പ്രവാസ സാഹിത്യത്തിലെ സത്യാന്വേഷണങ്ങള്‍-മേരി അലക്സ് (മണിയ)

മണ്ണിനും വിണ്ണിനും അതിര്‍ വരമ്പുകള്‍ പോലെയാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന ഓരോ സംഭവങ്ങളും .’മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു. എന്നാല്‍ എല്ലായിടങ്ങളിലും അവന്‍ ബന്ധനത്തിലാണ് ‘ എന്ന് റൂസോ പറഞ്ഞിട്ടുണ്ട്. കേരളത്തിലെ ഒരു പാട്ടുകാരന്‍ വേടന്റെ കവിത ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനെടുത്തു എന്ന പേരില്‍ പരസ്പരം പോരടിക്കുമ്പോള്‍ മനസ്സിലേക്ക് വരുന്നത് പ്രവാസ സാഹിത്യത്തിലെ പ്രതിഭാധനനായ മാവേലിക്കര ചാരുംമൂട് സ്വദേശി, ലണ്ടനില്‍ താമസിക്കുന്ന ശ്രീ.കാരൂര്‍ സോമനെയാണ്. നാലര പതിറ്റാണ്ടിലധികമായി സ്വദേശത്തും വിദേശത്തും മലയാള ഭാഷയെ അനുഭവത്തി ന്റെ നിറവില്‍ സമ്പന്നമാക്കുന്ന […]
അവബോധം-ജോസ് ക്ലെമന്റ്

നാം പലപ്പോഴും ഒച്ച വച്ച് കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ മിടുക്കരാണ്. അത് നമ്മുടെ കേമത്തമായി പലപ്പോഴും നമുക്കു തോന്നും. എന്നാല്‍ മറിച്ചാണ് പൊതു ചിന്ത. നമുക്ക് അവബോധം നഷ്ടപ്പെടുമ്പോഴാണ് ഈ ഒച്ചയും അലര്‍ച്ചയും. ഒച്ചകളില്‍ നിന്നും മാറി ഒച്ചയില്ലാത്ത അകത്തളങ്ങളിലേക്ക് സഞ്ചരിക്കുമ്പോള്‍ അകത്തടങ്ങളിലെ ഒളിപ്പിച്ചുവെച്ച നിധികള്‍ ഒരാള്‍ കണ്ടെത്തുന്നുണ്ട്. ആ നിധിയാണ് അവബോധം. ഒച്ചവയ്ക്കുന്ന നമുക്ക് ബോധ്യം പോയിട്ട് ബോധം പോലുമില്ലെന്നാണ് അവസ്ഥ. അതിനാല്‍ അനാവശ്യമായി ഒച്ച വയ്ക്കാതിരിക്കുക. മൗനം പലപ്പോഴും അനുകമ്പയുടെ പാഠം നമ്മെ പഠിപ്പിക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തിനിടയില്‍ […]
അക്ഷരമഹിമ, ദൃശ്യ ചാരുത – ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍

വാക്കുകളുടെ കലയാണ് സാഹിത്യം. ചലച്ചിത്രം ദൃശ്യമാധുരി പകരുന്നു. രണ്ടും രണ്ടു തലത്തിലാണ് ആസ്വാദക മനസ്സുകളെ ആകര്‍ഷിക്കുന്നത്. മുന്‍പൊക്കെ നാം ആസ്വദിക്കുന്ന ചലച്ചിത്രങ്ങള്‍ സാഹിത്യത്തിന്റെ ദൃശ്യാവിഷ്‌കാരമായിരുന്നു. ലോകപ്രസിദ്ധങ്ങളായ പല കഥകളും നോവലുകളും നാടകങ്ങളും ഒക്കെ അതിന്റെ ദൃശ്യഭംഗിയില്‍ ആവിഷ്‌ക്കരിച്ച് മനോഹരങ്ങളായ ചലച്ചിത്രങ്ങളായി രൂപപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ സാഹിത്യം സിനിമയില്‍ സ്വാധീനം ചെലുത്തുന്നു എന്നു പറയുന്നത് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഒരു അപകര്‍ഷബോധം സൃഷ്ടിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. കാരണം, അത്തരം ചില പ്രവണതകള്‍ക്ക് ഞാനും സാക്ഷിയായിട്ടുണ്ട്. മനോഹരമായ ഒരു സാഹിത്യസൃഷ്ടി, നോവല്‍ […]
കൊച്ചു വലിയ കാര്യങ്ങള്‍-ഡോ.പി.എന്‍. ഗംഗാധരന്‍ നായര്‍

‘SMALL IS BEAUTIFUL’… ജീവിതത്തില്‍ പലപ്പോഴും കൊച്ചു കൊച്ചു കാര്യങ്ങളാണ് വലിയവയെക്കാള്‍ പ്രാധാന്യം. ചെറിയ ദുഃഖങ്ങള്‍ പലപ്പോഴും വലിയ ദുഃഖങ്ങളെക്കാള്‍ വലുതായി തോന്നും. ഫ്രഞ്ച് വിപ്ലവ നേതാക്കളില്‍ പ്രമുഖനായിരുന്ന ഒരാളെ ശത്രുക്കള്‍ പിടികൂടി വിചാരണ ചെയ്ത് യന്ത്രത്തില്‍ വച്ച് തല വെട്ടിക്കളയാന്‍ വിധിച്ചു. വധസമയത്ത് ആരാച്ചാരോട്അദ്ദേഹം പറഞ്ഞുവത്രേ, ‘എന്റെ കഴുത്തില്‍ ഒരു കുരു ഉണ്ട്.അത് മുറിഞ്ഞു വേദനിക്കാതെ വേണം കഴുത്തു മുറിക്കാന്‍’, എന്ന്. കഴുത്ത് മുറിയുന്നതിനേക്കാള്‍ കുരുവില്‍ തട്ടി വേദനിക്കുന്നതിനെ ക്കുറിച്ച് ആയിരുന്നു അദ്ദേഹത്തിന്റെ വേവലാതി. ലോകചരിത്രത്തിലെ […]
” A Break from the Ache” – Drisya

I never wished for perfect days, Your flaws were stars in skies I knew. But endings lost their gentle ways— Our fairytale just won’t come true. I only hoped for something kind, A world where we could simply be. But silence echoes through your mind— Do you still ever think of we? You walked a […]
ലഹരിമുനമ്പ്-എം. തങ്കച്ചന്‍ ജോസഫ്

ലഹരിനുണയുന്ന ജീവിതമേറുന്നു മഹിയിലീ കാഴ്ചകള്‍ കദനമല്ലോ കടമകള്‍ മറന്നൊരു തലമുറ പായുന്നു പടമത് ചുവരിലെ കാഴ്ച്ചയാകാന്‍. വരിയിട്ടുനില്‍ക്കുന്നു ലഹരിയെ പുല്കുവാന്‍ അരിയിട്ടു കരിയുന്ന യവ്വനങ്ങള്‍ കരയുവാന്‍ കണ്ണുനീരില്ലാതെ നാരികള്‍ മരുവുന്ന കഥനങ്ങളേറിടുന്നു. ലഹരിമുനമ്പിലായ് വീണുപോയെങ്കിലോ ലക്ഷ്യവും ലക്കുമേയറ്റിടുന്നു ഓമനിച്ചൂട്ടിയൊരമ്മയെ കൊന്നിടാന്‍ ഓര്‍മ്മയില്ലാതവന്‍ വാളെടുക്കും. ലഹരി നുരയ്ക്കുന്ന പാതയോരങ്ങളില്‍ പതിയിരിക്കുന്നുവോ പലമാരികള്‍ പലവര്‍ണ്ണശലഭമായ് പാറുന്ന പൈതങ്ങള്‍ വലയിലായടരുന്ന ദുഃഖസത്യം. മാറ്റിടൂ മനുജന്റെ ആര്‍ദ്രഭാവങ്ങളെ ഊറ്റിടും നടനമീ രാസകേളീ.. നരനായ് ജനിച്ചനീ നായായ് മരിക്കാതെ വരദാനജീവിതം പൂര്‍ണ്ണമാക്കൂ…
ചിറകറ്റ യാത്ര-ശ്രീകല മോഹന്‍ദാസ്

വിരുത്തി പറക്കാന്‍ തുടങ്ങുന്ന തിന്‍ മുന്നെ ചിറകറ്റു താഴെ പതിച്ചു പോയി.. വാനോളം ഉയരത്തില്‍ മോഹങ്ങളുമായ് പുത്തന്‍ പ്രതീക്ഷകള്‍ നെഞ്ചിലേറ്റി കയ്യെത്തും ദൂരത്തെ സ്വപ്നങ്ങളെ എത്തിപ്പിടിക്കുവാന്‍ വെമ്പല്‍ പൂണ്ടു ഉറ്റോരുടയോരു സന്തോഷമോടെ യാത്ര ചൊല്ലി ഇനിയും കണ്ടിടാമെന്നു വാക്കു നല്‍കി നല്ലൊരു നാളെയെ പുല്‍കുവാന്‍ വെമ്പല്‍ പൂണ്ടു യാത്ര തുടങ്ങിയ നേരത്തെങ്ങും ആരുമാരും തന്നെ ഓര്‍ത്തതേയില്ലല്ലോ അശനിപാതം പോല്‍ ഒരു ദുരന്തം തലക്ക് മേലേ വന്നു പതിക്കുമെന്ന്.. കാണുവാന്‍ വയ്യ, ഒന്നും കേള്‍ക്കുവാന്‍ വയ്യ കാതുകള്‍ കൊട്ടിയടക്കപ്പെട്ടു […]
ജോണ്സണ് ഇരിങ്ങോള്‍ കവിതകള്‍-മണവാട്ടി (യു ട്യൂബ്)
Author Karoor Soman Story Book “Kattuchilanthikal” Review Published in Deepika
ദൈവം ഗര്‍ജ്ജിക്കുന്നു..!-ജയന്‍ വര്‍ഗീസ്

(ഇസ്രായേല്‍ – ഇറാന്‍ യുദ്ധ മേഖലയില്‍ നിന്നുള്ള ഭീതിജനകമായ വാര്‍ത്തകള്‍ ലോകത്തെയാകമാനംഭയപ്പെടുത്തുന്ന ഒരു സഹഹാര്യം സൃഷ്ടിക്കപ്പെടുന്നുണ്ട്. ഈ കലക്ക വെള്ളത്തില്‍ നിന്ന് മീന്‍ പിടിക്കുന്നതിരക്കിലാണ് ഇപ്പോള്‍ ലോകത്താകമാനമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍. വേദ പണ്ഡിതന്മാരുടെ വേഷംകെട്ടിയിറങ്ങിയിട്ടുള്ള മത പുരോഹിതന്മാരും സാമൂഹ്യ പരിഷ്‌കരണത്തിന്റെ വാറോലയേന്തുന്ന ചാനല്‍ വിപ്ലവകാരികളും ഈ വിഷയത്തില്‍ തങ്ങളുടെ ആശങ്കകള്‍ വിതച്ചു കൊയ്ത്തു വിളവെടുക്കുന്നു. ഇതോടെലോകം അവസാനിച്ചു പോകും എന്ന നിലയിലാണ് മിക്കവരുടെയും വില കുറഞ്ഞ തള്ളൂകള്‍. ഇരുണ്ടു പോകുന്ന ഇന്നിനെക്കുറിച്ചല്ല ഉദിച്ചുയരുന്ന നാളയെക്കുറിച്ചാണ് മനുഷ്യവര്‍ഗ്ഗം […]
Birth Song – From the Mango Bud-Leelamma Thomas, Botswana

On a moonlit bough of a mango tree, A tender bud stirred, wild and free. No kiss of soil, no showered rain, Yet life awoke, defying pain. Behind the veil of noonday’s gleam, A being bloomed, a silent dream. Its dusky skin with wonder quivers, As the universe within it shivers. The mother bud breaks, […]
കാലത്തിന്റെ എഴുത്തകങ്ങള്‍-ഡോ. മുഞ്ഞിനാട് പത്മകുമാര്‍-10

കാലം തീര്‍ത്ത അരങ്ങുകള്‍ അരങ്ങിന്റെ രംഗപ്രയോഗക്ഷമതയെക്കുറിച്ച് ആധികാരികമായി സംവദിച്ച ഒരാള്‍ യൂജിന്‍ അയൊനസ്‌കോയാണ്. അയൊനസ്‌കോ ജീവിതത്തെ തന്നെ നാടകീയമായി കണ്ട ഒരാളാണ്. എല്ലാ പ്രതിഭാശാലികളും അങ്ങനെ ജീവിതത്തെ അതിന്റെ പരിസരങ്ങളോട് ചേര്‍ത്തുവച്ചുകൊണ്ട് മനുഷ്യന്റെ മഹാസങ്കടങ്ങളും വിക്ഷോഭങ്ങളും അവതരിപ്പിച്ചവരാണ്. ഈ അവതരണത്തില്‍ നിന്നാണ് ഒരു നാടകരചയിതാവിന് പ്രതിരോധശക്തിയായിത്തീരുന്ന ചിന്തയുടേതായ ഒരുള്‍ക്കരുത്ത് ലഭിക്കുന്നത്. ഇതിനെ അയൊനസ്‌കോ ആത്മനിഷ്ഠമായ വ്യാഖ്യാനമായി കാണുന്നു. എന്നാലതില്‍ വികാരത്തിന്റെ സ്വച്ഛമായൊരു ഒഴുകി പ്പരക്കലുണ്ട്. അത് ഒരു നാടകത്തിന്റെ ഭാവരൂപശില്പങ്ങളുടെയും രംഗ ബോധത്തിന്റെയും യുക്തിപരമായ കരുത്തുകൂടിയാണ്. ഇങ്ങനെ […]
കാലയവനിക-കാരൂര്‍ സോമന്‍ (നോവല്‍: അധ്യായം-12)

എങ്ങും ശാന്തത നടമാടി. മുറ്റത്തെ മരത്തില്‍ ഏതോ കിളികള്‍ ചിലക്കുന്നു. ഇനിയൊരിക്കവും ഇതുപോലൊരു അവസരം ലഭിക്കില്ല. എത്രവര്‍ഷങ്ങളാണ് ഇവള്‍ക്കായി കാത്തിരുന്നത് ധൈര്യത്തോടെ കട്ടിലില്‍ ഇരുന്ന സിന്ധുവിനെ നോക്കി തമ്പി പുഞ്ചിരിച്ചു. അവള്‍ തമ്പിയുടെ നേരെ കണ്ണുകള്‍ പായിച്ചു. കണ്ണുകളില്‍ രോഷം. കൈകള്‍ വിറയ്ക്കുന്നു. അവള്‍ പുഞ്ചിരിക്കുന്നത് കണ്ട് തമ്പി ആദ്യം സന്തോഷിച്ചു. പെട്ടെന്നത് അട്ടഹാസചിരിയായി. ഒരല്‍പം ഭയം തോന്നി. മനസ്സ് ശാന്തമാക്കാന്‍ ശ്രമിച്ചു. പൊട്ടിച്ചിരി ആദ്യമായിട്ടല്ലല്ലോ കാണുന്നത്. എന്തെല്ലാം സംഭവിച്ചാലും അവളെ സ്വന്തമാക്കണം. അയാള്‍ ഊശാന്‍ താടി […]
Symphonies over hills and dales – Dr. Aniamma Joseph (memories-3)

Silent Valley: A Valley of Poetic Excellence There is no place dearer to me than Silent Valley. Perhaps, much dearer than Veloor is my memory of it. Silent Valley is a passion for me. I grew mostly in the lap of Silent Valley till I was fifteen though not continously. I love it. I […]
സാഗര സംഗമം-സുധ അജിത്ത് (നോവല്‍: പാര്‍ട്ട്-9)

‘അമ്മേ… എന്റെ അമ്മേ ഒരു നോക്കു കാണുവാന്‍ ഇതാ ഈ മകളെത്തിയിരിക്കുന്നു…’ ഹൃദയം ഒരു കടലു പോലെ അലറുന്നത് ഞാനറിഞ്ഞു. ഓട്ടോയില്‍ നിന്നിറങ്ങി തറവാട്ടിനകത്തേയ്ക്ക് ഞാന്‍ ഓടിക്കയറുകയായിരുന്നുന്നോ? പടിക്കെട്ടുകള്‍ കയറി സിറ്റൗട്ടിലെത്തുമ്പോള്‍ അവിടെ നനഞ്ഞ മിഴികളോടെ മായ നില്പുണ്ടായിരുന്നു. ”എവിടെ മോളെ അമ്മ? അമ്മയ്‌ക്കെന്തു പറ്റി?” ഉദ്വേഗത്തോടെയുള്ള എന്റെ ചോദ്യം കേട്ടിട്ടാവണം മായ മിഴികള്‍ തുടച്ച് പറഞ്ഞു. ”അമ്മ അകത്ത് ബെഡ്‌റൂമില്‍ കിടക്കുകയാണ് ചേച്ചി. ബാംഗ്ലൂരില്‍ വച്ച് ഒന്നു വീണു. അതിനെത്തുടര്‍ന്ന്..” മുഴുമിക്കാന്‍ കഴിയാതെ അവള്‍ മൂകയായി […]



