അപ്പൂപ്പന്നൊരു പൂതി പെരുത്തു
അപ്പം തിന്നാന്‍ കൊതി മൂത്തു
അപ്പം ചുടുവാന്‍ അമ്മൂമ്മയ്ക്ക്
അപ്പൊത്തന്നെ ഓര്‍ഡര്‍ കൊടുത്തു..
അരിയും ശര്‍ക്കര തേങ്ങാക്കൊത്തും
ഇപ്പോത്തന്നെ കൊണ്ടന്നാകില്‍
വട്ടക്കൊട്ട നിറച്ചും ഞാനിന്നപ്പം
ചുടുമെന്നമ്മൂമ്മ..
അതുകേട്ടുടനെ അപ്പൂപ്പന്‍
വച്ചുപിടിച്ചു ചന്തയ്ക്ക്
അപ്പക്കൂട്ടും വാങ്ങിക്കൊണ്ട്
ശരവേഗത്തില്‍ തിരിച്ചെത്തി..
അപ്പം ചുടുവാന്‍ തുടങ്ങിയ നേരം
വിറകിതു പോരെന്നമ്മുമ്മ
അമ്മൂമ്മയുടെ വാക്കുകള്‍ കേട്ട്
വിറകു പെറുക്കാന്‍ പോയപ്പൂപ്പന്‍..
അപ്പൂപ്പന്‍ പോയൊരു നേരം നോക്കി
കൊതി പെരുത്തമ്മൂമ്മ നെയ്യപ്പമെല്ലാം
കറുമുറ കറുമുറ തിന്നു തീര്‍ത്തു
പിന്നെ അടുപ്പിന്‍ പുറകിലൊളിച്ചിരുന്നു..
വിറകുമായ് അപ്പൂപ്പന്‍ വന്നൊരു
നേരത്ത് അപ്പവുമില്ല അമ്മൂമ്മേം ഇല്ല
കലിപൂണ്ടിട്ടപ്പൂപ്പന്‍ കയ്യിലിരുന്ന
വിറകിന്‍ കെട്ട് വലിച്ചെറിഞ്ഞു.
പെട്ടന്നു കിയ്യോ കിയ്യോ ന്നൊരൊച്ച കേട്ടു
അപ്പൂപ്പന്‍ നോക്കിയ നേരത്തു
വിറകിന്‍ കെട്ടിനടിയില്‍ നിന്ന്
അമ്മൂമ്മ തലപൊക്കി നോക്കുന്ന കണ്ടു.
അത് കണ്ടിട്ടരിശം പൂണ്ടൊരപ്പുപ്പന്‍
കയ്യില്‍ കിട്ടിയ വിറകെടുത്ത് പ
ാത്തിരിക്കുന്നോരമ്മുമ്മ തന്നുടെ
തലമണ്ടക്കിട്ടോ രടി കൊടുത്തു.
അമ്മൂമ്മ മണ്ടയുഴിഞ്ഞു കരഞ്ഞപ്പോ
അപ്പൂപ്പന്‍ വീണു ചിരിച്ചു കുഴഞ്ഞു..
ക ക്ക ക്ക ക ക്ക ക്ക
ക്ക ക്ക ക്ക ക്ക….











