ലണ്ടന്‍ മലയാളി കൗണ്‍സില്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിക്കുന്നു

സ്‌കോട്‌ലന്‍ഡ്: സാഹിത്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ 2005-മുതല്‍ പ്രവര്‍ത്തി ക്കുന്ന ലണ്ടന്‍ മലയാളി കൗണ്‍സില്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിക്കുന്നു. 2020-2025 കാലയളവില്‍ പ്രസിദ്ധികരിച്ച നോവല്‍, കഥ, കവിത, യാത്ര വിവരണങ്ങളുടെ രണ്ട് കോപ്പികള്‍ ലഭിക്കേണ്ട അവസാന തീയതി 15 ഒക്ടോബര്‍ 2025. ഡി.സി.ബുക്ക്‌സ് പ്രസിദ്ധികരിച്ച ശ്രീമതി.മേരി അലക്‌സ് (മണിയ) യുടെ ‘എന്റെ കാവ്യരാമ രചനകള്‍’ എന്ന കവിത സമാഹാരമാണ് 2023-2024-ലെ എല്‍.എം.സി പുരസ്‌കാരത്തിന് ജൂറി അംഗങ്ങള്‍ തെരെ ഞ്ഞെടുത്തത്. 2024-ല്‍ കോട്ടയം പ്രെസ്സ് ക്ലബ്ബില്‍ വെച്ച് […]
ഓരോ അധ്യാപകനും ഓരോ നിര്‍മ്മാണ ശിലയാകണം-അഡ്വ. ചാര്‍ളി പോള്‍

ഭാരതത്തെ ദര്‍ശനികതയുടെ ഗരിമ കൊണ്ട് ലോകത്തോളം ഉയര്‍ത്തിയ മഹാനായ ഡോ. എസ് രാധാകൃഷ്ണന്‍ പറഞ്ഞു ; ‘ഓരോ അധ്യാപകനും ഓരോ നിര്‍മ്മാണ ശിലയാകണം’.സെപ്റ്റംബര്‍ 5 അധ്യാപക ദിനമായി ആചരിക്കുമ്പോള്‍ അതിന് കാരണഭൂതനായ ഡോ. രാധാകൃഷ്ണന്റെ വാക്കുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. ഓരോ വിദ്യാര്‍ത്ഥിയിലും രൂപപ്പെടേണ്ട ഉത്തമ ഗുണങ്ങളുടെയും സത് സ്വഭാവങ്ങളുടെയും സകല നന്മകളുടെയും നിര്‍മാണ ശിലയായി അധ്യാപകന്‍ മാറണം . മറ്റൊരര്‍ത്ഥത്തില്‍ ‘അധ്യാപകന്‍ തലമുറകളെ വാര്‍ത്തെടുക്കുന്ന ശില്പിയാണ്. ‘ ശിലയില്‍ നിന്ന് ശില്പി ശില്പം മെനഞ്ഞെടുക്കുന്നതുപോലെ ഓരോ വിദ്യാര്‍ത്ഥിയെയും […]
ഓണം, മലയാളി മാനവികതയുടെ പ്രതീകം-ശ്രീ മിഥില

കാണം വിറ്റും ഓണം ഉണ്ണണം എന്നൊരു ചിന്താഗതി ഉണ്ടായിരുന്ന ഒരു നാടായിരുന്നു കേരളം. അന്ന് കാണം വില്‍ക്കേണ്ടി വരുന്ന ഒരവസ്ഥ ആയിരുന്നു എന്നു തന്നെ പറയാം. ഇന്നതില്ല. കാണം വില്‍ക്കാതെയും ഓണം ആഘോഷിക്കാം എന്നും, ഓണം പോലെയാക്കുക ദിവസ ജീവിതം എന്നുമാണ് ഇപ്പോളത്തെ തലമുറയുടെ ഒരു രീതി. എന്ത് എപ്പോള്‍ ചെയ്യുകയെന്നുള്ളത് അപ്പോള്‍ തന്നെ നടപ്പാക്കും പുതിയ തലമുറ. അത് ഒരു നല്ല പ്രവണത ആണോ എന്നുള്ള കാര്യം അപേക്ഷികമാണ്. മാനവികതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തിന് പഴയ […]
അനുഭവത്തിരകളിലെ മണ്‍സൂണ്‍-രാജാംബിക

കേരള പീഡിയ ഓണ്‍ലൈന്‍ ന്യൂസ് ചാനലില്‍ അസോസിയേറ്റ് എഡിറ്ററായ എനിക്ക് തലസ്ഥാനത്ത് നടത്തേണ്ട ഒരു ഓണപ്പരിപാടിയിലേക്ക് മുതലപ്പൊഴിയ്ക്ക് സമീപമുള്ള പൂത്തറയിലെ വികാരിയച്ചനെയും അവിടത്തെ തിരുവാതിര ടീമിനെയും ക്ഷണിക്കേണ്ട ആവശ്യമുണ്ടായിരുന്നു. മുന്‍പ് ഫോണില്‍ സംസാരിച്ച് കൂടിക്കാഴ്ച ഉറപ്പിച്ചിരുന്നതാണ്. പൂത്തറ പളളിയില്‍ നാളെ അവരുടെ മെഗാ തിരുവാതിര നടക്കുന്നു. അത് കാണുകയും ചെയ്യാം. കമ്മിറ്റിയുടെ തീരുമാനപ്രകാരം ഞാനും ‘തീരദേശത്തിന്റെ ശബ്ദ’മായ ജോണ്‍ ബോസ്‌കോ ചേട്ടനും കൂടി പൂത്തറ പോകാന്‍ തയ്യാറായി. ജോണ്‍ ബോസ്‌കോ ചേട്ടനെ കൂട്ടാനായി പിറ്റേന്ന് ഞാന്‍ ശംഖുമുഖത്ത് […]
മനസ്സിസില്‍നിന്നൊരിക്കലും മറയാത്ത ഓണം-മിനി സുരേഷ്

കേരളത്തിന്റെ മഹോത്സവമായ ഓണമെത്തുമ്പോള്‍ മനസ്സില്‍ വരുന്ന സന്തോഷം അളക്കാനാവില്ല. നമ്മുടെ നാടിന്റെ സംസ്‌കാരവും സമത്വവും വിളിച്ചോതുന്ന ഓണാഘോഷങ്ങള്‍ ലോകമെങ്ങുമുള്ള മലയാളികളുടെ ഒത്തൊരുമയുടെ ഉദാഹരണം കൂടിയാണ്. ഗ്രൂപ്പിലെ ഒരു സ്‌നേഹിതയെ കഴിഞ്ഞ ദിവസം കണ്ടു മുട്ടിയപ്പോള്‍ ഓണം ആഘോഷിക്കാറേയില്ലെന്ന് വിഷമത്തോടെ പറഞ്ഞു. അവരുടെ പ്രിയപ്പെട്ടവന്‍ തനിയെ പറന്നകന്നത് ഒരു ഓണദിവസത്തിലാണ്. വേര്‍പാടിന്റെ സങ്കടപ്പൂക്കളാണ് അവര്‍ക്ക് ഓണസ്മരണകള്‍. വേദനയുടെ പൊട്ടാത്ത നീര്‍ക്കുമിളകളാണ് പലര്‍ക്കും ഓണം. മറവിയിലേക്ക് മായാത്ത പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളുടെആഴങ്ങളിലേക്ക് ആണ്ടുപോകുമ്പോള്‍ ആഘോഷങ്ങള്‍ മൗനത്തിന്റെ മൂടുപടമണിയുന്നു. എന്റെ മനസ്സിലെ മായാത്ത […]
മനസ്സിലെ മായാത്ത ഓണം-വൃന്ദ പാലാട്ട്

പൊട്ടി വിടര്‍ന്ന ഓണ തുമ്പികളെ പോലെ ചില ഓര്‍മ്മകള്‍ ഓണക്കാലത്ത് പറന്നു വരും. നമ്മളെല്ലാവര്‍ക്കും ഓണത്തെ കുറിച്ച് എന്തെങ്കിലുമൊക്കെ ചില സ്മരണകള്‍ പറയാനുണ്ടാവും , അല്ലേ? എനിക്കും ഉണ്ട് ഹൃദയത്തില്‍ പരാഗണം പോലെ ഓണനാളിന്റ ചില ഓര്‍മ്മകള്‍. 1994 – 2000 കാലഘട്ടം . ഇമെയിലിനും ഇന്റര്‍നെറ്റിനും മുമ്പ് , ഓര്‍ക്കൂട്ടിനും ഫേസ്ബുക്കിനും മുമ്പ് ഒരു മധുരാര്‍ദ്ര ലാവണ്യ കാലം. പോസ്റ്റ്ഓഫിസില്‍ നിന്നും എഴുത്തുകള്‍ വെള്ളാരംകുന്നിലെ ചിത്രശലഭങ്ങളെ പോലെ ചിലങ്ക കെട്ടിയ സ്വപ്നങ്ങളായി പറന്നു നടന്നിരുന്ന കാലം […]
അലമാര – ജിഷ കെ റാം

‘ ഹോ! അങ്ങനെ 50 തികഞ്ഞു. ഇനിവേണം സ്വാതന്ത്ര്യത്തോടെ ഒന്ന് ജീവിക്കാന്‍’ രാവിലെ റോസക്കുട്ടി എന്ന റോസമ്മ ഉറക്കമുണര്‍ന്നത് തന്നെ ഇങ്ങനെ ഒരു ആത്മഗതത്തിന്റെ ‘ അകമ്പടിയോടെയാണ് ഇന്ന് റോസക്കുട്ടിയുടെ അല്ല ,റോസമ്മയുടെ അമ്പതാം പിറന്നാള്‍ ആണ് . റോസക്കുട്ടി എന്ന യുവതി റോസമ്മ / എന്ന മധ്യവയസ്‌കയായി പരിണമിക്കുന്ന സുദിനം. സാധാരണ സ്ത്രീകള്‍ ഭയത്തോടെ മാത്രം നോക്കി കാണുന്ന ഇത്തരം സന്ദര്‍ഭങ്ങള്‍ എല്ലാം തന്നെ റോസക്കുട്ടിയെ പതിവിലധികം സന്തോഷിപ്പിച്ചിരുന്നു. കറുത്ത മുടിയില്‍ ആദ്യത്തെ വെള്ളി നര […]
സാഹിത്യദിശാബോധം-ഡോ. പി.എന്‍. ഗംഗാധരന്‍ നായര്‍

ഗ്രന്ഥങ്ങളെ അറിവിന്റെ ഉറവിടങ്ങളായി മാത്രം കരുതിയാല്‍ പോര. ജീവിതം സുഖപ്രദമാക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്ന വഴികാട്ടികളായും അവയെ കരുതേണ്ടതുണ്ട്. വായനയില്‍ നിന്നും ഉളവാകുന്ന അറിവും വികാരങ്ങളും ജീവിതത്തിലുള്ള താല്‍പര്യം വര്‍ദ്ധിപ്പിക്കുകയും ജീവിതസൗഖ്യം പൂര്‍ത്തിയാക്കുന്നതിന് അത് കാരണമാകുകയും ചെയ്യുന്നു. ലോകത്തിലെ പ്രധാന ഗ്രന്ഥശാലയായി കണക്കാക്കി വരുന്ന ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറിയില്‍ ആയിരക്കണക്കിന് ആളുകളാണ് ദിവസേന ഓരോ വിഷയത്തെപ്പറ്റി പഠിക്കുവാനായി എത്തുന്നത്. തന്റെ സാമ്പത്തിക രാഷ്ട്രീയ സിദ്ധാന്തം രൂപപ്പെടുത്തുന്നതിന് ആവശ്യമായ അറിവ് കാള്‍ മാര്‍ക്‌സ് സമ്പാദിച്ചത് ഈ ലൈബ്രറിയില്‍ ദിനരാത്രങ്ങള്‍ […]
ഓണവീട്-സേബാ ജോയ് കാനം

പുലരിത്തുടിപ്പിന്റെ പൊന്നിന്‍ കണങ്ങള്‍ ഭൂമി ദേവിയെ തൊട്ടു തലോടി. പുളകിത ഗാത്രിയായി അവള്‍ ഉണര്‍ ന്നെഴുന്നേറ്റു. ആ തലോടലില്‍ പൂവുകള്‍ മിഴി തുറന്നു. തളിരിലകള്‍ താളംമിട്ടു. ഭ്രുംഗങ്ങള്‍ മൂളി പ്പറന്നു. മന്ദ മാരുതന്‍ കുളിര്‍ വീശി. കിളികള്‍ മധുര സംഗീതം മുഴക്കി. ‘ദേ.. ഒന്നെഴുന്നേ റ്റേ ‘രമ, സുരേഷിനെ കുലുക്കി വിളിച്ചു. മെത്തയില്‍ ചുരുണ്ടു കൂടി ക്കിടന്ന അയാളുടെ പുതപ്പു തട്ടിമാറ്റി രമ അല്‍പ്പം ഉറക്കെ പ്പറഞ്ഞു.’ഇന്ന് തിരുവോണമല്ലേലുലുമാളില്‍ വേഗം ചെല്ലൂ. രാവിലെ ചെന്നു കൂപ്പണ്‍ വാങ്ങിച്ചാലേ […]
പോലീസ് രാജ് അവസാനിപ്പിക്കുക-അഡ്വ. പാവുമ്പ സഹദേവന്‍

നിരപരാധിയായ സുജിത്തിനെ അതിക്രൂരമായി മര്‍ദ്ദിച്ച പോലീസുകരെ സര്‍വ്വീസില്‍ നിന്നും പരിച്ചുവിട്ട്, സര്‍ക്കാര്‍ ശക്തമായ നിയമ നടപടികളെടുക്കണം. മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കുന്ന പോലീസുകാരെ വിചാരണ ചെയ്ത് ജയിലിലടക്കണം. മാന്യന്മാരായ ബഹുഭൂരിപക്ഷം വരുന്ന പോലീസുകാര്‍ക്കും, ക്രിമനലുകളായ ഇത്തരം കുറെ പോലീസുകാര്‍ അപമാനമാണ്; അവരുടെ അന്തസ്സിനെകൂടി ബാധിക്കുന്ന പ്രശ്‌നമാണിത്. സംസ്ഥാനത്ത് പോലീസ്, നിയമവാഴ്ച്ച (ഞൗഹല ീള ഘമം ) തകര്‍കര്‍ത്തുകൊണ്ടിരിക്കുമ്പോള്‍, ആഭ്യന്തര വകുപ്പ് വെറും നോക്കുകുത്തി മാത്രമാവുകയാണ്. പോലീസില്‍ ഒരു ശുദ്ധീകരണം അടിയന്തിരമായും നടത്തേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ ജനാധിപത്യ വ്യവസ്ഥയ്ക്ക് അര്‍ത്ഥമില്ലാതെപോകും. ജനം പോലീസിനെ […]



