ഒരിക്കലെങ്കിലുമൊന്നു കണ്ടീടേണം
കണ്ണിമവെട്ടാതെ നിന്‍
കണ്ണില്‍ നോക്കിയിരിക്കണം
നിന്നെ കുറിയ്ക്കുന്ന എന്റെ വിരലുകള്‍
നിന്റെ കൈകളെ കോര്‍ത്തങ്ങിരിക്കണം…..
പരിഭവങ്ങള്‍ അറിയാതെയൊഴുകണം
പ്രണയം തുളുമ്പുന്ന വരികളെഴുതണം
പവിഴമായ് പ്രാണനിലൊളിപ്പിച്ച
മുത്തുകള്‍ വാരിയാവിരിമാറിലിട്ടു രസിക്കണം…..
മാറോടു ചേര്‍ന്നു മയങ്ങിക്കിടക്കണം
മാനത്തെയമ്പിളി നോക്കിച്ചിരിക്കണം
ആകാശമാകെയാനന്ദമോടെ
അറിയാതെ മിഴിനട്ടങ്ങിരിക്കണം…
ചേരണം ചേലകള്‍ കാറ്റിലുലയണം
ചേര്‍ന്നുചേര്‍ന്നങ്ങനെ ഒന്നായലിയണം
തണലായി നിന്നു നിന്‍ വിരിമാറില്‍ ചാരണം
മരണം വരെയും മറയാതിരിക്കണം…..











