വിരുത്തി പറക്കാന്‍ തുടങ്ങുന്ന തിന്‍ മുന്നെ
ചിറകറ്റു താഴെ പതിച്ചു പോയി..
വാനോളം ഉയരത്തില്‍ മോഹങ്ങളുമായ്
പുത്തന്‍ പ്രതീക്ഷകള്‍ നെഞ്ചിലേറ്റി
കയ്യെത്തും ദൂരത്തെ സ്വപ്നങ്ങളെ
എത്തിപ്പിടിക്കുവാന്‍ വെമ്പല്‍ പൂണ്ടു
ഉറ്റോരുടയോരു സന്തോഷമോടെ യാത്ര ചൊല്ലി
ഇനിയും കണ്ടിടാമെന്നു വാക്കു നല്‍കി
നല്ലൊരു നാളെയെ പുല്‍കുവാന്‍ വെമ്പല്‍ പൂണ്ടു
യാത്ര തുടങ്ങിയ നേരത്തെങ്ങും
ആരുമാരും തന്നെ ഓര്‍ത്തതേയില്ലല്ലോ
അശനിപാതം പോല്‍ ഒരു ദുരന്തം
തലക്ക് മേലേ വന്നു പതിക്കുമെന്ന്..
കാണുവാന്‍ വയ്യ, ഒന്നും കേള്‍ക്കുവാന്‍ വയ്യ
കാതുകള്‍ കൊട്ടിയടക്കപ്പെട്ടു
കണ്‍കളില്‍ കണ്ണുനീര്‍ തുളുമ്പി
നില്‍ക്കുന്നു..
കണ്ടിട്ടുമില്ല കേട്ടിട്ടുമില്ലആരെയും
ഏതോ നാട്ടില്‍ ഏതോ ദിക്കില്‍ ജനിച്ചു വളര്‍ന്നവര്‍
എങ്കിലും കണ്ണുനീര്‍ കരള്‍പിളര്‍ന്നൊ ഴുകുന്നു
ആരെ ഞാന്‍ സാന്ത്വനിപ്പിക്കേണ്ടൂ
ആരെ ഞാന്‍ തൊട്ടു തലോടിടേണ്ടൂ..
അനിശ്ചിതമായൊരു ജീവിതത്തിന്‍ മുന്നില്‍
പകച്ചു നില്‍ക്കാനേ കഴിയുന്നുള്ളു..
ആത്മശാന്തിക്കായ് ഒരു
പിടി കണ്ണീര്‍ പൂവുകള്‍ അര്‍പ്പിച്ചിടട്ടെ.. ??













