സ്വര്‍ണ്ണച്ചാമരം വീശിയെത്തിയ സ്വപ്നങ്ങള്‍-(പാട്ടോര്‍മ്മകള്‍) സതീഷ് കുമാര്‍ വിശാഖപട്ടണം

കലയും കച്ചവടവും സാങ്കേതികവിദ്യകളും സമന്വയിപ്പിച്ചു കൊണ്ടു് ഒട്ടേറെപ്പേരുടെ വിയര്‍പ്പിന്റെ വിലയായ സിനിമയില്‍ എന്നും ഏറ്റവുമധികം ജനപ്രീതി നേടിയെടുക്കുന്നത് തിരശ്ശീലയില്‍ പ്രത്യക്ഷപ്പെടുന്ന താര രാജാക്കന്മാരും താരസുന്ദരികളുമാണ്. ലോകത്തെവിടേയും താരമൂല്യം ഒരു സിനിമയുടെ ബോക്‌സോഫീസ് വിജയത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു . താരാരാധനയുടെ പേരില്‍ ഇഷ്ടസിനിമ ഇരുന്നൂറും മുന്നൂറും തവണയൊക്കെ കാണുന്നവര്‍ തമിഴ്‌നാട്ടിലും ആന്ധ്രയിലും മഹാരാഷ്ട്രയിലുമൊക്കെ ധാരാളം പേരുണ്ട് . താരങ്ങളോടുള്ള കടുത്ത ആരാധനയാണ് കാണികളെ ഇങ്ങനെ തീയേറ്ററുകളിലേക്ക് ഇരച്ചു കയറാന്‍ പ്രേരിപ്പിക്കുന്നത്. സാംസ്‌ക്കാരിക നിലവാരത്തില്‍ ഇന്ത്യയില്‍ തന്നെ മുന്നില്‍ […]
പി. എസ്. ബാനര്‍ജി പുരസ്‌കാരം ഡോ. ജിതേഷ്ജിയ്ക്ക്

കൊല്ലം: അകാലത്തില്‍ അന്തരിച്ച പ്രശസ്ത നാടന്‍പാട്ടുകാരനും ചിത്രകാരനുമായിരുന്ന പി.എസ്. ബാനര്‍ജിയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പി.എസ് ബാനര്‍ജി പുരസ്‌കാരത്തിന് അതിവേഗ പെര്‍ഫോമിംഗ് ചിത്രകാരനും സചിത്ര പ്രഭാഷകനും ‘വരയരങ്ങ്’ തനതുകലാരൂപത്തിന്റെ ഉപജ്ഞാതാവുമായ ഡോ. ജിതേഷ്ജി അര്‍ഹനായി. പതിനായിരത്തിയൊന്ന് രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഓഗസ്റ്റ് 15-ന് വൈകിട്ട് ഏഴുമണിക്ക് ‘ഓര്‍മ്മയില്‍ ബാനര്‍ജി’ എന്ന പേരില്‍ ശാസ്താംകോട്ട, ഭരണിക്കാവ് ‘തറവാട്’ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന സമ്മേളനത്തില്‍ സംസ്ഥാന ധനകാര്യമന്ത്രി ഡോ. കെ. എന്‍. ബാലഗോപാല്‍, ഡോ. ജിതേഷ്ജി യ്ക്ക് പുരസ്‌കാരം […]
ലോകസഞ്ചാരിയുടെ ഭൂപടത്തില്‍ മുദ്രിതമായ സ്‌പെയിന്‍-ഡോ. മായാ ഗോപിനാഥ്

ശ്രീ കാരൂര്‍ സോമന്റെ സ്‌പെയിന്‍ യാത്രാ വിവരണത്തിന് ഒരു ആസ്വാദനക്കുറിപ്പ്… സ്‌പെയിനിലെ കാനറി ഐലന്റുകളില്‍ ഒന്നായ തനാരീഫില്‍ നിന്നൊരു ഇന്ത്യന്‍ വംശജ പേഷ്യന്റ് ആയി വന്ന അതേ ദിവസമാണ് ആദരണീയനായ ശ്രീ കാരൂര്‍ സോമന്റെ ‘കാറ്റില്‍ പറക്കുന്ന പന്തുകള്‍ ‘ എന്ന സ്‌പെയിന്‍ യാത്രാ വിവരണം എന്റെ കയ്യില്‍ കിട്ടിയത് എന്നതൊരു യാദൃശ്ചികതയാവാം. എന്നാല്‍ സ്‌പെയിന്‍ എന്ന രാജ്യത്തേക്കുറിച്ചും സാന്റിയാഗോയിലേക്കുള്ള തീര്‍ത്ഥാടനത്തെക്കുറിച്ചും കേട്ടറിഞ്ഞു കൗതുകംകൊണ്ട അതേ ദിവസം തന്നെ ഈ പുസ്തകം വായിക്കാന്‍ കഴിഞ്ഞു എന്നതില്‍ എനിക്കതിയായ […]
പ്രാര്‍ത്ഥന: ശ്വാസോച്ഛ്വാസത്തിന്റെ ആത്മീയ ലയം-ആന്റണി പുത്തന്‍പുരയ്ക്കല്‍

ജീവിതത്തിന്റെ താളലയങ്ങളില്‍, ശാന്തവും എന്നാല്‍ ശക്തവുമായ ഒരു സ്പന്ദനമുണ്ട്: പ്രാര്‍ത്ഥന. പ്രാര്‍ത്ഥന വെറുമൊരു യാന്ത്രികമായ പ്രവൃത്തിയല്ല, മറിച്ച് അത് ഒരു അവസ്ഥയാണ്. മനുഷ്യനും ദൈവവും തമ്മിലുള്ള ഒരു നിരന്തരമായ ആന്തരിക പ്രവാഹം, ശ്വസനം പോലെ തന്നെ സ്വാഭാവികവും അത്യവശ്യവുമായ ഒരു പ്രവൃത്തി. പലരും പ്രാര്‍ത്ഥനയുടെ യഥാര്‍ത്ഥ അര്‍ത്ഥം അറിയാതെ വെറും ഒരു ദിനചര്യയും നിര്‍ബന്ധിത ആചാരാനുഷ്ഠാനവും കരുതുകയും അനുഷ്ഠിക്കുകയും ചെയ്യുന്നു. ഇത് പലപ്പോഴും, വ്യവസ്ഥാപിതമായ ദൈവ സങ്കല്‍പ്പത്തിലേക്കുള്ള ഒരു യാന്ത്രികമായ തിരിയലായി ഇത് മാറുന്നു. അതിനാല്‍ തന്നെ […]
അപ്പൂപ്പന്റെ നെയ്യപ്പം-കല മോഹന്‍

അപ്പൂപ്പന്നൊരു പൂതി പെരുത്തു അപ്പം തിന്നാന്‍ കൊതി മൂത്തു അപ്പം ചുടുവാന്‍ അമ്മൂമ്മയ്ക്ക് അപ്പൊത്തന്നെ ഓര്‍ഡര്‍ കൊടുത്തു.. അരിയും ശര്‍ക്കര തേങ്ങാക്കൊത്തും ഇപ്പോത്തന്നെ കൊണ്ടന്നാകില്‍ വട്ടക്കൊട്ട നിറച്ചും ഞാനിന്നപ്പം ചുടുമെന്നമ്മൂമ്മ.. അതുകേട്ടുടനെ അപ്പൂപ്പന്‍ വച്ചുപിടിച്ചു ചന്തയ്ക്ക് അപ്പക്കൂട്ടും വാങ്ങിക്കൊണ്ട് ശരവേഗത്തില്‍ തിരിച്ചെത്തി.. അപ്പം ചുടുവാന്‍ തുടങ്ങിയ നേരം വിറകിതു പോരെന്നമ്മുമ്മ അമ്മൂമ്മയുടെ വാക്കുകള്‍ കേട്ട് വിറകു പെറുക്കാന്‍ പോയപ്പൂപ്പന്‍.. അപ്പൂപ്പന്‍ പോയൊരു നേരം നോക്കി കൊതി പെരുത്തമ്മൂമ്മ നെയ്യപ്പമെല്ലാം കറുമുറ കറുമുറ തിന്നു തീര്‍ത്തു പിന്നെ അടുപ്പിന്‍ […]
തീയുടെ തീര്‍ത്ത നിറങ്ങളില്‍: കമറൂണിലെ ഭാഗ്യലിസാര്‍ഡ്-ലീലാമ്മതോമസ്, ബോട്‌സ്വാന

പ്രകൃതിയോടും ആഫ്രിക്കന്‍ അടിത്തട്ടിലുമുള്ള ആത്മബന്ധം നിറഞ്ഞ, അനുഭവസ്മരണ: കമറൂണിന്റെ നിറവിട്ട നദീതടങ്ങളില്‍ ഞാനൊരു രാവിലെ നടന്നപ്പോള്‍, എന്റെ കാലടിയില്‍ ചൂടോടെ തിളങ്ങി കിടക്കുന്ന ഒരു ജീവിയെ ഞാന്‍ ആദ്യമായി കണ്ടു. നിശ്ശബ്ദമായ കാഴ്ച അതിന്റെ കൂമ്പാര തലയും തീപൊള്ളുന്ന വാലുമാണ് ആദ്യം കണ്ണില്‍പെട്ടത്. മഴയുടെ പിന്നാലെ ചൂട് പാകത്തില്‍ തഴച്ച മണ്ണിനടിയില്‍ നിന്നായിരുന്നു അതിന്റെ ഉയിര്‍പ്പ്. പുതിനക്കൊല്ലാത്ത അത്ഭുതം പോലെ, മനസ്സില്‍ നിന്നും കണ്ണിലേക്കു വന്നു ചേര്‍ന്ന അതൊരു ‘അളൃശരമി എശൃല ടസശിസ’ ആയിരുന്നു. ശാസ്ത്രീയമായി ങീരവഹൗ […]
വീഴ്ചകള്‍-ജോസ് ക്ലെമന്റ്

ജീവിതഭാരവുമായി ഉഴറി നീങ്ങുന്ന നമുക്ക് പ്രതിസന്ധികളുടെ ചെറുതും വലുതുമായ പാറക്കല്ലുകളില്‍ തട്ടിയോ നിനച്ചിരിക്കാത്ത ജീവിതാനുഭവങ്ങളുടെ ചരലില്‍ തെന്നിയോ കാലിടറി വിണേക്കാം. പക്ഷേ, ഈ വീഴ്ചകളെ ജീവിതത്തിന്റെ അവസാനമായി കാണരുത്. വീഴുന്നത് സ്വാഭാവികമാണ്. ഈ വീഴ്ചകളോട് നാം എങ്ങനെ പ്രതികരിക്കുന്നു എന്നതിലാണ് നമ്മുടെ ആന്തരികത വെളിപ്പെടുത്തപ്പെടുന്നത്. നാം ദുര്‍ബലരായി എന്നതിന്റെ അടയാളമാണ് നമ്മുടെ വീഴ്ചകള്‍. എന്നാല്‍, വീണിടത്തു നിന്നും പിടഞ്ഞെഴുന്നേല്ക്കുന്നത് നമ്മുടെ ബലഹീനതയായി കാണരുത്. തോറ്റുകൊടുക്കാന്‍ തയ്യാറല്ലായെന്നതിന്റെ തെളിവാണ് എഴുന്നേല്ക്കല്‍. ജീവിതത്തില്‍ വീഴ്ചകളില്ലാത്തവരായി ആരും തന്നെ ഉണ്ടാകുമെന്ന് തോന്നുന്നില്ല. […]
അവനെന്തായാലും ആത്മഹത്യ ചെയ്യേണ്ടവനാണ്-ഹഫ്‌സത്ത് അരക്കിണര്‍

എനിക്കദ്ഭുതമാകുന്നു അവനെന്താണു മരിക്കാത്തതെന്ന്. കള്ളുകുടിയനാണ്. എന്നിട്ടും അവന്‍ കൈകള്‍ കെട്ടിനിന്നു. ഇന്നിനി കുടിച്ചിട്ടില്ലേ! അവന്റെ ശബ്ദത്തിന് ഒച്ചപോരായിരുന്നു. എന്നെ വിട്ടേക്കൂ എന്ന വാക്കുകള്‍ ശാന്തമായിരുന്നു. ഞങ്ങളെ അടിക്കെടാ അടിക്കെടാ എന്നു പറഞ്ഞ് അവനെ പ്രകോപിപ്പിക്കുന്ന ശബ്ദങ്ങള്‍ക്കും കോറസിനും ഒച്ച കൂടുതലായിരുന്നു. അവന്റെ കൈയിലേക്ക് ലോഹംപോലെ ശബ്ദമുണ്ടാക്കുന്ന എന്തോ ഒന്ന് പിടിപ്പിക്കാന്‍ ശ്രമിക്കുന്നു. അവന്‍ ശരീരം കുലുക്കുന്നു. അതു താഴെവീണ് ശബ്ദമുണ്ടാക്കുന്നു. എന്റെ മുമ്പിലാണവന്‍ കൈകള്‍ കെട്ടിനില്‍ക്കുന്നത്. അവന്റെ വീടിന്റെ ഉമ്മറവാതില്‍ക്കല്‍. ഞാനോ! എന്റെ അടുക്കളയിലും. സ്റ്റൂളിട്ടുകയറി ഗ്രില്‍സില്‍പിടിച്ചു […]
എലീനയുടെ ജന്മദിനാഘോഷം-ഡോ. വേണു തോന്നയ്ക്കല്‍

ഇന്നല്ല ഇന്നലെകളിലും ജന്‍മ വാര്‍ഷിക ദിനങ്ങള്‍ ആഘോഷിച്ചിരുന്നു. ജന്മ നാളുമായി ബന്ധപ്പെട്ട് ഹിന്ദു മത വിശ്വാസികള്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും പൂജകള്‍ നടത്തുകയും പാല്‍പ്പായസം നിവേദിക്കുകയും ചെയ്തിരുന്നു. വീട്ടില്‍ മധുരം ഉണ്ടാക്കി ബന്ധു മിത്രാദികളെ സല്‍ക്കരിച്ചിരുന്നവരും കുറവല്ല. അവരവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് ഓരോരോ വിധത്തില്‍ വിവിധ വിഭാഗക്കാര്‍ ജന്മ വാര്‍ഷികങ്ങള്‍ ആഘോഷിച്ചിരുന്നു. ധന ശേഷിയ്ക്കനുസരിച്ച് ചിലര്‍ ബന്ധു ജനങ്ങള്‍ക്കും സാധുക്കള്‍ക്കും ഭക്ഷണം നല്‍കിയിരുന്നു. പാവപ്പെട്ട കുട്ടികള്‍ക്ക് ഭക്ഷണത്തോടൊപ്പം വസ്ത്രങ്ങള്‍ ദാനം നല്‍കിയിരുന്നവരുമുണ്ട്. ഇന്ന് രീതികള്‍ മാറി. ബാങ്ക് ലോണ്‍ പോലും […]
Rain Heavy Rain- Karoor Soman.

Rain falls soft upon my face A calming touch a soothing pace Droplets on the windowpane A symphony, a gentle refrain The scent of wet earth starts to rise As petals lift, and flowers surprise The rain clears minds and washes fears Monsoon clouds unleash their might On Kerala’s hills, a relentless night Heavy rain […]



