മഴുവന്നൂർ : കുട്ടികൾ അവരുടെ മാതാപിതാക്കളെ നിരീക്ഷിച്ചാണ് കാര്യങ്ങൾ പഠിച്ചെടുക്കുന്നത്. അത് കൊണ്ട് കുട്ടിയിൽ വളർത്തിയെടുക്കുവാൻ ആഗ്രഹിക്കുന്ന പെരുമാറ്റങ്ങളും മൂല്യങ്ങളും പ്രകടിപ്പിക്കുന്ന റോൾ മോഡലുകളായി മാതാപിതാക്കൾ മാറണമെന്ന് ട്രെയ്നറും മെൻ്ററുമായ അഡ്വ. ചാർളി പോൾ പറഞ്ഞു.
മഴുവന്നൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ബഡ്‌സ് സ്ക്കൂൾ രക്ഷിതാക്കൾക്കായി നടന്ന പാരൻ്റിംഗ് സെമിനാറിൽ ക്ലാസെടുത് സംസാരിക്കുകയായിരുന്നു ചാർളി പോൾ.
കുട്ടികളെ പരിപോഷിപ്പിക്കുന്ന ഒരു കുടുംബാന്തരീക്ഷം പ്രദാനമാണ്. സ്നേഹവും ഊഷ്മളതയും ഉണ്ടാകണം. കുട്ടിയിൽ എന്തില്ല എന്ന് അന്വേഷിക്കാതെ അവരിലെ മികവുകളും കഴിവുകളും കണ്ടെത്തി പ്രോത്സാഹിപ്പിക്കുക. തുറന്നതും സത്യസന്ധവുമായ ആശയവിനിമയം പ്രോത്സാഹിപ്പിക്കുക. അത് ബന്ധത്തെ ശക്തിപ്പെടുത്തും. പ്രായത്തിനനുസരിച്ച് ഉത്തരവാദിത്വങ്ങൾ നല്കാം. വേദനിപ്പിച്ചു കൊണ്ട് സ്വഭാവത്തിൽ മാറ്റം വരുത്താനാകില്ല’ അതിനാൽ ശാരീരിക ശിക്ഷകൾ ഒഴിവാക്കുക. സ്നേഹം, മനസ്സിലാക്കൽ, പ്രോ ത്സാഹനം എന്നിവയോടാണ് കുട്ടികൾ നന്നായി പ്രതികരിക്കുക. കുട്ടികളോടൊപ്പം ഗുണനിലവാരമുള്ള സമയം ചിലവഴിക്കണം. ആത്മാഭിമാനവും ആത്മവിശ്വാസവും പകരുന്ന സമീപനങ്ങളാണ് അവരെ മിടുക്കരും നല്ലവരുമാക്കുക. – അദ്ദേഹം തുടർന്നു പറഞ്ഞു.
ബോധവത്കരണ സെമിനാർ പഞ്ചായത്ത് പ്രസിഡൻ്റ് ബിൻസി ബൈജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് മേഘ മരിയ ബേബി, പ്രധാന അധ്യാപിക ജിനി ടീച്ചർ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് ചെയർപേഴ്സൺ ഷൈനി റെജി, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ രാജി കെ. ആർ., മെമ്പർമാരായ ബിന്ദു ഷിബു, കെ.കെ. ശ്രീനിവാസ്, പിറ്റി എ പ്രസിഡൻ്റ് ചിന്നു ആൻ്റണി, ഷിജി ടീച്ചർ എന്നിവർ
പ്രസംഗിച്ചു.
ഫോട്ടോമാറ്റർ :
മഴുവന്നൂർ ഗ്രാമപഞ്ചായത്ത്
ബഡ്സ് സ്ക്കൂൾ രക്ഷിതാക്കൾക്കുള്ള പാരൻ്റിംഗ് സെമിനാറിൽ
അഡ്വ ചാർളി പോൾ
ക്ലാസ് നയിക്കുന്നു.
About The Author
No related posts.