എം.ജെ. ജെയിംസ്
കാക്കനാട് :വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളിലും മത്സരിക്കാന്‍ ട്വന്റി 20 പാര്‍ട്ടി നിയോജക മണ്ഡലം കണ്‍വര്‍ഷന്‍ തീരുമാനിച്ചു.കേരളത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള മുനിസിപ്പാലിറ്റി ആണ് തൃക്കാക്കര. എന്നാല്‍ അതനുസരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ തൃക്കാക്കരയില്‍ നടക്കുന്നില്ല. ട്വന്റി 20 അധികാരത്തില്‍ വന്നാല്‍ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കും.ട്വന്റി 20 പാര്‍ട്ടി വിഷയങ്ങള്‍ സമഗ്രമായി പഠിച്ച് പ്രതിവിധികള്‍ കണ്ടെത്തി പരിഹരിച്ച് വികസനവും ജനക്ഷേമവും ഉറപ്പാക്കും.
തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന പ്രവര്‍ത്തക സമ്മേളനം പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് വി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നിയോജകമണ്ഡലം പ്രസിഡണ്ട് എം. ജെ ജയിംസ് അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങളായ അഡ്വ. ചാര്‍ളി പോള്‍, ബെന്നി ജോസഫ്, ജില്ലാ കോര്‍ഡിനേറ്റര്‍മാരായ ഡോ. ടെറി തോമസ്, ലീന സുഭാഷ്, ഭാരവാഹികളായ റാഫി ആലപ്പാട്ട്, ജോജോ വി എന്നിവര്‍ പ്രസംഗിച്ചു.













