കുറ്റിപ്പെന്‍സിലുകള്‍-ശ്രീകല മോഹന്‍ദാസ്

പണ്ടു കാലത്തു ഇങ്ങിനെയാണു.. ഒരു പെന്‍സില്‍ കിട്ടിയാല്‍ അതെഴുതിയെഴുതി അറ്റം പറ്റുന്നതു വരെ ഉപയോഗിക്കും.. തീരാറായാലും ചെത്തി കൂര്‍പ്പിച്ചു കൈ കൊണ്ടു പിടിക്കാന്‍ കഴിയുന്നതു വരെ എഴുതും പിള്ളേര്‍.. ഒരു പുതിയ പെന്‍സില്‍ കിട്ടുമ്പൊ ളെന്തൊരു സന്തോഷമാണെന്നോ… ചിലര്‍ മൂട്ടില്‍ റബറുള്ള പെന്‍സിലും കൊണ്ടു ക്ലാസ്സില്‍ വരും. ബോംബെയില്‍ നിന്നൊ മദിരാശിയില്‍ നിന്നൊ ഏറ്റവും അടുത്ത ബന്ധുക്കള്‍, അമ്മാവനോ ചിറ്റപ്പനോ ഒക്കെ അവധിക്കു നാട്ടില്‍ വരുമ്പോള്‍ കുട്ടികള്‍ക്കു സമ്മാനിക്കുന്നതു ഇതു പോലെ പെന്‍സിലോ റബ്ബറോ ഒക്കെയാണു.. ആ […]
സല്‍പ്പേര് നഷ്ടമാകല്‍-ജോസ് ക്ലെമന്റ്

ഒരു വ്യക്തിയെ ശാരീരികമായി ദ്രോഹിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതിനേക്കാള്‍ ഏറ്റവും നിന്ദ്യവും ക്രൂരവുമാണ് മാനസിക പീഡനങ്ങളും അധിക്ഷേപങ്ങളും. സൈബറിടങ്ങളില്‍ ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്നതിതാണ്. ആര്‍ക്കും ആരെക്കുറിച്ചും എന്തും പറയാം , എന്തും പ്രചരിപ്പിക്കാം എന്നവസ്ഥയാണ്. സൈബര്‍ ലോകം നല്ലതാകുമ്പോഴും സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ മാരകമാകും. നമ്മുടെ ആരോഗ്യവും സമ്പത്തും നഷ്ടമായാലും തിരികെയെടുക്കാം. എന്നാല്‍ നമ്മുടെ സല്‌പേര് നഷ്ടമായാല്‍ അത് തിരിച്ചെടുക്കാന്‍ അസാധ്യമാണ്. സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കപ്പെടുകയാണിവിടെ. നമ്മുടെ സല്‍പ്പേരിനു കളങ്കം വരുമ്പോഴുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം തന്നെയാണ് നാം മൂലം മറ്റൊരാളുടെ […]
സംഗീത നാടക അക്കാദമിയുടെ നൃത്ത വസന്തം-ജയരാജ് പുതുമഠം

കാലം മാറുന്നതനുസരിച്ച് ഭൂമിയിലുള്ള സകലതും മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കും. ഈ മാറ്റത്തെ തടയാന്‍ യാതൊരു പ്രപഞ്ച ശക്തികള്‍ക്കും പ്രകൃതി അനുവാദം നല്‍കിയിട്ടില്ല. ജനനമരണ നിഗൂഢതകളിലൊഴികെ ഈ പരിഷ്‌ക്കരണത്തിന്റെ അനിവാര്യസ്പന്ദനങ്ങള്‍ അനസ്യൂതം തുടര്‍ന്നുകൊണ്ടേയിരിക്കുന്നത് പ്രകൃതിയുടെ ഒരു പിടിവാശിയായിപ്പോലും വേണമെങ്കില്‍ പണ്ഡിത-പാമരഭേദമെന്യേ കരുതാവുന്നതാണ്. എന്നിരിക്കേ സാഹിത്യത്തിലും, സിനിമയിലും,നാടകത്തിലും, സംഗീതത്തിലും, നൃത്തകലയുടെ സകലഭാവങ്ങളിലും ക്രമാനുഗതമായി സംഭവിച്ച പരിണാമങ്ങളുടെ തെളിമയിലാണ് ഇന്ന് കേരള കലാവൃന്ദങ്ങള്‍ ലോകത്തിന്റെ ഉത്തുംഗങ്ങളില്‍ അലയടികള്‍ തീര്‍ത്തുകൊണ്ടിരിക്കുന്നത്. സംഗീതനാടക അക്കാദമിയുടെ ‘തൃഭംഗി’ എന്ന പേരിലുള്ള നൂതനമായ സംരംഭം കേരളത്തിന്റെ മുഴുവന്‍ പ്രദേശങ്ങളിലേയും […]
സമയം സായന്തനം-ശ്രീ മിഥില

നനഞ്ഞ വേഴാമ്പല്‍ ഏതോ നിര്‍വൃതിയില്‍ മലയിടുക്കുകളില്‍ ചേക്കേറി മലമുഴക്കികളുടെ മുഴക്കല്‍ അടുത്ത മഴയുടെ മണത്തിന് കൊതിച്ചു മണ്ണിന്റെ നനവുതേടിയൊരു മരം വേരുകള്‍നീട്ടി ആഴങ്ങളിലേക്ക് ഇറങ്ങിപ്പോയി മഞ്ഞുകോരിയെടുത്ത കൈക്കുമ്പിളില്‍ മുഖംതാഴ്ത്തി അവള്‍ ശൂന്യതയുടെ പൂര്‍ണ്ണതയില്‍ അലിഞ്ഞുചേര്‍ന്നു പേനയുടെ മൂര്‍ച്ചയുള്ള മുനകള്‍ ചുവന്നമഷിയില്‍ മുങ്ങിനിവര്‍ന്നു വിളറിയ കടലാസുതുണ്ടുകള്‍ മേശപ്പുറത്ത് കൊതിയോടെ കാത്തിരുന്നു മഞ്ഞ കുടഞ്ഞുകുളിച്ച സന്ധ്യ മൈലാഞ്ചി അരച്ചുതേച്ചു മന്ത്രമോതിരംചാര്‍ത്തി തിളങ്ങിനിന്നു തിരകളിലൊരു തിര തീരത്തണയാതെ പിണങ്ങിനിന്നു വിതുമ്പുന്ന സൂര്യന്‍ ഇരുട്ടിന്റെ പടിക്കെട്ടിറങ്ങി പകലിനോട് യാത്രപറഞ്ഞു ഇനിയുംവരുമോയെന്ന് ഏതോ പക്ഷി […]
സാത്താന്റെ സ്വര്‍ഗ്ഗം – ജയന്‍ വര്‍ഗീസ്

അവാര്‍ഡ് കമ്മറ്റിയുടെ അകത്തേ മുറിയില്‍ ചെയര്‍മാന്റെ കസേരയില്‍ ഉപവിഷ്ടനായ സാത്താന്റെ അദ്ധ്യക്ഷതയില്‍ യോഗം. ” ഇത്തവണത്തെ അവാര്‍ഡ് ആ പത്രോസിന് കൊടുക്കണം” കമ്മറ്റിയുടെ മൂലയില്‍ നിന്ന് ഒരു ക്ഷീണിത സ്വരംനിര്‍ദ്ദേശിച്ചു. അത് കേട്ടതേ ചെയറിന്റെ വക ഒരലര്‍ച്ചയായിരുന്നു ; ” എടോ അധികാരം തെറിച്ച ദൈവമേ, താനൊന്നും പറയേണ്ട – ഞാന്‍ പറയുന്നത് വെറുതേയങ്ങു കേട്ടിരുന്നാല്‍മതി. ‘ ‘ ഞാന്‍ പറഞ്ഞത് ഇക്കൊല്ലത്തെ ഏറ്റവും നല്ല രചന പത്രോസിന്റെ കൃതിയാ – അതുകൊണ്ടാ ‘ ‘ അതൊക്കെ […]
വിണു കിട്ടിയ ഒരു വിനോദയാത്ര: 4-മേരി അലക്‌സ് ( മണിയ)

തൊട്ടു പിറകില്‍ പ്ലേറ്റില്‍ സ്‌നാക്ക്‌സുമായി അക്‌സീനയും രമ്യയും.എപ്പോള്‍ അകത്തേക്കു പോയി എന്ന് മയിലിനെ ശ്രദ്ധിച്ചു നിന്ന ഞങ്ങള്‍ കണ്ടില്ല.അത്രയും ഇഷ്ടത്തോടെ ആയിരുന്നു ഞങ്ങള്‍ അതിന്റെ ഓരോ ചലനവും നോക്കി നിന്നത്. ആളിന്റെ ശബ്ദമൊ അനക്കമൊ അതിനെ ഭയപ്പെടുത്തിയില്ലെന്നു മാത്രമല്ല അത് ഞങ്ങളുടെ സമീപത്തേക്ക് കുറച്ചുകൂടി അടുത്തു വരിക തന്നെ ചെയ്തു. മയിലുകള്‍ പീലി വിടര്‍ത്തി ആടുന്നതു കാണാന്‍ നല്ല ഭംഗിയാണ്. പക്ഷെ ഇവിടെ ആ ആട്ടം ഉണ്ടായില്ല. ഇണയില്ലാതെ ഒറ്റക്കു തീറ്റ കൊത്തിപ്പെറുക്കി നടക്കുന്നു. ജൂസു കഴിക്കാന്‍ […]
ട്വന്റി 20 പാര്‍ട്ടി തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ എല്ലാ വാര്‍ഡിലും മത്സരിക്കും

എം.ജെ. ജെയിംസ് കാക്കനാട് :വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളിലും മത്സരിക്കാന്‍ ട്വന്റി 20 പാര്‍ട്ടി നിയോജക മണ്ഡലം കണ്‍വര്‍ഷന്‍ തീരുമാനിച്ചു.കേരളത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള മുനിസിപ്പാലിറ്റി ആണ് തൃക്കാക്കര. എന്നാല്‍ അതനുസരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ തൃക്കാക്കരയില്‍ നടക്കുന്നില്ല. ട്വന്റി 20 അധികാരത്തില്‍ വന്നാല്‍ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കും.ട്വന്റി 20 പാര്‍ട്ടി വിഷയങ്ങള്‍ സമഗ്രമായി പഠിച്ച് പ്രതിവിധികള്‍ കണ്ടെത്തി പരിഹരിച്ച് വികസനവും ജനക്ഷേമവും ഉറപ്പാക്കും. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന പ്രവര്‍ത്തക സമ്മേളനം […]
സാഗരസംഗമം – സുധ അജിത്ത് (നോവല്‍-ഭാഗം 20)

എന്നെങ്കിലുമൊരിക്കല്‍ നീ എല്ലാ സത്യങ്ങളും തിരിച്ചറിയും… അന്ന് .നിന്റെ ഈ മമ്മി ലോകത്തോടു തന്നെ വിട പറഞ്ഞു കഴിഞ്ഞിരിക്കും. അങ്ങനെ മനസ്സിലുരുവിട്ടു കൊണ്ട് ഫോണ്‍ കൈയ്യിലെടുത്തു. അപ്പുറത്ത് അരുണായിരുന്നു. എന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥി. ”ഹലോ മാഡം, ഇത് ഞാനാണ് അരുണ്‍…’ ഹിന്ദിച്ചുവയുള്ള മലയാളത്തില്‍ അരുണിന്റെ വാക്കുകള്‍ ഒഴുകിയെത്തി. ”എന്താ അരുണ്‍?” ഇടറിയ സ്വരത്തില്‍ ഞാന്‍ മറുചോദ്യം ഉന്നയിച്ചു. ”മാഡം, ഇന്ന് ഫ്രീയാണെങ്കില്‍ ഞാന്‍ അങ്ങോട്ടു വന്നാലോ എന്നാലോചിക്കുകയായിരുന്നു. മാഡത്തോടൊപ്പം ഒരു ദിവസം ചെലവിടാന്‍ ഞാനാഗ്രഹിക്കുന്നു. നമുക്ക് പുറത്തൊക്കെ […]
കാലയവനിക – കാരൂര്‍ സോമന്‍ (നോവല്‍-അധ്യായം 14)

ഒരു പുരോഹിതന്‍ മുന്നോട്ട് മുഖം കൊടുത്ത് പ്രാര്‍ത്ഥന ചൊല്ലുന്നതിനിടയില്‍ സിന്ധു കുരിശെടുത്ത് ഭിത്തിയില്‍ ചാരി പെട്ടെന്ന് പുറത്തേക്കിറങ്ങിയത് ആരും കണ്ടില്ല. പുറത്തേക്കിറങ്ങിയപ്പോഴാണ് ഏലിയുടെ പരിഭ്രമമെല്ലാം മാറിയത്. എല്ലാ പ്രാവശ്യവും പള്ളിയില്‍ പോയിരുന്നത് വള്ളത്തിലായിരുന്നു. സിന്ധുവിന് സുഖമില്ലാത്തതിനാല്‍ ഒരു പാടത്തിന്റെ വരമ്പത്തുകൂടിയുള്ള വളഞ്ഞ വഴി നടന്നു. ഒരു ഭാഗത്തായി നീരൊഴുക്കുള്ള ചെറിയൊരു അരുവി ഒഴുകുന്നു. മടക്കയാത്രയില്‍, അരുവിക്കടുത്തുള്ള പാറക്കെട്ടിലൊന്നില്‍ സിന്ധു ഇരുന്നു. അരുവിയിലേക്ക് മരക്കൊമ്പുകള്‍ താഴ്ന്നു കിടന്നു. ഒരു മാവില്‍ നിറയെ പച്ചയും പഴുത്തതുമായ മാങ്ങ തൂങ്ങിക്കിടക്കുന്നു. പ്ലാവില്‍ […]
Symphonies over hills and dales – Dr. Aniamma Joseph (memories-14)

Dear Relations: Part II Ammachy was the eldest of three children in her family. Two sisters and one brother. Brother was the youngest. I remember Ammachy’s parents. They were very loving. Vallyappachen was a landed gentry. I remember him with reverence now because he gave both her daughters a share of his property, which is […]



