പണ്ടു കാലത്തു ഇങ്ങിനെയാണു..
ഒരു പെന്‍സില്‍ കിട്ടിയാല്‍
അതെഴുതിയെഴുതി അറ്റം
പറ്റുന്നതു വരെ ഉപയോഗിക്കും..
തീരാറായാലും ചെത്തി കൂര്‍പ്പിച്ചു
കൈ കൊണ്ടു പിടിക്കാന്‍
കഴിയുന്നതു വരെ എഴുതും പിള്ളേര്‍..
ഒരു പുതിയ പെന്‍സില്‍ കിട്ടുമ്പൊ
ളെന്തൊരു സന്തോഷമാണെന്നോ…
ചിലര്‍ മൂട്ടില്‍ റബറുള്ള പെന്‍സിലും
കൊണ്ടു ക്ലാസ്സില്‍ വരും.
ബോംബെയില്‍ നിന്നൊ മദിരാശിയില്‍
നിന്നൊ ഏറ്റവും അടുത്ത ബന്ധുക്കള്‍,
അമ്മാവനോ ചിറ്റപ്പനോ ഒക്കെ
അവധിക്കു നാട്ടില്‍ വരുമ്പോള്‍
കുട്ടികള്‍ക്കു സമ്മാനിക്കുന്നതു
ഇതു പോലെ പെന്‍സിലോ റബ്ബറോ
ഒക്കെയാണു..
ആ റബ്ബറിനാട്ടെ ഒരു പ്രത്യേക മണ
വുമുണ്ടാവും…
അവര്‍ ഇതൊക്കെ കാണിച്ചു
മറ്റു പിള്ളേരെ കൊതിപ്പിക്കയും ചെയ്യും..
ഇതൊന്നും കിട്ടാനില്ലാത്ത ഹതഭാഗ്യര്‍
ആശയോടെ നോക്കിയിരിക്കും..
കാലമേറെപ്പോകെ നാട്ടിലും ഇത്തരം വസ്തുക്കള്‍ വന്നു തുടങ്ങി..
അപ്പൊഴും കഴിവുള്ളവര്‍ക്കേ ഇതൊക്കെ വാങ്ങുവാനാകൂ
അതൊക്കെ ഒരു കാലം..
ഇന്നിപ്പോള്‍ ഇതിനൊന്നും യാതൊരു ക്ഷാമവുമില്ല..
കുറ്റിപ്പെന്‍സില്‍ പോയിട്ടു അരപ്പെന്‍ സില്‍ പോലും പിള്ളേര്‍ക്കു വേണ്ടെ ന്നാണു
അനുഭവസ്ഥര്‍ പറയുന്നതു..
എഴുതി പകുതിയാവും മുമ്പു തന്നെ അതിനെ ഉപേക്ഷിച്ചിരിക്കും..
പുതിയതൊന്നു എടുക്കയും ചെയ്യും..
ഇന്നു ഈ ചിത്രമങ്ങനെ നോക്കിയിരിക്കുമ്പോള്‍,
അന്നത്തെയാ കുറ്റിപ്പെന്‍സില്‍ ഉള്ളില്‍
ഒരു പാടു ചിത്രങ്ങള്‍ വരയ്ക്കുന്നു
മായ്ക്കുന്നു…












