മുട്ടത്തോട്-സാബു ശങ്കര്‍

വെളുത്ത ബ്രോയിലര്‍ ഭാഷയില്‍ സംസാരിക്കുന്നു ശൂന്യതയില്‍ നിന്നു വരുന്ന വാക്കുകള്‍ കൊണ്ട് പ്രോട്ടീന്‍ പദവി അലങ്കരിക്കുന്നു മനുഷ്യവംശത്തിന്റെ രക്തവും മാംസവും അസ്ഥിയും തന്റെ കരുണയാലെന്ന് ഓര്‍മ്മിപ്പിക്കുന്നു. റെറ്റിന ഇല്ലാത്ത കണ്ണുകള്‍ കൊണ്ട് കാണുന്നു കര്‍ണ്ണപുടമില്ലാത്ത കാതുകൊണ്ട് ഭാവികാലത്തെ കാതോര്‍ക്കുന്നു ഒരിക്കലെങ്കിലും പ്രോട്ടീന്‍ കഴിച്ചവരുടെ കൈകളില്‍ പലനിറത്തിലുള്ള കൊടികള്‍. പടവുകള്‍ പദവികള്‍ കയ്യടക്കാനുള്ള ഊര്‍ജ്ജം. മഞ്ഞക്കരുവില്‍ നിന്ന് രൂപാന്തരപ്പെട്ട പുതിയ ജീവിതങ്ങള്‍ കാവലിന്റെ കാലത്തെ മുട്ടത്തോടിനോട് പറയുന്നു, കാലത്തിന് ഉള്ളടക്കം വേണ്ടേവേണ്ട. ഗ്രന്ഥാലയങ്ങളിലെ ഗുമസ്ത കസേരകള്‍ പറയുന്നു, ലോകത്തിന് […]
പാവം ആണുങ്ങള്‍-ഡോ. വേണു തോന്നയ്ക്കല്‍

ഡെങ്കെപ്പനി (dengue fever) , മലമ്പനി (malaria), മന്തുരോഗം (filariasis), സീക്ക പനി (zika fever), തുടങ്ങി അനവധി രോഗങ്ങള്‍ കൊതുകുകള്‍ പരത്തുന്നവയാണ്. ഒക്കെയും പെണ്‍കൊതുകുകളാണ്. എന്തുകൊണ്ട് ആണ്‍ കൊതുകുകള്‍ ഈ പണി ചെയ്യുന്നില്ല എന്ന് ചിന്തിച്ചിട്ടുണ്ടോ. സസ്യ നീര്, പൂന്തേന്‍, എന്നിവയാണ് പൊതുവേ കൊതുകിന്റെ ഭക്ഷണം. പെണ്‍ കൊതുകുകളാണ് മുട്ടയിടുന്നത്. അതിലേക്ക് അവയ്ക്ക് മാംസ്യാഹാരം (പ്രോട്ടീന്‍) വേണം. അതിനാല്‍ പെണ്‍കൊതുകുകള്‍ മൃഗങ്ങളുടെയും മനുഷ്യരുടെയും ചോര ഭക്ഷണമാക്കുന്നു. അതുകൊണ്ടാണ് പെണ്‍കൊതുകുകള്‍ നമ്മെ കുത്തുന്നത്. സ്‌റ്റൈലറ്റ് (stylet) എന്ന് […]
കണ്ണാടിയും സ്‌കാര്‍ഫും സ്വഭാവ സര്‍ട്ടിഫിക്കെറ്റ് ആയ കഥ-സ്വപ്ന അനു ബി ജോര്‍ജ്

സ്ത്രീകളുടെ മിക്ക സ്വഭാവസര്‍ട്ടിഫിക്കറ്റ് കാര്യങ്ങള്‍ എന്നും അവരുടെ ഫാഷന്‍ ട്രെന്‍ഡുകളെ ആശ്രയിച്ചാണ് സമൂഹം നല്‍കിയിരുന്നത്! അല്ലെ? അതെ അങ്ങനെതന്നെയായിരുന്നു,അന്നും ഇന്നും എന്നും.അതിന്റെ മൂല്യം പ്രസക്തിയും എല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്.ആരുപറയുന്നും,ആരെ ഉദാഹരണമാക്കുന്നു,അല്ലെങ്കില്‍ അഭിപ്രായം ഏറ്റു പറയുന്നു എന്നതൊന്നും ബാധകല്ല.സമൂഹം അതേറ്റെടുക്കുന്നു.അത് ആവശ്യമുള്ളടത്തും അല്ലാതെയും ഉപയോഗിച്ചു തുടങ്ങുന്നു. ഈ 2022 ആം വര്‍ഷത്തില്‍ അത് സ്‌കാര്‍ഫിലും കണ്ണാടിയിലും എത്തിനില്‍ക്കുന്നു.സ്ത്രീകള്‍ക്ക് പണ്ടുകാലമുതല്‍ക്കേ സ്‌കാര്‍ഫ് ഒരു സുരക്ഷാകവചം അല്ലെങ്കില്‍ ഒരു ചട്ടം പോലെ എന്നും സംരക്ഷണം അയിരുന്നു.കണ്ണാടി അത് വായനക്കും,സൌന്ദര്യത്തിനും,ആത്മവിശ്വാസത്തിനും ഒരു ഉന്നുവടിയും […]
അവളും അവനും-ലാലിമ

നനഞ്ഞ മണ്ണിന്റെ മാറില്‍, സ്‌നേഹത്തിന്റെ വിത്തുകള്‍ വിതറി, സ്വസ്ഥതയുടെ തണല്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ച്, വിശാലമായ ആകാശം സ്വന്തമാക്കാമെന്ന് അവളവനോട് പറഞ്ഞത് ഇഷ്ടങ്ങളുടെ ശാഖയില്‍ കൂടൊരുക്കിയപ്പോഴാണ്…. പക്ഷേ അവനോ.. വേട്ടക്കാരന്റെ ഭാവത്തോടെ, ഭോഗിക്കാനും, ലാളിക്കാനും രഹസ്യയിടങ്ങള്‍ തേടുന്ന തിരക്കിലായിരുന്നു… പരസ്പരം കുറ്റപ്പെടുത്തി കുരിശലേറ്റപ്പെടുമ്പോള്‍, പ്രലോഭനങ്ങളുടെ തീച്ചൂളയില്‍ വെന്തമര്‍ന്ന വന്‍ മരത്തെ പോലെ.. കരിഞ്ഞുണങ്ങിയ ഇലകളുമായി അവളിപ്പോഴും….??
സ്വപ്നങ്ങളുടെ വില്‍പ്പനക്കാരന്‍-വൃന്ദ പാലാട്ട്

അസുര വൈറസുകളുടെ കൊറോണ കാലം . ഗല്‍ഫില്‍ നിന്ന് വന്ന ചെറുപ്പക്കാരന്റെ ബാഗ് നോക്കി എയര്‍പോര്‍ട്ട് ഓഫീസര്‍ രവി ചോദിച്ചു ‘ഇതിലെന്താ?’ ‘സ്വപ്നങ്ങളായിരുന്നു സാര്‍, സ്വപ്നങ്ങള്‍ ‘ ഓഫീസര്‍ ബാഗ് തുറന്നു നോക്കി , രസികനായ അയാള്‍ പ്രതികരിച്ചു. ‘എന്നിട്ട് ഇത് ശൂന്യമാണല്ലോ ‘ ‘ ബാഗ് നിറയെ സ്വപ്നങ്ങളായിട്ടാണ് സാര്‍ ഗല്‍ഫില്‍ പോയത്, അറബിയുടെ ചെരിപ്പ് കടയില്‍ സെയില്‍സ്മാനായിട്ട് ജോലി. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ കൊറോണ കാരണം കട പൂട്ടി. ഇത്രയും ദിവസം പട്ടിണി കിടന്നു […]
അതിജീവിത-രാജാംബിക

പത്താം തരത്തിലെ ക്ലാസില്‍ പരീക്ഷയ്കുളള പോര്‍ഷന്‍ ഒക്കെ തീ4ന്നതിനാല്‍ അന്നത്തെ പീരീഡില്‍ കുട്ടികളെ ഒന്നു ഉഷാറാക്കാന്‍ വേണ്ടി ചെറിയൊരു മത്സരം നടത്താമെന്ന് അദ്ധ്യാപകന്‍ കരുതി. മുമ്പും ചില ദിവസങ്ങളില്‍ അങ്ങനെ ചെയ്തിട്ടുള്ളതുകൊണ്ട് കുട്ടികള്‍ ഉത്സാഹത്തോടുകൂടി ബുക്ക് കയ്യിലെടുത്തു. സൂര്യന്‍ പടിഞ്ഞാറേയ്കുളള തന്റെ യാത്രയിലായിരുന്നു, അപ്പോള്‍ കട്ടികൂടിയ മഴമേഘങ്ങള്‍ വന്ന് സൂര്യ രശ്മികളെ മറച്ചു. മലയാള ഭാഷയുടെ ഏടുകളില്‍ ഇതുവരെ കണ്ടെത്തിയ വാക്കുകളല്ല. പകരം നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന അര്‍ത്ഥവത്തായ ഒരു പുതിയ വാക്ക് . അതാണ് നിങ്ങള്‍ […]
എഞ്ചിനിയേഴ്‌സ് ഡേ-മിനി സുരേഷ്

ആധുനിക ലോകത്തിന്റെ പുരോഗതിയില്‍ എഞ്ചിനീയര്‍മാരുടെ ബുദ്ധിയും , ചിന്തയും സൂക്ഷ്മ നിരീക്ഷണങ്ങളുടെ കൃത്യതയും വലിയ പങ്കു വഹിക്കുന്നുണ്ട്. റോഡുകള്‍ , പാലങ്ങള്‍ , ജലസേചന പദ്ധതികള്‍ , വൈദ്യുതി , ബഹിരാകാശ ഗവേഷണം , വ്യവസായങ്ങള്‍ തുടങ്ങി എവിടെ നോക്കിയാലും എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യകളുടെ മുദ്രകള്‍ കാണാം. അതിനാല്‍എഞ്ചിനീയര്‍മാരുടെ കഴിവുകളെ ആദരിക്കുവാനായി ഇന്ത്യയില്‍ 1968 മുതല്‍ സെപ്റ്റംബര്‍ 15 എഞ്ചിനിയേഴ്‌സ് ഡേ ആയി ആചരിക്കുന്നു. സെപ്റ്റംബര്‍ 15 മഹാനായ മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ ജന്മ ദിനമാണ്. മൈസൂറിന്റെ ദിവാനായിരുന്ന […]
താളം നിലച്ച താരട്ടുകള്‍-എം. തങ്കച്ചന്‍ ജോസഫ്

മുരളീദാസും ഭാര്യ ഭൂമികയും രണ്ടുമാസം പ്രായമുള്ള തങ്ങളുടെ കൈകുഞ്ഞുമായി കേരളത്തിലെ ആ കുഗ്രാമത്തില്‍ വന്നിറങ്ങിയത് ഒത്തിരി മോഹങ്ങളും പ്രതീക്ഷകളുമായിട്ടായിരുന്നു, കരിങ്കല്‍ പണിക്കാരനായ അവന്റെ നാട്ടില്‍ നിന്ന് തന്നെ നിരവധിപേര്‍ വേറെയും അവിടെ ഉണ്ടെങ്കിലും ഇവര്‍ ദമ്പതികള്‍ ആയതിനാല്‍ തൊഴിലുടമ തന്റെ ഉടമസ്ഥതയിലുള്ള ഒരുതോട്ടത്തിനുള്ളിലെ കൊച്ചു വീട് അവര്‍ക്ക് താല്‍ക്കാലിക താമസത്തിനായി തുറന്നു കൊടുത്തു. മലകളാലും വനാതിര്‍ത്തികളാലും ചുറ്റപ്പെട്ട അഗ്രാമത്തില്‍ അവിടെയും ഇവിടെയുമായി ഓരോ ചെറിയ വീടുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും അധികം താമസിയാതെ ആ ദമ്പതികള്‍ ആ നാട്ടുകാര്‍ക്കും […]
ചേരണം-ഷീലാ ജയന്‍ കടയ്ക്കല്‍

ഒരിക്കലെങ്കിലുമൊന്നു കണ്ടീടേണം കണ്ണിമവെട്ടാതെ നിന്‍ കണ്ണില്‍ നോക്കിയിരിക്കണം നിന്നെ കുറിയ്ക്കുന്ന എന്റെ വിരലുകള്‍ നിന്റെ കൈകളെ കോര്‍ത്തങ്ങിരിക്കണം….. പരിഭവങ്ങള്‍ അറിയാതെയൊഴുകണം പ്രണയം തുളുമ്പുന്ന വരികളെഴുതണം പവിഴമായ് പ്രാണനിലൊളിപ്പിച്ച മുത്തുകള്‍ വാരിയാവിരിമാറിലിട്ടു രസിക്കണം….. മാറോടു ചേര്‍ന്നു മയങ്ങിക്കിടക്കണം മാനത്തെയമ്പിളി നോക്കിച്ചിരിക്കണം ആകാശമാകെയാനന്ദമോടെ അറിയാതെ മിഴിനട്ടങ്ങിരിക്കണം… ചേരണം ചേലകള്‍ കാറ്റിലുലയണം ചേര്‍ന്നുചേര്‍ന്നങ്ങനെ ഒന്നായലിയണം തണലായി നിന്നു നിന്‍ വിരിമാറില്‍ ചാരണം മരണം വരെയും മറയാതിരിക്കണം…..
The Call of the Chicken’s Feet – Leelamma Thomas, BOTSWANA

When the chicken’s feet brush a human form, It’s no accident, but a whispered norm. Ancient eyes see a sign, a sacred call, A shield against envy, darkness, and ill will’s fall. Feet of the bird become talismans of might, Calling rain to the thirsty, healing unseen plight. They open doorways to futures yet unknown, […]



