പുലരിത്തുടിപ്പിന്റെ പൊന്നിന്‍ കണങ്ങള്‍ ഭൂമി ദേവിയെ തൊട്ടു തലോടി. പുളകിത ഗാത്രിയായി അവള്‍ ഉണര്‍ ന്നെഴുന്നേറ്റു. ആ തലോടലില്‍ പൂവുകള്‍ മിഴി തുറന്നു. തളിരിലകള്‍ താളംമിട്ടു. ഭ്രുംഗങ്ങള്‍ മൂളി പ്പറന്നു.
മന്ദ മാരുതന്‍ കുളിര്‍ വീശി. കിളികള്‍ മധുര സംഗീതം മുഴക്കി.
‘ദേ.. ഒന്നെഴുന്നേ റ്റേ ‘രമ, സുരേഷിനെ കുലുക്കി വിളിച്ചു. മെത്തയില്‍ ചുരുണ്ടു കൂടി ക്കിടന്ന അയാളുടെ പുതപ്പു തട്ടിമാറ്റി രമ അല്‍പ്പം ഉറക്കെ പ്പറഞ്ഞു.’ഇന്ന് തിരുവോണമല്ലേലുലുമാളില്‍ വേഗം ചെല്ലൂ. രാവിലെ ചെന്നു കൂപ്പണ്‍ വാങ്ങിച്ചാലേ ഊണു കിട്ടൂ. വേഗം പോകാന്‍ നോക്ക്
സുരേഷ് തെല്ലു വൈമനസ്യ ത്തോടെ എഴുന്നേറ്റ് കട്ടിലിലിരുന്നു കൊണ്ട് ചോദിച്ചു. ‘അപ്പോള്‍ നീ ഇവിടെ ഒന്നും ഉണ്ടാക്കുന്നില്ലേ?’പരിപ്പ്, നെയ്യ്, പപ്പടം, കാളന്‍, ഓലന്‍, അവിയല്‍, തോരന്‍, ഇഞ്ചിക്കറി, ഉപ്പേരി.. മുഴുവന്‍ പറയാനാകാതെ അയാള്‍ വെള്ളം വിഴുങ്ങി.’
‘ഇല്ലേട്ടാ.. എന്തിനാ വെറുതെ കഷ്ടപ്പെടുന്നേ.. രമ ആവേശ ത്തോടെ പറഞ്ഞു ‘എല്ലാം പാര്‍സല്‍ ആയി കിട്ടുമല്ലോ. നാലു തരം പായസ മുള്‍പ്പെടെ. അല്ല പിന്നെ..’
രമ തെല്ലരിശത്തോടെ മുടി മുന്‍പോട്ടിട്ട് ജനല്‍ കര്‍ട്ടന്‍ നീക്കി തൊട്ടയല്‍ പക്കത്തെ സുഷമ യുടെ വീട്ടിലേക്കു നോക്കി. സുഷമയും, രാജനും. കുട്ടികളും കൂടി പലവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. സുഷമ മുറ്റം തൂത്തു വൃത്തി യാക്കി, കുട്ടികളുമൊത്ത് പൂക്കളം ഇടുന്ന തിരക്കില്‍ ആണ്. രാജന്‍ സന്തോഷ വാനായിഅതെല്ലാം ആസ്വദിച്ച് അരികില്‍ നില്‍ക്കുന്നു. ചിറി അല്‍പ്പമൊന്നു കോട്ടി രമ പിന്തിരിഞ്ഞു.
സുരേഷ് മുറ്റത്തേ ക്കിറങ്ങി. ‘ഹൊ എന്തൊരു വാസന!അയാള്‍ രാമയോട് സ്വരം താഴ്ത്തി പറഞ്ഞു.’സുഷമ അട പ്രഥമന്‍ വയ്ക്കുന്നുണ്ട്. നറു നെയ്യുടെ മണം നിനക്ക് കിട്ടുന്നില്ലേ?’
‘സമയം കളയാതെ ചെല്ലു മനുഷ്യാ. അട പ്രഥമന്‍ ഇപ്പം പാഴ് സല്‍ ആയി വരില്ലേ?
സുരേഷ് തെല്ലതൃപ്തിയോടെ ഒരു കപ്പ് കട്ടന്‍ കാപ്പി ഇട്ടുകുടിച്ചു. ‘അയാള്‍ ചോദിച്ചു ‘അല്ലാ. രാവിലെ ഇഡ്ഡലി യും, സാമ്പാറും ഒന്നും ഉണ്ടാക്കിയില്ലേ? ‘ഇല്ല, ഒന്നും ഉണ്ടാക്കിയില്ല. അതേയ്…. രാവിലെ കഴിച്ചാല്‍ സദ്യ ആസ്വദിച്ച് കഴിക്കാന്‍ പറ്റൂല. ഒന്നു വേഗം ചെല്ലൂന്നേ.’
സുരേഷ് തെല്ലതൃപ്തിയോടെ സ്‌കൂട്ടറില്‍ കയറി പ്പോയി.
രമ മുറ്റത്തു കൂടി അങ്ങോട്ടും, ഇങ്ങോട്ടും ഉലാ ത്തി ക്കൊണ്ടിരുന്നു. അവള്‍ സുഷമയുടെ വീട്ടിന രികില്‍ നിന്ന് ഉറക്കെ വിളിച്ചൂ ‘സുഷമേ.. ഒന്നു വരൂ..’
‘ദാ വരുന്നേ,’സുഷമ കൈ ത്തലം സാരി ത്തുമ്പില്‍ തുടച്ചു കൊണ്ട് ഓടി അടുത്തു വന്നു. അവള്‍ ചോദിച്ചു.
‘എന്താ വിശേഷം?’
‘അല്ല, ഓണ മായിട്ടെന്താ ണ് പരിപാടി? എന്തൊക്കെ യാ സ്‌പെഷ്യല്‍ ‘?
‘രാവിലെ ഇഡ്ഡലിയും, സാമ്പാറും. ചേട്ടന് സാമ്പാര്‍ വല്യ ഇഷ്ടമാ ‘സുഷമ ആവേശത്തോടെ തുടര്‍ന്നു.’സദ്യയുടെ പണികളും കഴിഞ്ഞു. ഉപ്പേരി, ശര്‍ക്കര പുരട്ടി, അവിയല്‍, ഓലന്‍, കാളന്‍, ഇഞ്ചി ക്കറി, പരിപ്പ്… എല്ലാ പണികളും കഴിഞ്ഞു രമേ.. നാലു തരം പായസം… ഇനി നട്‌സും, മുന്തിരി യും വറുത്തിട്ടാല്‍ മാത്രം മതി ‘ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തിട്ട് സുഷമ ചോദിച്ചു.’അവിടെയോ’
‘ഇവിടെ ഒന്നുമായില്ല. ചേട്ടന്‍ ലുലു മാളില്‍ പോയി ട്ടുണ്ട്. ഇല ഉള്‍പ്പെടെ എല്ലാം പാര്‍സല്‍ ആയി കൊണ്ടു വരും ‘
സുഷമ ആശ്ചര്യത്തോടെ താടിയില്‍ കൈ ഊന്നി. ‘എന്നാല്‍ ഷമി പോകട്ടെ ‘
നിമിഷങ്ങള്‍ ക്ക് ചിറകു മുളച്ചു പറന്നു. രമ അക്ഷമയോടെ മുറിക്കു ള്ളില്‍ നടന്നു. ഓടിപ്പാഞ്ഞകലുന്ന ക്‌ളോകിലേക്ക് അവള്‍ ഇടയ്ക്കിടെ നോക്കി ക്കൊണ്ടിരുന്നു. ‘ഒരു പാടു നേരം ആയല്ലോ. ചേട്ടനെന്താ ഇത്ര താമസിക്കുന്നെ ‘രമ ആത്മ ഗതം ചെയ്തു
പെട്ടെന്നാണ് കത കില്‍ മുട്ടു കേട്ടത് രമ ഓടി വന്ന് കതകു തുറന്നു. ‘എന്താ ചേട്ടാ താമസി…
രമ ഞെട്ടി പുറകോട്ടുമാറി. അശ്ചര്യ ത്തോടെ അവള്‍ ക്ഷണിച്ചു ‘മാവേലിത്തമ്പുരാനോ?
നിറഞ്ഞ ചിരിയോടെ മാവേലി ത്തമ്പുരാന്‍ കസേര യില്‍ ഇരുന്നു.
‘എന്താ വിശേഷം? ഊണു കാലമായോ എവിടെ ഗൃഹ നായകന്‍. ഇല ഇടാറായില്ലേ ‘
‘അത്… അത്.. ചേട്ടന്‍ ഇപ്പോള്‍ കൊണ്ടുവരും രമ സ്വരം താഴ്ത്തി പ്പറഞ്ഞു.
‘എന്ത്? ഓണം കൊണ്ടു വരുകയോ? ഓണം കൊണ്ടാടുക എന്നല്ലേ പഴ മൊഴി!
മാവേലി അല്‍പ്പം നിരാശ യോടെ ചോദിചച്ചു.
‘ഉപ്പേരിയോ, പായസമോ മറ്റോ… അതോ അതും ഇല്ലെന്നാണോ?’
‘ദാ, ഇപ്പോ കൊണ്ടുവരാം ‘
രമ അപ്പുറത്തെ വീട്ടിലേക്കോടി. ‘സുഷമേ, സുഷമേ.. ദാ മാവേലി വന്നു..’
സുഷമ ഓടിയെ ത്തി., മാവേലിയെ കരങ്ങള്‍ കൂപ്പി തൊഴുതു ക്ഷണിച്ചു. ‘വന്നാലും മ ന്ന നെ.. സദ്യ യ്ക്ക് എല്ലാം ഒരുങ്ങി യിട്ടുണ്ട്.’
‘ഓടി വാ ‘
‘മാവേലി ത്തമ്പ്രാന്‍ ഇരുന്നോട്ടെ… രാജന്‍ ഇല തുടച്ചു വൃത്തി യാക്കി എല്ലാ ക്കൂട്ടങ്ങളും സ്‌നേഹ പൂര്‍വ്വം വിളമ്പി. രമയും, സുഷമയും തോരനും, കാളനും, പായസവു മെല്ലാം പാത്രങ്ങളില്‍ നിറച്ചു വച്ചു കൊണ്ടിരുന്നു.
അപ്പോള്‍ കതകില്‍ തുടരെ യുള്ള മുട്ടു കേട്ടു, രാജന്‍ ഉച്ചത്തില്‍ പറഞ്ഞു ‘വാ സുരേഷേ, മാവേലി ത്തമ്പുരാന്‍ വന്നിട്ടുണ്ട് മാവേലി സുരേഷിനോടായി പറഞ്ഞു ‘ഇരുന്നോളു,
നമുക്കൊരുമിച്ചു സദ്യ ഉണ്ണമല്ലോ ‘
ക്ഷീണിത നായി സുരേഷ് -മന്ന നെ നോക്കി കൈകള്‍ കൂപ്പി. ‘ക്ഷമിക്കണം പ്രഭോ,..’കൂപ്പണ്‍ കിട്ടി യില്ല അല്ലേ ‘ഒരു ചെറു പുഞ്ചിരിയോടെ മാബലി ചോദിച്ചു.
അതേ പ്രഭോ. കൂപ്പണ്‍ തീര്‍ന്നു പോയി.
സുരേഷ് കുറ്റബോധ ത്തോടെ തല കുനിച്ചു.
‘അതിനെന്താ, എന്റെ കൂടെ ഇരിക്കൂ ‘രമയും, സുഷമ യും സുരേഷിനും, രാജനും ഇലയിട്ട് വിഭവങ്ങള്‍ വിളമ്പി.
‘അതിനെന്താ. ഇതല്ലേ യഥാര്‍ത്ഥ ഓണം.’മാവേലിത്തമ്പുരാന്‍ കുടവയര്‍ കുലുക്കി ച്ചിരിച്ചു.
കുട്ടികളുമൊത്ത് മാവേലി മന്നന്‍ കളിതമാശകള്‍ പറഞ്ഞു, പായസത്തിന്റെ നറും മധുരവും ആസ്വദിച്ചു.
എല്ലാവരും സന്തോഷ ഭരിത രായി മാവേലിയെ ഉറ്റു നോക്കി നിന്നു.
പടിയിറങ്ങവേ മാവേലിത്തമ്പുരാന്‍ സന്തോഷ ത്തോടെ പറഞ്ഞു. ‘ഊണു ഗംഭീര മായിരുന്നുട്ടോ.. നന്നായി വരും ‘
ആശംസ അറിയിച്ചു മാബലി അടുത്ത വീടു നോക്കി നടന്നു.!













