LIMA WORLD LIBRARY

തെറ്റുകൾ – ജോസ് ക്ലെമന്റ്

തെറ്റുകൾ ചെയ്യുക മനുഷ്യ സഹജമാണ്. തെറ്റായ ചിന്തകളാണ് തെറ്റായ പ്രവൃത്തികളിലേക്ക് നമ്മെ നയിക്കുന്നത്. ചിന്താശക്തിയും ബുദ്ധി കൂർമതയും കൈമുതലായുള്ളവർ പ്പോലും ചിലയവസരങ്ങളിൽ തെറ്റുകളുടെ ആഴങ്ങളിലേക്ക് നിപതിക്കാറുണ്ട്. എന്നാൽ ഈ തെറ്റുകളിൽ അഭിരമിച്ചു കിടക്കാതെയും അതൊരു ശീലമാക്കാതെയും തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ജീവിത വിജയം കരസ്ഥമാക്കണം. വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഓണപ്പാട്ടുകൾ ഈ ആശയം പകർന്നു തരുന്നുണ്ട്. “നഷ്ടവസന്ത സ്ഥിലികളിൽ നിന്നു സമൃദ്ധ …….. ഭാസുര ചിന്താ സങ്കല്‌പങ്ങൾ . ”
നഷ്ട സ്വപ്ന ഭൂമികളിൽ നിന്ന് സമൃദ്ധി വിളയുന്ന വിദൂര തുരുത്തുകളിലേക്ക് വിശ്രമം ഇല്ലാതെ പറന്നു പോകുന്ന ദേശാടന പക്ഷികളെപ്പോലെ, അന്ധകാരത്തിലും ദീപ്തി ചൊരിയുന്ന താരകങ്ങളെപ്പോലെ, നഷ്ടങ്ങളിൽ നിന്ന് ഊർജം ഉൾക്കൊണ്ട് , ശോഭന ഭാവിയെ ലക്ഷ്യം വച്ച് മുന്നേറാൻ നമുക്ക് കഴിയണം. പരാജയങ്ങളും നഷ്ടങ്ങളും നിരാശയുടെ അവസാന വാതിലുകളല്ല, മറിച്ച് ഊർജം സംഭരിച്ച് കുതിക്കുന്നതിനുള്ള ചവിട്ടുപടികളാണെന്നും കാണണം. അപ്പോൾ വിജയം നമ്മുടേതായിരിക്കും.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px