LIMA WORLD LIBRARY

ഓണം, മലയാളി മാനവികതയുടെ പ്രതീകം-ശ്രീ മിഥില

കാണം വിറ്റും ഓണം ഉണ്ണണം എന്നൊരു ചിന്താഗതി ഉണ്ടായിരുന്ന ഒരു നാടായിരുന്നു കേരളം.
അന്ന് കാണം വില്‍ക്കേണ്ടി വരുന്ന ഒരവസ്ഥ ആയിരുന്നു എന്നു തന്നെ പറയാം.
ഇന്നതില്ല. കാണം വില്‍ക്കാതെയും ഓണം ആഘോഷിക്കാം എന്നും, ഓണം പോലെയാക്കുക ദിവസ ജീവിതം എന്നുമാണ് ഇപ്പോളത്തെ തലമുറയുടെ ഒരു രീതി.
എന്ത് എപ്പോള്‍ ചെയ്യുകയെന്നുള്ളത് അപ്പോള്‍ തന്നെ നടപ്പാക്കും പുതിയ തലമുറ.
അത് ഒരു നല്ല പ്രവണത ആണോ എന്നുള്ള കാര്യം അപേക്ഷികമാണ്.

മാനവികതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തിന് പഴയ ഒരു ദാന ചരിത്രം ഉള്ളത് കൊണ്ടാണല്ലോ ഓണം എന്ന ആഘോഷം നമുക്ക് ആഘോഷിക്കാന്‍ സാധിക്കുന്നത്.

മഹാബലി ചക്രവര്‍ത്തി യുടെ ദാനശീലം അദ്ദേഹത്തെ പാതാള വാസിയാക്കാനും വര്‍ഷത്തില്‍ ഒരിക്കല്‍ പ്രജകളെ കാണാനുമുള്ള അനുമതി വാമന ഭഗവാനില്‍ നിന്നും ലഭ്യമാക്കാനും കാരണമായ ഒരവസ്ഥയില്‍ ദാനശീലം മാനവികതയുടെ ഒരു ഭാഗമായി.
ആറ്റില്‍ കളഞ്ഞാലും അളന്നു കളയാമെന്നുള്ള പഴഞ്ചോല്ലു ഇവിടെ അര്‍ദ്ധപൂര്‍ണ്ണമാകുന്നു.
ചക്രവര്‍ത്തിയുടെ അഹങ്കാരശമനവും ഇതിലൊരു പ്രധാന വിഷയമാണ്.
മനുഷ്യന് സാധിക്കാത്തതായും ചിലതുണ്ട് എന്നുള്ളതാണ് വസ്തുത.
എന്നിരുന്നാലും മാനവികത എന്നാല്‍ മലയാളി എന്നു തന്നെയാണ്.

ലോകത്തിന്റെ ഏതു കോണിലും മലയാളിയുടെ കയ്യൊപ്പ് വരാനുള്ള ഒരു കാരണം ഓണം എന്ന ഒരു ചിങ്ങ മാസ ആഘോഷമാണ്.
കേരളത്തെ ക്കാള്‍ മറുനാടുകളില്‍ ഇതു അത് ആഘോഷമാകുന്നു.
ഉള്ളവന്‍ ഇല്ലാത്തവനെ സഹായിക്കുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. അതു നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു.
അതിന്റെ അലകള്‍ ഒരു പരിധി വരെ ഇന്നും ഓരോ മലയാളിയുടെ മനസ്സിലും ആഴത്തില്‍ പതിഞ്ഞ് അതിന്റെ പ്രായോഗികത അവന്‍ എവിടെയാണെങ്കിലും സ്ഥീരീകരിക്ക പെടുത്തുന്നു.

ഓണകാലത്ത് ഒരു വീടു പോലും ദാരിദ്ര്യത്തില്‍ നിറയരുതെന്ന മലയാളിയുടെ പിടിവാശി അവനെ മാനവികതയുടെ ഉത്തുംഗ ശ്രുങ്കത്തിലെത്തിക്കുന്നു.
ലോകത്തിന്റെ ഏതു കോണിലും മലയാളിയുടെ കാല്‍ പാദം പതിയാനും കേരളത്തിനെ ഒരു മാനവികതയുടെ മാതൃകയാകാനും ഒരു ഓണപരിവേഷം അതിനു ചാര്‍ത്തി കൊടുക്കാനും സാധിച്ചത് ദാനശീലനായ ആ ചക്രവര്‍ത്തിയുടെ ധീരതയും ഒരു കാരണം തന്നെയാണല്ലോ എന്നത് കൃഥാര്‍ത്ഥതയോടെ ഓര്‍ത്തു പോകുന്നു. അയ്തീഹ്യങ്ങളുടെയും മിത്തുകളുടെയും ലോകങ്ങള്‍ നമുക്ക് അന്യമല്ലാത്ത സ്ഥിതിക്ക് ഇതൊക്കെ വിശ്വസിച്ചു മുന്‍പോട്ട് പോകുക തന്നെ. മലയാളിയുടെ മാനവികത ഇനിയും നിലനില്‍ക്കട്ടെ
മതേതരത്വവും സംസ്‌കാരവും ഇവിടെ കളിയാടട്ടെ.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px