നനഞ്ഞ മണ്ണിന്റെ മാറില്‍,
സ്‌നേഹത്തിന്റെ വിത്തുകള്‍ വിതറി,
സ്വസ്ഥതയുടെ തണല്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ച്,
വിശാലമായ ആകാശം സ്വന്തമാക്കാമെന്ന്
അവളവനോട് പറഞ്ഞത്
ഇഷ്ടങ്ങളുടെ ശാഖയില്‍ കൂടൊരുക്കിയപ്പോഴാണ്….
പക്ഷേ അവനോ..
വേട്ടക്കാരന്റെ ഭാവത്തോടെ, ഭോഗിക്കാനും,
ലാളിക്കാനും രഹസ്യയിടങ്ങള്‍
തേടുന്ന തിരക്കിലായിരുന്നു…
പരസ്പരം കുറ്റപ്പെടുത്തി കുരിശലേറ്റപ്പെടുമ്പോള്‍,
പ്രലോഭനങ്ങളുടെ തീച്ചൂളയില്‍
വെന്തമര്‍ന്ന വന്‍ മരത്തെ പോലെ..
കരിഞ്ഞുണങ്ങിയ
ഇലകളുമായി അവളിപ്പോഴും….??











