ആധുനിക ലോകത്തിന്റെ പുരോഗതിയില്‍
എഞ്ചിനീയര്‍മാരുടെ ബുദ്ധിയും , ചിന്തയും
സൂക്ഷ്മ നിരീക്ഷണങ്ങളുടെ കൃത്യതയും വലിയ
പങ്കു വഹിക്കുന്നുണ്ട്. റോഡുകള്‍ , പാലങ്ങള്‍ ,
ജലസേചന പദ്ധതികള്‍ , വൈദ്യുതി , ബഹിരാകാശ ഗവേഷണം , വ്യവസായങ്ങള്‍
തുടങ്ങി എവിടെ നോക്കിയാലും എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യകളുടെ മുദ്രകള്‍ കാണാം.
അതിനാല്‍എഞ്ചിനീയര്‍മാരുടെ കഴിവുകളെ ആദരിക്കുവാനായി ഇന്ത്യയില്‍ 1968 മുതല്‍
സെപ്റ്റംബര്‍ 15 എഞ്ചിനിയേഴ്‌സ് ഡേ ആയി
ആചരിക്കുന്നു. സെപ്റ്റംബര്‍ 15 മഹാനായ മോക്ഷഗുണ്ടം
വിശ്വേശ്വരയ്യയുടെ ജന്മ ദിനമാണ്. മൈസൂറിന്റെ
ദിവാനായിരുന്ന അദ്ദേഹം ഭാരതത്തിലെ
ജലവിഭവങ്ങളുടെ ശില്‍പ്പി എന്നറിയപ്പെടുന്നു.
കേരളത്തിലെ വിവിധ ജലസേചന പദ്ധതികളിലും
അദ്ദേഹത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.
ഇന്ത്യയിലാകമാനം കൃഷ്ണാ – ഭീമാ ഡാം വരെയുള്ള അനവധി പദ്ധതികളില്‍ അദ്ദേഹം
നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. രാജ്യത്തിന്റെ
വികസനത്തിന് നല്‍കിയ സംഭാവനകള്‍ മാനിച്ച് അദ്ദേഹത്തെ ഭാരതരത്‌ന പുരസ്‌കാരത്തിന്
അര്‍ഹനാക്കി.
എഞ്ചിനീയര്‍മാര്‍ സമൂഹത്തിന് നല്‍കുന്ന സേവനങ്ങളെ ആദരിക്കുക
പുതിയ തലമുറയെ ശാസ്ത്ര സാങ്കേതിക രംഗത്തേക്ക് കടന്നു വരുവാന്‍ പ്രേരിപ്പിക്കുക
രാജ്യത്തിന്റെ വികസനത്തിന്
സാങ്കേതിക വിദ്യയുടെ പ്രാധാന്യം ചൂണ്ടിക്കാണിക്കുക , പുതിയ കണ്ടു പിടുത്തങ്ങള്‍ , പരിസ്ഥിതി സൗഹൃദ പദ്ധതികള്‍
തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന
എഞ്ചിനീയര്‍മാരുടെ സേവനം സമൂഹത്തിന്
പരിചയപ്പെടുത്തുക എന്നതാണ് എഞ്ചിനിയേഴ്‌സ് ദിനാചരണത്തിന്റെ പ്രാധാന്യം.
സാഹിത്യവുമായി വലിയ ബന്ധമില്ലാത്ത
ഈ വിഷയം വെള്ളി നാണയത്തിലേക്ക് തെരഞ്ഞെടുത്തത് എന്തു കൊണ്ടാണെന്ന്
ഒരു ചോദ്യമുണ്ടാകുമല്ലോ.
മൂത്ത സഹോദരനും , ഭാര്യയും , സുരേഷും , മകന്‍ അരവിന്ദും , പിന്നെ കുറെയധികം ബന്ധുക്കള്‍ , പ്രിയപ്പെട്ട കൂട്ടുകാര്‍ അങ്ങനെ കുറെ എഞ്ചിനീയര്‍മാരുടെ വലയംഎനിക്കു ചുറ്റും ഉണ്ട്. ഇവരോടെല്ലാമുള്ള ആദരവ് കൂടി പ്രകടിപ്പിക്കുന്നതിനായി ഇന്നീ വിഷയം തന്നെ തെരഞ്ഞെടുക്കണം എന്നൊരു ബള്‍ബ്
തലയില്‍ തെളിഞ്ഞത്.
അച്ഛന്റെ ഇളയ സഹോദരനാണ് ഈ നിരയില്‍
ബഹുമാനത്തോടെ നോക്കിയിരുന്ന ആദ്യത്തെ
ആള്‍ . അദ്ദേഹം കോഴിക്കോട് ഞഋഇ യില്‍ നിന്ന്
ബിരുദം നേടി ഒരു കമ്പനിയുടെ ഉന്നത പദവിയിലെത്തി വിരമിച്ചു. .ഇപ്പോള്‍ മുംബൈയില്‍ വിശ്രമജീവിതം നയിക്കുകയാണ്.
എന്റെ മുത്ത സഹോദരന്‍ പ്രീഡിഗ്രി കാലത്ത്കുറച്ച് കാമ്പസ് രാഷ്ട്രീയത്തിലൊക്കെ സജീവമായിരുന്നു. നേരിയ മാര്‍ക്കിന്റെ കുറവ് വന്നതിനാല്‍ എഞ്ചിനീയറിംഗ് പഠനത്തിനായി
അദ്ദേഹത്തിന് ശ്രീനഗര്‍ ഞഋഇ യിലാണ് പ്രവേശനം ലഭിച്ചത്. ഞാനന്ന് അഞ്ചാം ക്ലാസ്സിലാണ് പഠിക്കുന്നത്. ബന്ധുക്കളെല്ലാവരും റെയില്‍വേ സ്റ്റേഷനില്‍ ഒത്തു കൂടി ഒരു വമ്പന്‍ യാത്രയയപ്പ് നല്‍കിയാണ് അദ്ദേഹത്തെ കേരള എക്‌സ്പ്രസ്സില്‍ യാത്രയാക്കിയത്. ട്രെയിന്‍ നീങ്ങിയതും അമ്മ പൊട്ടിക്കരഞ്ഞു.
ശ്രീനഗറിലെ കോളേജില്‍ നിന്ന് ചേട്ടന്‍ അവധിക്ക് വരുമ്പോള്‍ കൊണ്ടു വരുന്ന ഹൗസ് ബോട്ട് , ഷിക്കാര തുടങ്ങിയവയുടെ തടിയില്‍
തീര്‍ത്ത കുഞ്ഞന്‍ രൂപങ്ങള്‍, ആഗ്രാ പേഡ ,വാള്‍ നട്ട് തുടങ്ങിയ കൗതുകങ്ങളിലായിരുന്നു അന്നെന്റെ ശ്രദ്ധ. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ ചേട്ടന് ബന്ധുക്കളുടെ ഇടയിലെല്ലാം വലിയ സ്ഥാനമായിരുന്നു. ഇന്നത്തെ കാലത്ത് ആ പ്രസക്തിയൊക്കെ നഷ്ടപ്പെട്ടു.
കോതമംഗലം എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന്
പഠനം പൂര്‍ത്തിയാക്കിയ ഉടനെ തന്നെ കകഠയില്‍
ങ ഠലരവ ന് അഡ്മിഷന്‍ ലഭിച്ചെങ്കിലും വീട്ടിലെ
സാമ്പത്തിക ബുദ്ധിമുട്ട് കാരണം പഠനം തുടരാനായില്ലെന്ന കഥയാണ് ഭര്‍ത്താവ് സുരേഷിനുള്ളത്. സിനിമാ സംവിധായകനാകുവാന്‍ ആഗ്രഹിച്ച മകന്‍ അരവിന്ദിനെ ങഠലരവ കാരനാക്കി മാറ്റി. അച്ഛന്റെ നിര്‍ബന്ധത്തിന് വഴങ്ങി എഞ്ചിനീയറിംഗ്
പാതയിലൂടെ സഞ്ചരിക്കുന്നുണ്ടെങ്കിലും മകന്റെ
മനസ്സില്‍ ഇന്നും ആ സങ്കടം മാഞ്ഞിട്ടില്ല.
കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാന്‍ കേരള എഞ്ചിനിയേഴ്‌സ്
അസ്സോസിയേഷന്റെ (കേരള പൊതുമരാമത്ത് വകുപ്പ് , ജലസേചന വകുപ്പ് തദ്ദേശ സ്വയം ഭരണ വകുപ്പ് , നാഷണല്‍ ഹൈവേയിലെ എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടുന്നു.)
കലാ സാംസ്‌കാരികവേദികള്‍ വളരെയേറെ
സഹായിച്ചിട്ടുണ്ട്. വീട്ടിലെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങി മകനെ വളര്‍ത്തലും മറ്റുമായി കഴിഞ്ഞിരുന്ന കാലത്ത്
പാട്ടു പാടാനും , നാടകത്തില്‍ അഭിനയിക്കുവാനും ഒക്കെ അവസരം ലഭിച്ചിരുന്നത് വലിയ കാര്യമായിരുന്നു. അസോസിയേഷന്‍ സുവനീറില്‍ പ്രസിദ്ധീകരിക്കുവാന്‍ മാത്രമായാണ് അന്ന് കവിതകള്‍ എഴുതിയിരുന്നതും.
എഞ്ചിനീയറിംഗ് പാസ്സായിട്ട് വീട്ടമ്മമാരായി കഴിയുന്ന ബന്ധുക്കളും , കൂട്ടുകാരികളുമുണ്ട്.
പഠിക്കുന്ന കാലത്ത് ഏറ്റവും വെറുത്തിരുന്നവിഷമായിരുന്നു കണക്ക്. അച്ഛനാണേല്‍ ചാക്കോ മാഷിനെപ്പോലെ പേരെടുത്ത ഒരു കണക്ക് അധ്യാപകനും. കണക്ക് ചെയ്യുന്നത് തെറ്റിയാല്‍ വലിയൊരു റൂള്‍ തടിയെടുത്ത് , നല്ല കുത്തു തരും , എന്ന് അച്ഛന്റെ വക ഭീഷണിയുണ്ട്. പേടി കൂടിയാണോ കണക്ക് വിരോധിയായതെന്നും
സംശയമുണ്ട്. പുസ്തക സഞ്ചിയില്‍ ഏറ്റവും ഒടുവില്‍ എന്നും തിരുകി കയറ്റിയിരുന്നത്
കണക്ക് ബുക്കായിരുന്നു. രണ്ടാമത്തെ സഹോദരനും എന്നെപ്പോലെ തന്നെ കണക്ക് അലര്‍ജിയായിരുന്നു. പക്ഷേ പുള്ളിക്കാരന്‍ മൃഗവൈദ്യവും തെരഞ്ഞെടുത്ത് വഴി തിരിഞ്ഞു പോയി . കണക്കിന് സമര്‍ത്ഥന്മാരാണല്ലോ എഞ്ചിനീയര്‍മാര്‍. ആ ബഹുമാനം കൂടി
അവരോട് മനസ്സില്‍ ഉണ്ട്. എഴുത്ത് രംഗത്ത് സജീവമായ കാലത്ത് ഏറ്റവും അധികം പ്രോത്സാഹിപ്പിച്ചിരുന്നത് ബസേലിയസ്കോളേജ് പ്രീഡിഗ്രി ഗ്രൂപ്പിലെ എഞ്ചിനീയര്‍മാരായ കൂട്ടുകാരാണ്.
എഞ്ചിനീയേഴ്‌സ് ഡേ ഒരു ആഘോഷ ദിനം മാത്രമല്ല. ശാസ്ത്രവും , സാങ്കേതിക വിദ്യയും
മനുഷ്യന്റെ സേവനത്തിനായി വിനിയോഗിക്കണമെന്ന സന്ദേശം പകര്‍ന്നു നല്കുന്ന ദിനം കൂടിയാണ്.
സര്‍ വിശ്വേശ്വരയ്യയുടെ ജീവിതവും സംഭാവനകളും പുതിയ തലമുറയിലെ എഞ്ചിനീയര്‍മാര്‍ക്ക് പ്രചോദനകരമാണ്. കൂടുതല്‍ സൃഷ്ടിപരവും , സാമൂഹിക
പ്രതിബദ്ധതയുമുള്ള എഞ്ചിനീയര്‍മാര്‍ വളര്‍ന്നു വരുമ്പോള്‍ ഇന്ത്യയും ലോകവും വികസിക്കും.












