പത്താം തരത്തിലെ ക്ലാസില്‍ പരീക്ഷയ്കുളള പോര്‍ഷന്‍ ഒക്കെ തീ4ന്നതിനാല്‍ അന്നത്തെ പീരീഡില്‍ കുട്ടികളെ ഒന്നു ഉഷാറാക്കാന്‍ വേണ്ടി ചെറിയൊരു മത്സരം നടത്താമെന്ന് അദ്ധ്യാപകന്‍ കരുതി. മുമ്പും ചില ദിവസങ്ങളില്‍ അങ്ങനെ ചെയ്തിട്ടുള്ളതുകൊണ്ട് കുട്ടികള്‍ ഉത്സാഹത്തോടുകൂടി ബുക്ക് കയ്യിലെടുത്തു. സൂര്യന്‍ പടിഞ്ഞാറേയ്കുളള തന്റെ യാത്രയിലായിരുന്നു, അപ്പോള്‍ കട്ടികൂടിയ മഴമേഘങ്ങള്‍ വന്ന് സൂര്യ രശ്മികളെ മറച്ചു.
മലയാള ഭാഷയുടെ ഏടുകളില്‍ ഇതുവരെ കണ്ടെത്തിയ വാക്കുകളല്ല. പകരം നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന അര്‍ത്ഥവത്തായ ഒരു പുതിയ വാക്ക് . അതാണ് നിങ്ങള്‍ കണ്ടെത്തേണ്ടത്. എവിടെയെങ്കിലും കേള്‍ക്കുകയോ പത്രത്തില്‍ വായിച്ച ഓര്‍മ്മയുള്ളതോ ആയ വാക്കുകളുമാവാം. വാക്കുകളില്‍ പുതുമ നിറഞ്ഞിരിക്കണം. ശരി. തുടങ്ങിക്കോളൂ.
കുട്ടികള്‍ പരസ്പരം മുഖത്തോട് മുഖം നോക്കി പിന്നെ എല്ലാവരും ആലോചനയിലാണ്ടു. സ്‌കൂളിലെന്നും മിടുക്കന്മാരായ കുട്ടികളെന്ന് പേരെടുത്ത കുട്ടികളാണ് തന്റെ മുന്നില്‍ ഇരിക്കുന്നവര്‍. പക്ഷെ അവര്‍ക്ക് ഇതിന്റെ ഉത്തരം കിട്ടുമോ?! അദ്ധ്യാപകന്‍ പറഞ്ഞു.
‘നിങ്ങള്‍ ചര്‍ച്ച ചെയ്തു നോക്കൂ. കിട്ടുമോയെന്നു നോക്കാ0.’
ഗ0ഭീരമായ ചര്‍ച്ചകള്‍ നടന്നു. ആര്‍ക്കും പുതുതായി ഒന്നും കിട്ടിയില്ല. പരസ്പരം കൈ മലര്‍ത്തി കാണിച്ചു. കുട്ടികളുടെ സ0സാര0 നിലച്ചു. വദനം വിഷാദാത്മകമായി കാണപ്പെട്ടു. അയ്യോ.. ചോദിച്ചത് അബദ്ധമായോ. ഉത്തരം പറയാ9 കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത് അവരുടെ മനസ്സു വേദനിക്കു0. കുട്ടികളെ അത്രമേല്‍ ഇഷ്ടപ്പെടുന്ന ആ അദ്ധ്യാപകനെ അത് പരിക്ഷീണനാക്കി.
അവസാനം അദ്ദേഹം ചോദിച്ചു. ‘ആരെങ്കിലും എഴുതിയോ. കാണിക്കൂ.’ വീണ്ടും നിശബ്ദത. ആരെങ്കിലും എണീക്കുന്നോന്ന് അറിയാന്‍വേണ്ടി ആകാംക്ഷയോടെ അവന്‍ അങ്ങോട്ടുമിങ്ങോട്ടും നോക്കി. ആരെങ്കിലും ഉണ്ടോ. പുതിയ വാക്കുകളുമായി..?
അപ്പോള്‍ രണ്ടാമത്തെ ബഞ്ചില്‍ ഇങ്ങേ അറ്റത്തിരുന്ന വൈഷ്ണവി മെല്ലെ കയ്യുയ4ത്തി. അദ്ധ്യാപകന്‍, അവളോട് മുന്നോട്ടു വരാന്‍ ക്ഷണിച്ചു. സങ്കോചത്തോടെ അവള്‍ ബുക്കുമായി അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു.
അദ്ധ്യാപകന്‍ ആ ബുക്ക് വാങ്ങി നോക്കി. ഒരേയൊരു വാക്കു മാത്രമേ അതിലുണ്ടായിരുന്നുള്ളു. ‘അതിജീവിത’
ഇത് വളരെ ശരിയാണല്ലോ.. ‘താനെന്താ ഇങ്ങനെ എഴുതിയത്. ഇത്തരത്തില്‍ ആരെയെങ്കിലും അറിയാമോ’ !
‘ഇന്നു ഒന്നല്ല ഒരുപാട് പേര്‍ ഉണ്ടു സാര്‍ ഈ സമൂഹത്തില്‍.’ അവള്‍ മറുപടി പറഞ്ഞു. ‘എല്ലാ അദ്ധ്യാപക4 പോലും സാറിനെ പോലല്ല. സാര്‍ തരുന്ന സ്‌നേഹവും കരുതലും മറ്റെല്ലാവരില്‍ നിന്നും കിട്ടാറില്ല.’ ‘പുറത്തിറങ്ങി നടക്കാന്‍ പോലും ഭയമാണ്. ഒരു വാഹനം അടുത്തു വന്നു നിന്നാല്‍, ഏറ്റവും അടുത്ത ബന്ധു സ്‌നേഹത്തോടെ തോളത്ത് ഒന്നു കൈവച്ചാല്‍ എന്തിനേറെ സ്വന്തം പിതാവു പോലും അടുത്തൊന്ന് വാത്സല്യത്തോടെ പെരുമാറിയാല്‍ ചുറ്റും സംശയത്തിന്റെ നിഴല്‍ വീണ കണ്ണുകളാണ്. ആത്മാര്‍ത്ഥമായിട്ടാണോ ദുരുദ്ദേശ്യപരമായിട്ടാണോ എന്ന് തിരിച്ചറിയാന്‍ പോലും പറ്റുന്നില്ല. അപ്പോള്‍ വേണ്ടപ്പെട്ടവരോട് പോലും അടുത്തിടപഴകാന്‍ പറ്റുന്നില്ല.’ എന്താ ശരിയല്ലെ ? ‘ആ ബുക്ക് തിരികെ കൊടുത്തിട്ടു അദ്ദേഹം മേശയുടെ അടുത്തേക്ക് ചേ4ന്നുനിന്നു. പുറത്തു മിന്നല്‍ പിണരുകള്‍ പായുകയും ചെറിയ ഇടിമുഴക്കങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന മഴയുടെ താളങ്ങള്‍ മാത്രം.
ശരിയാണ്. ആണിനും പെണ്ണിനു0 മനസ്സിനിടയ്ക്ക് അദൃശ്യമായ ഒരു മറ വന്നിരിക്കുന്നു. പെണ്ണു തന്നെ പെണ്ണിനെ നശിപ്പിക്കാന്‍ കൂട്ടു നില്‍ക്കുന്ന ഒരു സമൂഹത്തിലാണ് ഇന്നു നാ0 ജീവിക്കുന്നത്.
മയക്കുമരുന്നിന്റെ അമിത ഉപയോഗത്താല്‍ ബോധമില്ലാത്ത അവസ്ഥയില്‍ എന്തെല്ലാം പേക്കൂത്തുകളാണ് കാണിച്ചു കൂട്ടുന്നത്. ലജ്ജകൊണ്ട് ശിരസ്സ് താഴ്ന്നു പോകുകയാണ്. നരാധമന്മാര്‍ കുരുന്നുകളെപ്പോലു0 വെറുതെ വിടുന്നില്ല. ഒന്നല്ല, ഒരുപാടുപേരുടെ ക്രീഡകള്‍ക്ക് ഇരയാകുന്നു. അവരുടെ മെതിയടിയുടെ അടിയില്‍ കിടന്നു ജീവനു വേണ്ടി യാചിച്ചു ഉടുതുണിക്കായ് കേണു കുടിനീരു പോലും കിട്ടാതെ വലിച്ചെറിയപ്പെടുകയാണ് പാവങ്ങള്‍ ത്രാണിയില്ലാത്ത അവസ്ഥയില്‍. അല്ലെങ്കില്‍ അത്രയു0 മൃഗീയമായി കൊലപ്പെടുത്തുന്നു. ഇന്നതില്‍ നിന്നുമൊക്കെ ഒരു അതിജീവനം ആവശ്യമാണ്, സ്വാഭിമാനം സാമോദ0 ഉയ4ത്താ9 വളയിട്ട കൈകള്‍ക്കാകുമോ.
അവ4 അവരെത്തന്നെ സ്വയം സംരക്ഷിക്കേണ്ടിയിരിക്കുന്നു. പ്രതിരോധ മുറകള്‍ സ്വായത്തമാക്കേണ്ടിയിരിക്കുന്നു. വീരവനിതകള്‍ ആയി സ്വയം ഉയരേണ്ടിയിരിക്കുന്നു. അതുവരെ അമ്മമാരും, സജ്ജനങ്ങളും ഉറങ്ങാതെ അവര്‍ക്കു കാവലായിരിക്കണ0, കണ്ണിലെ കൃഷ്ണമണി പോലെ സ0രക്ഷിക്കണ0.
വളരുമ്പോള്‍ സ്വന്തമായി പ്രയത്‌നിച്ചു ചെറുതെങ്കിലും ഒരു തൊഴില്‍ നേടുകയു0 സമ്പാദിക്കുകയു0 വേണം. എല്ലാ കാര്യത്തിനും മറ്റുള്ളവരെ ആശ്രയിക്കുന്നത് നി4ത്തണം. പുരോഗമന ചിന്താഗതിയോട് കൂടിയേ കാര്യങ്ങളെ സമീപിക്കാവൂ. കുറുക്കു വഴികളിലൂടെയല്ല അതിജീവനത്തിന്റെ പാത തുറക്കേണ്ടത്.
മയക്കുമരുന്നു0 മന്ത്രതന്ത്രങ്ങളുമായി തട്ടിപ്പും വെട്ടിപ്പും ചതിക്കുഴികളുമൊരുക്കി ഒരു വലിയ വിഭാഗം ആള്‍ക്കാര്‍ കാത്തിരിപ്പുണ്ട്. അവരുടെ കൈകളില്‍ അകപ്പെടാതെ അതിജീവിക്കാന്‍ ഉള്ള കരുത്തും ബുദ്ധിയും വിവേകവു0 ആര്‍ജ്ജിക്കണം. സമൂഹമാധ്യമങ്ങളുടെ സ്വാധീനത്തില്‍ തിന്മയിലേയ്ക് വീഴാതെ നന്മയുടെ പാതകള്‍ കണ്ടു പിടിക്കണ0. അവള്‍ സ്വന്തം കാലില്‍ നില്‍ക്കുന്നതോടൊപ്പം മറ്റുള്ളവരെ കൈപിടിച്ച് ഉയര്‍ത്തി സമൂഹത്തിന് മുതല്‍ക്കൂട്ടാക്കുകയു0 വേണം. ജീവിതത്തിലെ പല വേഷങ്ങളും വിജയകരമായി കൈകാര്യം ചെയ്യുന്ന സ്ത്രീക്ക് മാത്രമേ അതിജീവനത്തിന്റെ വെളിച്ചം കൈകളിലേന്താന്‍ കഴിയൂ.
‘സാര്‍ പോകുന്നില്ലേ. എന്തെങ്കിലും പ്രശ്‌നമുണ്ടോ. ഭയങ്കര ആലോചനയിലാണല്ലോ… അതോ സുഖമില്ലേ.. ‘ പ്യൂണ്‍ ആണ്. ക്‌ളാസ് മുറികള്‍ പൂട്ടാന്‍ വന്നതാണ്. ‘ഏയ് ഒന്നുമില്ല’. ചിന്തകളില്‍ നിന്നു അദ്ദേഹം ഞെട്ടി ഉണര്‍ന്നു. പുറത്തു തകര്‍ത്തു പെയ്യുന്ന മഴയുടെ ശബ്ദത്തില്‍ പ്യൂണ്‍ അതു കേട്ടോയെന്ന് സംശയമാണ്. വരാന്തകളില്‍ തിരക്ക്. കുട്ടികളെല്ലാ0 പോകാനായി മുറ്റത്തേയ്ക്ക് ഇറങ്ങുന്നു. നോക്കിനില്‍ക്കെ കുടകളുടെ പലനിറങ്ങള്‍ കൊണ്ട് അങ്കണം നിറഞ്ഞു. ബെല്ലടിച്ചത് താനറിഞ്ഞില്ലല്ലോ. മനസ്സു നൊമ്പരത്താല്‍ കനം തൂങ്ങിയിരിക്കുന്നു. വല്ലാത്തൊരു പിടച്ചില്‍. സജലങ്ങളായ നേത്രങ്ങളെ പ്യൂണ്‍ കാണാതിരിക്കാ9 തല അലക്ഷ്യമാക്കി തിരിച്ചു പിടിച്ച് അദ്ദേഹം സ്റ്റാഫ് റൂമിലേക്ക് നടന്നു. പുറത്തു മഴ അപ്പോഴും പ്രതിഷേധിച്ചിട്ടെന്നവണ്ണം തന്റെ താണ്ഡവം തുടര്‍ന്നുകൊണ്ടിരുന്നു….














നാളെയാകട്ടെ എന്നു കരുതാതെ, ഇന്നങ്ങ് ജീവിയ്ക്കാം👍❤️