ജോസ് ക്ലെമന്റ്

തെറ്റുകൾ ചെയ്യുക മനുഷ്യ സഹജമാണ്. തെറ്റായ ചിന്തകളാണ് തെറ്റായ പ്രവൃത്തികളിലേക്ക് നമ്മെ നയിക്കുന്നത്. ചിന്താശക്തിയും ബുദ്ധി കൂർമതയും കൈമുതലായുള്ളവർ പ്പോലും ചിലയവസരങ്ങളിൽ തെറ്റുകളുടെ ആഴങ്ങളിലേക്ക് നിപതിക്കാറുണ്ട്. എന്നാൽ ഈ തെറ്റുകളിൽ അഭിരമിച്ചു കിടക്കാതെയും അതൊരു ശീലമാക്കാതെയും തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ജീവിത വിജയം കരസ്ഥമാക്കണം. വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഓണപ്പാട്ടുകൾ ഈ ആശയം പകർന്നു തരുന്നുണ്ട്. “നഷ്ടവസന്ത സ്ഥിലികളിൽ നിന്നു സമൃദ്ധ …….. ഭാസുര ചിന്താ സങ്കല്‌പങ്ങൾ . ” നഷ്ട സ്വപ്ന ഭൂമികളിൽ നിന്ന് സമൃദ്ധി […]

മനസ്സ് –  സന്ധ്യ

സ്വപ്നം കാണുന്ന മനസ്സ് ഒരു കുസൃതിക്കുരുന്നാണ്. പിടി തരാതെ കുതറിയോടി പ്രച്ഛന്നവേഷത്തിൽ, നിദ്രയുടെ ഗുഹാമുഖങ്ങളിൽ, രാത്രിയുടെ രഹസ്യങ്ങളിലേക്കിറങ്ങി നടക്കും. ഇന്നലെ കണ്ട സ്വപ്നം, സത്യം പോലെ സുതാര്യമായിരുന്നു. നൂറ്റാണ്ടുകൾ പഴയൊരു ഇരുനില വീട്, ഒരുപാട് മുറികൾ. ഓരോ മുറിയുടെയകവും, ഇടനാഴിയിലെ ഇരുട്ടും,തടി ഗോവണിയുടെ ഞരക്കവും പരിചയമുണ്ടല്ലോ എന്നോർത്തു. സ്വന്തം വീടെന്ന സ്വപ്നം പൂവണിയും മുമ്പ്, ഒരായുസ്സ് ജീവിച്ചു തീർത്ത വാടകവീടിൻ്റെ ഇടനാഴികൾ കഥ മണത്തു. തൂണുകൾ തിരിച്ചറിഞ്ഞു. രണ്ടാമത്തെ നിലയിലെ വടക്ക് പടിഞ്ഞാറേ മൂലയിലെ ജനാല അവിടെ […]

VACCINATIONS AGAINST DISEASES – Rev.C.V.Abraham

VACCINATIONS AGAINST DISEASES….. MEMORIZING BIBLE VERSES AGAINST SINNING. According to Cambridge Dictionary , a vaccine is a substance that is put into the body of a person or animal to protect them from a disease by causing them to produce antibodies. The most common vaccines are against Hepatitis B, Diphtheria, Tetanus, MMR( Measels, Mumps, Rubella) […]

മാതാപിതാക്കൾ റോൾ മോഡൽ ആകുക – അഡ്വ. ചാർളി പോൾ

  മഴുവന്നൂർ : കുട്ടികൾ അവരുടെ മാതാപിതാക്കളെ നിരീക്ഷിച്ചാണ് കാര്യങ്ങൾ പഠിച്ചെടുക്കുന്നത്. അത് കൊണ്ട് കുട്ടിയിൽ വളർത്തിയെടുക്കുവാൻ ആഗ്രഹിക്കുന്ന പെരുമാറ്റങ്ങളും മൂല്യങ്ങളും പ്രകടിപ്പിക്കുന്ന റോൾ മോഡലുകളായി മാതാപിതാക്കൾ മാറണമെന്ന് ട്രെയ്നറും മെൻ്ററുമായ അഡ്വ. ചാർളി പോൾ പറഞ്ഞു. മഴുവന്നൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ബഡ്‌സ് സ്ക്കൂൾ രക്ഷിതാക്കൾക്കായി നടന്ന പാരൻ്റിംഗ് സെമിനാറിൽ ക്ലാസെടുത് സംസാരിക്കുകയായിരുന്നു ചാർളി പോൾ. കുട്ടികളെ പരിപോഷിപ്പിക്കുന്ന ഒരു കുടുംബാന്തരീക്ഷം പ്രദാനമാണ്. സ്നേഹവും ഊഷ്മളതയും ഉണ്ടാകണം. കുട്ടിയിൽ എന്തില്ല എന്ന് അന്വേഷിക്കാതെ അവരിലെ മികവുകളും കഴിവുകളും […]

കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 35 – ( ആത്മകഥ – കാരൂര്‍ സോമന്‍ )

അദ്ധ്യായം – 35 മറക്കരുത് ചരിത്രം; ഗുരുത്വവും വേണം ചെറുപ്പം മുതല്‍ ഞാന്‍ ചവിട്ടി നിന്ന മണ്ണിലെ ഭാഷാ-സാഹിത്യത്തിനൊപ്പമാണ് സഞ്ചരിച്ചത്. മറ്റു കലകളെക്കാള്‍ ഞാന്‍ സാഹിത്യത്തെ ഇഷ്ടപെട്ടത് എന്നെ അല്ലെങ്കില്‍ മറ്റുള്ളവരെ ദുഃഖദുരിതത്തില്‍ നിന്നും, അനീതിയില്‍ നിന്നും ഇരുട്ടില്‍ നിന്നും അല്‍മാവിന്‍റെ ആഴം പോലെ അറിവിന്‍റെ ആഴങ്ങളിലേക്ക് നയിക്കാന്‍ സാഹിത്യത്തിന് മാത്രമേ സാധിക്കു എന്നതു മനസ്സിലാക്കിയാണ്. അതുകൊണ്ടാണ് സാഹിത്യം ഓരോ ഭാഷയുടെയും സംസ്കാരത്തിന്‍റെയും പ്രതീകമായിനിലനില്‍ക്കുന്നത്. ഞാന്‍ കാണുന്ന സാഹിത്യം നമ്മുടെ മുന്നില്‍ വിരിഞ്ഞു നില്‍ക്കുന്ന വിവിധ നിറത്തിലുള്ള […]

ഭൂമിയിലെ സ്വര്‍ഗ്ഗം, ഭാഗം – 3 (ഷിംല, കുളു, മണാലി യാത്ര) – അഡ്വ. എ. നസീറ

bhoomiyile

അന്ധതയിലാഴ്ന്നിരുന്ന ഞാന്‍ AUT TUNNEL AUT TUNNEL എന്ന പ്രദീപിന്‍റെ വാക്കുകള്‍ കേട്ട് പൊടുന്നനെ വിസ്മയം കൊണ്ടു. തുരങ്കത്തിനുള്ളിലായിരുന്നു ഞങ്ങളപ്പോള്‍. കൗതുകത്തോടെ മലര്‍ക്കെ തുറന്ന എന്‍റെ മിഴികള്‍ ഇരുട്ടുമായി താദാത്മ്യം പ്രാപിച്ച് ക്രമേണ പലതും കണ്ടു തുടങ്ങി. നനഞ്ഞ മത്താപ്പ് ചിമ്മുന്നപോലെ മുനിഞ്ഞു കത്തുന്ന ബള്‍ബുകളുടെ വെട്ടത്തില്‍ ഇടിഞ്ഞു വീഴുമെന്ന തരത്തില്‍ കാലപ്പഴക്കത്താല്‍ നരച്ച കല്ലുകള്‍ ഭിത്തികളില്‍ തള്ളി നില്‍ക്കുന്നു. വായു സഞ്ചാരം മോശമായതുകൊണ്ടാകാം അടിഞ്ഞുകൂടിയ പൊടി പടലങ്ങള്‍ പുറത്തു കടക്കാനാകാതെ മങ്ങിയ വെട്ടത്തിനു ചുറ്റും തങ്ങിനില്‍ക്കുന്നു. […]

പുഴയില്‍ പരല്‍മീനുകള്‍ പെരുകുമ്പോള്‍ – കാരൂര്‍ സോമന്‍

ജീവിതം വഴിമുട്ടിയ ചാവുകടലില്‍ നിന്നാണ് കൈവഴികള്‍ കൈമോശം വന്ന പുഴയിലേക്ക് നീണ്ട ഓരുവെള്ളത്തിലൂടെ ഇടവപ്പാതിക്കു മുന്നേ പരല്‍മീനുകള്‍ പെരുകിയത്. അതൊരു ഉത്സവമായിരുന്നു, വെടിക്കെട്ടുകള്‍ ഇല്ലാത്ത പൊങ്കാലയും ഇല്ലാത്ത ആനയും അമ്പാരിയുമില്ലാത്ത ലോകപ്രദക്ഷിണം കഴിഞ്ഞ് വഴിയലഞ്ഞ് വിശപ്പറിഞ്ഞ് കൂട്ടമായി ഒരു തള്ളിക്കയറ്റമായിരുന്നു അന്നൊന്നും ചൂണ്ടകള്‍ക്ക് ഇത്ര മുനയുണ്ടായിരുന്നില്ല- അന്നൊന്നും വലകള്‍ക്ക് ഇത്ര ചെറിയ കണ്ണിയുണ്ടായിരുന്നില്ല. ഓരുവെള്ളത്തിന് ഇത്ര വിഷദ്രാവക ഓക്സിജനില്ലായിരുന്നു വിഷമനസ്സുകളിലേക്ക് കലങ്ങി കലി പൂണ്ട ചിന്തയും ഇല്ലായിരുന്നു. എന്നിട്ടും പരല്‍മീനുകള്‍ പുഴയില്‍ നിറഞ്ഞതിനു പിന്നില്‍ ജനിതകവൈകല്യം മാത്രമാവാം […]

വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 23 – ( മേരി അലക്സ് {മണിയ} )

അദ്ധ്യായം 23                    എല്ലാം ഒരു സ്വപ്നം പോലെ തോന്നിച്ചു. വിവാഹം കഴിഞ്ഞ് ഒരു വർഷം തികയുന്നതിനു മുൻപെ ഭാര്യ മരിക്കുക. അതും പ്രത്യേകമൊരു സാഹചര്യത്തിൽ. ഗർഭിണിയാകാതിരിക്കാൻ വർഷങ്ങൾക്കു മുമ്പ് ചെയ്ത ഒരോപ്പറേഷൻ. അതിന്റെ പ്രതിവിധിയായി പിന്നീടൊരോപ്പറേഷൻ അതിലുണ്ടായ പാളിച്ച.പുറത്തു പറയാൻ കൊള്ളാമൊ?ഇത് എങ്ങനെ നാട്ടുകാരുടെ മുന്നിലവതരിപ്പിക്കും? എല്ലാവരും ഹോട്ടൽ മുറിയിൽ ഒരുമിച്ചിരുന്ന് ആലോചിച്ചത് അതു മാത്രമായിരുന്നു. കുളിയും ഭക്ഷണവും ഒരു വിധത്തിൽ കഴിച്ചു എന്നു […]