സ്റ്റീരിയോടാക്റ്റിക് റേഡിയോ സർജറി – ഡോ. വേണു തോന്നയ്ക്കൽ

സ്റ്റീരിയോടാക്റ്റിക് റേഡിയോ സർജറി (stereotactic radio surgery) അഥവ എസ്ആർഎസ് (SRS) ശരിക്കും ഒരു ശസ്ത്രക്രിയ അല്ല, മറിച്ച് ഒരു ചെറിയ ട്യൂമർ പ്രദേശത്തേയ്ക്ക് കൃത്യമായി ഫോക്കസ് ചെയ്ത ഗാമാ റേഡിയേഷൻ ബീമുകൾ (gamma radiation beams) വലിയ അളവിൽ നൽകുന്ന ഒരു തരം റേഡിയേഷൻ ചികിത്സയാണ്. പ്രധാനമായും മസ്തിഷ്കം, കഴുത്ത്, ശ്വാസകോശം, കരൾ, വൃക്ക, നട്ടെല്ല്, അഡ്രീനൽ, എന്നിവയിലെ അർബ്ബുദ മുഴകൾക്ക് ചികിത്സിക്കാൻ സ്റ്റീരിയോടാക്റ്റിക് റേഡിയോ സർജറി ഉപയോഗിക്കുന്നു. സ്കാനുകളുടെ സഹായത്താൽ ട്യൂമറിൻ്റെ സ്ഥാനം കൃത്യമായി […]
കഥയെഴുത്ത് – ദീപ ബിബീഷ് നായർ

കൃഷ്ണൻ എന്നു പേരുള്ള കിഷൻ എന്നു നാട്ടുകാർ വിളിക്കുന്ന വീട്ടുകാരുടെ കിച്ചു എന്ന നമ്മുടെ കഥയിലെ നായകൻ രാവിലെ ഒരു അത്യാവശ്യ കാര്യം പറയാനായി അടുക്കളയിൽ ചെന്നു. പച്ചക്കറി അരിഞ്ഞു കൊണ്ട് നിൽക്കുന്ന ഭാര്യ രോഹിണിയോടായി പറഞ്ഞു, “ഒരു കഥയെഴുത്തു മത്സരം നടക്കുന്നു ഞങ്ങൾ സുഹൃത്തുക്കളുടെ വാട്ട്സ് ആപ്പ് കൂട്ടായ്മയിൽ “, ഒന്നു ചിരിച്ചു കൊണ്ട് അയാൾ തുടർന്നു, “ഞാനും ഒരു എഴുത്തുകാരനാണല്ലോ “, ഭാര്യ തിരിഞ്ഞ് ദഹിക്കാത്ത മട്ടിൽ കിച്ചുവിനെ നോക്കി, “എന്താ അല്ലേ “? […]
The BatroApache – Leelamma Thomas, Botswana

The BatroApache rises where silence meets the storm, a shadow stitched to sunlight, a spirit fierce and warm. No crown upon its brow, no throne beneath its feet, yet every step it takes makes the wilderness complete. It carries ancient whispers through the dust of time, a language made of heartbeat, of river, earth, and […]
യുദ്ധഭൂമിയിൽ നിന്നുമച്ഛനൊരു കത്ത് – ഷീലാ ജയൻ കടയ്ക്കൽ

പ്രിയപ്പെട്ട അച്ഛാ, അച്ഛാ, ഇവിടെ നിന്ന് കത്തെഴുതുമ്പോൾ എന്റെ കൈകൾ ചെറുതായി വിറയ്ക്കുന്നുണ്ട്. എന്റെ ചുറ്റിനും എന്ത് സംഭവിക്കുമെന്ന് അറിയാത്ത അവസ്ഥയാണ്. എങ്കിലും അച്ഛനോട് സംസാരിക്കുന്നതു എന്റെ മനസ്സിന് കുറച്ച് ആശ്വാസമാണ് ഈ കത്തിലൂടെ എന്റെ മനസ്സ് തുറന്നു കാണിക്കണം എന്റെ പ്രിയപ്പെട്ട അച്ഛനോട്., അച്ഛാ, ഞാൻ സുഖമായിരിക്കുന്നുവെന്ന് പറയണമെന്നുണ്ട് പക്ഷേ സത്യം പറഞ്ഞാൽ എന്റെ മനസ്സിൽ ഭയമുണ്ട് ഓരോ നിമിഷവും ജാഗ്രതയോടെ കഴിയണം,നമ്മുടെ നാടിനെ സംരക്ഷിക്കാൻ വേണ്ടിയുള്ളതാണ് എന്റെ ജീവിതം എന്നെനിക്ക് നല്ല ബോധ്യമുണ്ട്. ഉറങ്ങാൻ […]
സ്വാതന്ത്ര്യദിനം, അതൊരു ഉത്തരവാദിത്ത്വമാണ് – ജോസ് ക്ലെമന്റ്

രക്തം കൊണ്ട് മഷിയൊഴുക്കി , സ്വപ്നം കൊണ്ട് കടലാസ്റ്റ് നനച്ച്, ത്യാഗം കൊണ്ട് പേന മുക്കി എഴുതിയ പേരാണ് ഭാരതം! ആഗസ്റ്റ് 15! കിഴക്കു വെള്ള കീറുമ്പോൾ കാവി (Saffron ) ഉണരുന്നു. വെളുത്തു വരുമ്പോൾ വെള്ള (white) വിടരുന്നു. വൈകുന്നേരം വരെ പച്ച (Green) പൂക്കുന്നു. നടുവിൽ 24 ആരക്കാലുകളുള്ള ചക്രം കാലത്തെ ഓർമിപ്പിച്ചു കൊണ്ട് കറങ്ങുന്നു. സ്വാതന്ത്ര്യദിനം – അത് വെറുമൊരു അവധി ദിനമല്ല. അതൊരു വാക്കും ഉത്തരവാദിത്ത്വവുമാണ്. അതിർത്തിയിൽ കാവൽ നില്ക്കുന്നവന്റെ നിശ്ശബ്ദതയാണത്. […]
സ്വാതന്ത്ര്യത്തിന്റെ 80ആം പിറന്നാൾ – ജോസ്കുമാർ

സ്വതന്ത്ര ഭാരത ഭൂമിക്കിന്ന് എൺപതിലെത്തിയ ആഘോഷം. ആർഷ ഭാരത ഭൂമിക്കിന്ന് ആഹ്ലാദത്താലാമോദം. എൺപതിലെത്തിയ മാതൃത്വത്തിന് അതിരുകളില്ലിന്നീയുലകിൽ. വിജ്ഞാനത്തിൻ വീഥിയിലുയരും വിശ്വത്തിന്റെ വിജയ പതാക. അടിമകളായിട്ടനവധി വർഷം ആട്ടും കൊണ്ടു കിടന്നവർ നമ്മൾ ! അതുകൊണ്ടറിയുന്നേറിയ മധുരം സ്വാതന്ത്ര്യത്തിൻ മധു നുകരുമ്പോൾ. ഗാന്ധി അഹിംസ നിരാഹാരം നേരിൽ കണ്ടവർ വിറ പൂണ്ടു നാടും വിട്ടവരോടിയൊളിച്ചു നമ്മളുയർത്തി ത്രിവർണ്ണ പതാക. യുദ്ധംകണ്ടു ഞടുങ്ങും മർത്യന് നിത്യവുമേകുമൊരാശാകേന്ദ്രം. കൊട്ടും കൊരവയുമില്ലാതെവിടെയും കാട്ടും നേർവഴി ഭാരതമെന്നും. പ്രസിഡന്റായി ദ്രൗപതി മുർമു ഭാരതമക്കൾക്കഭിമാനം. ആശാദീപവുമായി […]
ഫ്ലോറൻസ് നൈറ്റിംഗൽ – അഷ്റഫ് വി

ആതുര ശുശ്രൂഷ രംഗത്ത് അനിതര സാധാരണമായ കഴിവും അതിനൂതനമായ ശാസ്ത്രീയ അവബോധവും വിഭാവനം ചെയ്ത് നഴ്സിംഗ് മേഖലയെ ജീവസുറ്റതാക്കിയ ധീര വനിത ഫ്ലോറൻസ് നൈറ്റിംഗൽ ഓർമ്മയായിട്ട് ഇന്ന് 116 വർഷം. ‘വിളക്കേന്തിയ വനിത’ ആധുനിക നഴ്സിങ്ങിന്റെ ശില്പി എന്നീ പേരിലും അറിയപ്പെടുന്നു. 1820 മെയ് 12 ന് ഇറ്റലിയിൽ ജനിച്ചു. അവരുടെ സ്മരണ നിലനിർത്താൻ വേണ്ടി ജന്മദിനം തന്നെ നഴ്സു ദിനമായി നാം ആചരിച്ച് വരുന്നു. ധരിക്കുന്ന തൂവെള്ള വസ്ത്രത്തേക്കാളും തലപ്പാവിനെക്കാളും തിളക്കമുള്ള വെണ്മയും വ്യക്തിത്വവും, സദാ […]
സ്വാതന്ത്ര്യമെന്ന് കരുതുന്ന തടവറകൾ – ആൻ്റണി പുത്തൻപുരയ്ക്കൽ

വിഭാഗീയ ചിന്തകളുടെ ഇടുങ്ങിയ മാളങ്ങളിലേക്ക് നിങ്ങളുടെ മനസ്സ് വീണ്ടും വീണ്ടും വഴുതിവീഴുന്നുവെങ്കിൽ; നിങ്ങൾ വിശ്വസിക്കുന്ന ആശയങ്ങളെ ചോദ്യം ചെയ്യാൻ പോലും ഭയപ്പെടുകയും, സ്വന്തം വിശ്വാസങ്ങളെ സത്യത്തിന്റെ അവസാന വാക്കായി കരുതുകയും ചെയ്യുന്നുവെങ്കിൽ; നിങ്ങളുടെ ചിന്തകൾക്ക് പകരം നിങ്ങളുടെ സമൂഹത്തിൻ്റെ അഭിപ്രായവും, നിങ്ങളുടെ വിവേകത്തിന് പകരം ഭൂരിപക്ഷത്തിന്റെ ശബ്ദവും തീരുമാനങ്ങളെടുക്കുന്നുവെങ്കിൽ; രാഷ്ട്രസൃഷ്ടി എന്ന വെറും മോഹനവും അയഥാർഥ്യവുമായ വാഗ്ദാനത്തിലും നിങ്ങൾ വേഗത്തിൽ വഞ്ചിക്കപ്പെടുന്നവരാണെങ്കിൽ; അധികാരവും പദവിയും നിലനിർത്തുന്ന അത്യാർത്തി നിറഞ്ഞ സംവിധാനത്തെ ജനാധിപത്യമെന്നു നിങ്ങൾ തെറ്റിദ്ധരിക്കുന്നവരാണെങ്കിൽ; വ്യാജവിവരങ്ങളും അർദ്ധസത്യങ്ങളും […]
സ്വാതന്ത്ര്യം… അത് വെറുമൊരു തീയതിയല്ല – പ്രൊഫ. കവിത സംഗീത്

ആഗസ്റ്റ് പതിനഞ്ച് വീണ്ടും വരുമ്പോൾ ആകാശത്ത് ഉയരുന്നത് ഒരു ത്രിവർണ്ണപതാക മാത്രമല്ല കാലത്തിന്റെ നെഞ്ചിൽ ഇന്നും മായാതെ കിടക്കുന്ന ഒരു ജനതയുടെ സ്വപ്നമാണ്. ഒരിക്കൽ ചങ്ങലകളുടെ ശബ്ദം കേട്ടിരുന്ന ഈ മണ്ണിൽ ഇന്ന് സ്വാതന്ത്ര്യത്തിന്റെ കാറ്റ് വീശുന്നു. ആ കാറ്റിൽ കലർന്നിരിക്കുന്നു അറിയപ്പെടാത്ത അനേകം മുഖങ്ങളുടെ വിയർപ്പും കണ്ണീരും, പേരുകളില്ലാത്ത ധീരരുടെ നിശ്ശബ്ദമായ ത്യാഗങ്ങളും. സ്വാതന്ത്ര്യം… അത് വെറുമൊരു തീയതിയല്ല. ചരിത്രത്തിന്റെ താളുകളിൽ ചുവന്ന മഷിയിൽ എഴുതപ്പെട്ട ഒരു വേദനയുടെ കവിതയാണ്. അത് ഒരു പതാകയല്ല പതാകയ്ക്കു […]
പെയ്തു തോരാതെ – മുഹമ്മദ് യൂനുസ്, കൊച്ചനൂര്‍
യാത്ര (ഗദ്യകവിത) – എം. തങ്കച്ചൻ ജോസഫ്

സ്വയം പ്രകാശിക്കുന്ന പവിഴമുത്തുകൾ പോലെയുള്ള നിന്റെ അക്ഷരങ്ങൾക്കുമ്മ നൽകിയാണ് ഞാനുറങ്ങിയിരുന്നത്. അക്ഷരങ്ങൾക്കു പുറകിലെ നിഴലുകൾ തേടി ഞാൻ യാത്ര ചെയ്തിരുന്നു. നീയറിഞ്ഞിരുന്നില്ലങ്കിലും എന്റെ പാതകൾ തീരുന്നത് നിന്റെ ഹൃദയ വാതായനങ്ങളിൽ ആയിരുന്നു. അലയടിക്കുന്ന കടലിരമ്പം എനിക്കവിടെ കേൾക്കാമായിരുന്നു.നിറംമങ്ങിയ, നിന്റെ പൂവാടിയിലെ മലരുകൾ എന്നോട് പരിഭവം പറഞ്ഞിരുന്നു. വർഷമേഘങ്ങളെ തേടുന്ന ചുടുമണലാരണ്യങ്ങളെ ഞാനവിടെ കണ്ടിരുന്നു. ശിലകളെപ്പോലും ഉരുക്കുന്ന ചുട് താപത്തിന്റെ ബാഷ്പങ്ങൾ അവിടെ ഉയരുന്നുണ്ടായിരുന്നു. നീയറിയാതെ ഞാൻ യാത്ര മടങ്ങുമ്പോൾ, […]
യവനികയ്ക്ക് പിന്നിലെ അനാഥത്വം (നോവല്‍) 3 – രണിത. കെ

പ്രിയശിഷ്യൻ – രാഘവനുണ്ണി ദാമോദരക്കുറുപ്പിൻ്റെ ശിഷ്യരിൽ മിടുക്കനായ കുട്ടിയായിരുന്നു രാഘവനുണ്ണി.സ്കൂൾ അവധികളിൽ രാഘവനുണ്ണിയും കൂട്ടരും കഥകളിപ്പദങ്ങൾ ആടി പഠിക്കുമ്പോൾ നളിനിയും കൂടെ മൂന്ന് നാല് കുട്ടികളും ഭരതനാട്യവും മോഹിനിയാട്ടവും തിരഞ്ഞെടുത്തു. എന്നാൽ പത്താം ക്ലാസ്സ് കഴിഞ്ഞ് നളിനി നങ്ങ്യാർകൂത്തിന് പിന്നാലെ പോയി. മകളുടെ ഇഷ്ടം ഏതാണോ അതാകട്ടെ എന്നായിരുന്നു ദാമോദരക്കുറുപ്പിൻ്റെ അഭിപ്രായം. സ്കൂൾ കലോൽസവങ്ങളിൽ രാഘവനുണ്ണിക്ക് കഥകളിയിൽ ഉയർന്ന സ്ഥാനം കിട്ടിയിരുന്നു. നളിനിയും മോശമായിരുന്നില്ല. അവരിരുവരും കലാമണ്ഡലത്തിൽ ചേർന്ന് തുടർപഠനം നടത്തി. ഒഴിവുകളിൽ നളിനിയുടെ വീട്ടിലെ കലാക്ഷേത്രത്തിലും […]
കന്യാസ്ത്രീ കാര്‍മേല്‍ (നോവല്‍) അദ്ധ്യായം 3 – കാരൂര്‍ സോമന്

കരിയിലകാറ്റിലൂടെ അന്ന് പതിവിലേറെ സന്തോഷവാനായിരുന്നു കൊട്ടാരം കോശി സാമുവല്‍. രാവിലെ എഴുന്നേറ്റ് പത്രം വായിച്ചതു മുതല്‍ പറയാനാവാത്തത്ര സന്തോഷവും അഭിമാനവും അയാളുടെ മുഖത്ത് തെളിഞ്ഞു നിന്നു. വീടിന്റെ പടിഞ്ഞാറു ഭാഗത്ത് കതിരിട്ടു നില്ക്കുന്ന നെല്‍പ്പാടങ്ങളിലേക്ക് നോക്കിക്കൊണ്ട് കോശി വളര്‍ത്തുനായ കിട്ടുവിന്റെ തലയില്‍ തലോടി നിന്നു. താമരക്കുളത്തെ പുരാതന ധനാഢ്യകുടുംബമാണ് കൊട്ടാരം തറവാട്. അന്പതിനോടടുത്ത് പ്രായമുള്ള കൊട്ടാരം കോശിയുടെ നീണ്ട മുടിയും താടിയും കറുപ്പും വെള്ളയും നിറഞ്ഞതാണ്. പ്രായം ഇത്രയുണ്ടെങ്കിലും പ്രവൃത്തികള്‍ ചുറുചുറുക്കുള്ള ഒരു യുവാവിനെപോലെയാണ്. വീടിന്റെ പടിഞ്ഞാറുഭാഗം […]
SEVEN NIGHTS OF PANCHALI – VINAYASREE Translated by: Dr. ANIAMMA JOSEPH (Novel Chapter 37)

Draupadi looked around. Again they have reached a royal palace. How many inner chambers, durbars and royal courts, she has seen and lived through! Like a princess, praised by everybody! In the guise of a maid, lady-in-waiting , with the name of Sairandri, she has come to the Fisherman King Virata’s palace. Her troubled eyes […]



