ഇലക്ട്രോൺ ബീം റേഡിയേഷൻ തെറാപ്പി – ഡോ. വേണു തോന്നയ്ക്കൽ

ഇലക്ട്രോൺ ബീമുകൾ ഊർജ്ജത്തിൻ്റെ പ്രത്യേക യൂണിറ്റുകൾ കൂടിയാണ്. കണികാ രശ്മികൾ പോലെ പ്രവർത്തിക്കാനും ഫോട്ടോൺ ബീം റേഡിയേഷനായി പരിവർത്തനം ചെയ്യാനും കഴിയും. ഇലക്ട്രോൺ ബീമുകൾ ചർമോപരിതലത്തിന് അപ്പുറം ഏതാനും സെൻ്റീമീറ്ററിൽ കൂടുതൽ ദൂരം സഞ്ചരിക്കുന്നില്ല. അതിനാൽ അവ മിക്കപ്പോഴും ചർമ്മത്തിലോ ചർമത്തിനടുത്തോ ഉള്ള അർബ്ബുദങ്ങളെ ചികിത്സിക്കാൻ ഉപയോഗിക്കുന്നു. മൈക്കോസിസ് ഫംഗോയിഡ്സ് (Mycosis fungiodes) എന്ന ക്യാൻസർ ചികിത്സക്ക് ഉപയോഗിക്കുന്നു. ചർമത്തിൽ കാണപ്പെടുന്ന ഒരു അപൂർവം ക്യാൻസറാണ്. ഇത് യഥാർത്ഥത്തിൽ ചർമ്മാർബ്ബുദമല്ല. ക്യുട്ടേനിയസ് ടി-സെൽ ലിംഫോമ (cutaneous t- […]
ഭ്രാന്തി – ജീവാമൃതം ഡോ. സിന്ധു. ബി. കെ

അമ്പലമുറ്റത്തെ ആൽമരച്ചുവട്ടിലാണ് ജാനകി പകൽ സമയം മുഴുവൻ ചിലവഴിക്കാറുള്ളത്. മുഷിഞ്ഞ ചേല, എണ്ണമയമില്ലാതെ പാറിക്കിടക്കുന്ന മുടി. “ഏയ്, ഭ്രാന്തീ… ഭ്രാന്തി വരുന്നുണ്ടേ… കല്ലെറിയെടാ!” സ്കൂൾ വിട്ടുവരുന്ന കുട്ടികൾ അവളെ കണ്ട് ആർത്തുവിളിച്ചു. ചിലർ ചെറിയ കല്ലുകൾ പെറുക്കി അവൾക്ക് നേരെ എറിഞ്ഞു. അവൾ അതൊന്നും അറിഞ്ഞതേയില്ല. ആകാശത്തേക്ക് നോക്കി ആരോടെന്നില്ലാതെ അവൾ പിറുപിറുത്തു, “വരും… എന്റെ കുട്ടീനെക്കൊണ്ട് അങ്ങേരു വരും… അവന് വിശക്കുന്നുണ്ടാകും…” ഗ്രാമവാസികൾക്ക് അവൾ വെറുമൊരു ശല്യമായിരുന്നു. വർഷങ്ങൾക്ക് മുൻപ്, തന്റെ ജീവന്റെ പാതിയായ ഭർത്താവും […]
പ്രണയപൂര്‍വം ലിന്‍സി റിയാദ് – (നോവല്‍) അധ്യായം 1 – അഡ്വ. ലത ചുനക്കര

കലാലയം നീലാബ്ധി തീരത്ത്,വെണ് കസവിട്ട, രണ്ട് കുഞ്ഞു മാലാഖകളെ പോലെ ഓളങ്ങള്‍ വെളുത്ത പതയോടെ തീരത്തെ മൃദുവായി പുണര്‍ന്നു. പുറകെ വന്ന ഓളം ഒളിച്ചുവന്ന് ഭീമാകരമായ ഓളമായി തീരത്ത് വിപ്ലവം ഉണ്ടാക്കി; ആ ഓളം ഉള്ളിലേക്ക് വലിയും തോറും മറ്റോളങ്ങള് അലയടിക്കാന്‍ മുന്നോട്ട് വന്നു. ഓളങ്ങള്‍ തമ്മിലടിച്ചു ചിരിച്ചു; അപ്പോള്‍ വന്ന ഓളത്തിന് ഒരു പ്രത്യേക സ്വര്‍ണ നിറത്തിലുള്ള തലപ്പാവ് ഉണ്ടായിരുന്നു. അങ്ങനെ എല്ലാ കളിയോളങ്ങള്ക്കും സ്വര്ണ്ണത്തലപ്പാവു കിട്ടി. അസ്തമന സൂര്യന്റെ വിടവാങ്ങല്‍ സമ്മാനം ഓളങ്ങള്‍ ഏറ്റുവാങ്ങി […]
ഓണം … തിരുവോണം – ദീപ ബിബീഷ് നായർ

ഓണം വന്നോണം മലനാട്ടിൽ പൊന്നോണം മനമാകെ മയിലാടും പോലൊരു തിരുവോണം മുറ്റത്തെപ്പൂവിന്നും നാണം മൂളിപ്പാട്ടേകും വണ്ടിനിന്നോണം തുമ്പയും തെച്ചിയും മെല്ലെ വിടരുമ്പോഴെന്നുള്ളിൽ വീണ്ടും തിരുവോണം വീശുന്ന കാറ്റിന്നും ഈണം മഴമാറിയാ പ്രകൃതിയ്ക്കും നാണം പാതയോരത്തായ് കാണുമാപ്പൂക്കളും ചൊല്ലുന്നു ഇന്ന് തിരുവോണം കവലകൾ നിറയുന്നോരോണം കഥകൾ പറയുമാ കാലത്തിന്നോണം പുത്തനുടുപ്പുമായന്നലൂഞ്ഞാലിലായൊത്തു കൂടുമ്പോൾ തിരുവോണം തൂശനിലയിലായോണം അടപ്പായസസദ്യയിലോണം നാലൂട്ടം കറികളും നാവൂറും രുചിയുമായ് എത്തീ പൊന്നിൻ തിരുവോണം പൂക്കളമിട്ടുള്ളൊരോണം ജാതി വിദ്വേഷമില്ലാത്തൊരോണം അത്തം തുടങ്ങിയാൽ പത്താം നാളെത്തുമ്പോൾ മാവേലിനാട്ടിൽ തിരുവോണം […]
സ്ത്രീ – പുരുഷ സമത്വം – ഷീബാ എസ്സ് ജെയിംസ്

അധ്യാപകരുടെ ഇടയിലുണ്ടായ ഒരു സൗഹൃദചർച്ചയിൽ , എന്നെ എഴുതാൻ പ്രേരിപ്പിച്ച രണ്ട് വാക്യങ്ങൾ കടന്നു വന്നു. ” സ്ത്രീ അബലയാണ്”, സ്ത്രീ ചപലയാണ് “എന്നതാണ് ആ വാക്യങ്ങൾ. സോഷ്യലിസ്റ്റു വ്യവസ്ഥിതിയിൽ സ്ത്രീ – പുരുഷ സമത്വം എന്നതിനർത്ഥം പുരുഷൻ തനിക്കാവുന്ന കർമ്മങ്ങൾ ചെയ്യുന്നതുപോലെ സ്ത്രീ തന്നെ കൊണ്ടാവുന്ന കർമ്മങ്ങൾ ചെയ്യുമ്പോൾ തുല്യമായ അംഗീകാരവും, പരിഗണനയും ഉണ്ടാകണം എന്നതാണ്. അല്ലാതെ എല്ലാ കാര്യങ്ങളും ഒന്നു പോലെ ചെയ്യാൻ കഴിയും എന്നല്ല. ഇന്ന് സാമൂഹ്യ പശ്ചാത്തലത്തിൽ സംഭവിക്കുന്നത് “സ്ത്രീ ” […]
കൊഴിഞ്ഞു പോയൊരു പൂവ് – ലാലിമ

പുലരിതൻ വിരൽത്തുമ്പേറി ചിരിതൂകും പൂക്കൾ തീർത്ത മുറ്റത്തെ പൂക്കളത്തിൽ കൺപാർത്തുനിൽപ്പൂ ഞാനും. ഒരുമാത്രയിരുളിലായി, കൊഴിഞ്ഞോരു പൂവിന്റെയാ, തേങ്ങലിന്നറിയാതെയോ ഉയരുന്നു എൻ ഹൃദന്തേ.. മിഴികളിൽ മഴയായി, മൊഴികളിൽ മൗനമായി, പോയ കാലത്തിന്റെ നീറുന്ന നോവായെന്നും. കാലത്തിൻ ചിറകേറി ഞാൻ പിന്നോട്ടു നടന്നീടവേ, പാതി വഴിയിലെന്നോ, പടികൾ മാഞ്ഞുപോയ കൂടിന്റെയുമ്മറത്തന്ന് തനിച്ചായ്പ്പോയ ഞാനും.. ചിരിയ്ക്കും പൂക്കളെല്ലാം നിറയും പൂക്കളത്തിൽ കൊഴിഞ്ഞ പൂവെങ്കിലുമിന്നും തിളങ്ങും നക്ഷത്രമായ് നീ…
അപ്പൂന്റെ ഓണം – പ്രമീള ദേവി

ഓണനിലാവിൽ മയങ്ങിയ പൂവനം ഓണപ്പുലരിയിലുണർന്നെണീറ്റു ഓലക്കുരുവിയുമാവണിത്തെന്നലും ഓണമാഘോഷിക്കാനായോടിയെത്തി. പിച്ചകമേട്ടിലും തെച്ചിപ്പൂമൊട്ടിലും തത്തിക്കളിച്ചുമിളംവെയിലും അണ്ണാറക്കണ്ണനും സുന്ദരിപ്പൊന്മാനും മാവിന്റെപൊത്തിലായ് വീടുവച്ചു. ആരാരും നുള്ളാതെയേകാകിയായൊരു കാക്കപ്പൂ ദു:ഖിച്ചു വാടിവീണു. ജാതി, നിറങ്ങളിൽ മുൻപരായുള്ളവർ പൂക്കളമാകെയും കൈയടക്കി. കൈതപ്പൂങ്കാട്ടിലെ പൂത്തുമ്പിപ്പെണ്ണിനു- മോണം വന്നോണം വന്നോണം വന്നു! ആറ്റിൻകരയിലെ തൊട്ടാവാടിപ്പെണ്ണോ- ആരേയും തട്ടാതെ മാറിനിന്നൂ. ഏറ്റം വലിയൊരു പൂക്കളമിട്ടെന്ന വീമ്പിനാൽ കുട്ടികളാഹ്ലാദിച്ചു വാരിക്കളഞ്ഞ,വശേഷിച്ച പൂക്കളാ- ലപ്പൂന്റെ മുറ്റത്തുമോണംവന്നു!
പാഴ്ക്കിനാവുകൾ – എം. തങ്കച്ചൻ ജോസഫ്

കരളിലുറങ്ങാത്ത കനവുകൾ കാത്തുഞാൻ മരുവുന്നൊരേകാന്ത തീരത്ത് ഞാനിന്നും വരുമെന്നൊരുദിനം കാതിൽപ്പറഞ്ഞു നീ വരവർണ്ണജാലമായെങ്ങോ മറഞ്ഞു. വഴിയിലീ കണ്ണുനീർ മിഴിനട്ടു ഞാനെത്ര മൊഴികളാം നിന്നുടെ സാന്ത്വനപ്പൂക്കളെ പൂമണമൊഴുകുന്ന പൂനിലാ രാവിലീ പൂർണ്ണേന്ദു മാത്രമെൻ കൂട്ടുവന്നു. മധുമഴയുതിരുമീ മണിമുകിൽത്താഴെ ഞാൻ മൃദുലമോഹത്തിലെൻ പാട്ടുമൂളി പാഴ്ക്കിനാവൊഴുകുന്ന പൗർണ്ണമിത്തീരത്ത് പാഴ്മുളംതണ്ടിലൊരു പാട്ടുപോലെ..
രക്തം പുരണ്ട ശവകല്ലറകളുടെ നാട് (പുസ്തകാസ്വാദനം) – പ്രൊഫ. കവിത സംഗീത്

സാഹിത്യത്തെ വിവിധ വീക്ഷണ കോണുകളിലൂടെ വിസ്തരിക്കുമ്പോൾ അതിൽ കട ന്നുവരുന്ന വിജ്ഞാന ശാഖയാണ് ആകർഷകങ്ങളായ യാത്രാവിവരണങ്ങൾ. മുന്നിൽ പ്രത്യ ക്ഷപ്പെടുന്ന യാഥാർഥ്യങ്ങളെ വിരൽ ചൂണ്ടി വിവരിക്കുന്ന സത്യാന്വേക്ഷണത്തിലാണ് ഒരു സഞ്ചാരി ഏർപ്പെടുന്നത്. സഞ്ചാരസാഹിത്യത്തിന് ആദരണീയനായ എസ്.കെ.പൊറ്റക്കാട് വളരെ കുറച്ചു വിവരണങ്ങളാണ് ഇരുപത് വർഷങ്ങൾക്ക് മുൻപ് മലയാള ഭാഷയ്ക്ക് നൽ കിയിട്ടുള്ളത്. അതിൽ നിന്ന് വ്യത്യസ്തങ്ങളായ വിശാല വിവരണങ്ങളാണ് ആധുനിക മലയാള സഞ്ചാര ശാഖയ്ക്ക് സാഹിത്യത്തിന്റെ സർവ്വമേഖലകളിലും കയ്യൊപ്പ് ചാർത്തിയിട്ടുള്ള യൂ.ആർ.എഫ് ലോക റെക്കോർഡ് ജേതാവായ കാരൂർ സോമനിൽ […]
തിലോദകം – ഗോപൻ അമ്പാട്ട്

നീർമേഘപ്പാളിനിവർത്തി കർക്കിടകക്കൂറൊരുങ്ങി നാക്കിലയിൽ അന്നവുമായോർമ്മകളും. പിതൃക്കൾക്കു ശാന്തിയേകാൻ പുലർച്ചക്കു ദർഭാഞ്ജലി ബലിനൽകുന്നാത്മാവിന്നശ്രുകണം നീർമേഘപ്പാളിനിവർത്തി…… കൈപിടിച്ചടുപ്പിച്ച അമ്മതന്നാത്മരാഗം അകതാരിലെരിയുന്ന ദീപനാളം ആയിരം ബലിപിണ്ഡമൊരുപോലെ നനയുന്നു മനതാരിൽ മീഴിനീരിൻപാത്രശേഷം നീർമേഘപ്പാളിനിവർത്തി…… ചോറൂട്ടിയോമനിച്ച അച്ഛന്റെകാൽക്കീഴിൽ അക്ഷികളാലെന്റെ തിലതർപ്പണം അക്ഷതമൊരുകോടി ഉച്ചിയിലുതിർക്കുന്നു അറിവില്ലാപ്പുത്രന്റെ മനസങ്കടം നീർമേഘപ്പാളിനിവർത്തി……
ഒത്തുതീർപ്പ് – ഡോ.കെ.ലൈലാസ്

പഴയ കോടതിക്കെട്ടിടത്തിന് മുന്നിൽ അന്ന് അസാധാരണമായ തിരക്കായിരുന്നു. പതിനഞ്ച് വർഷമായി നീണ്ടുനിന്ന ഒരു തർക്കക്കേസിൻ്റെ വിധി അന്ന് പ്രഖ്യാപിക്കുകയാണ്. ആ വിധി രണ്ട് കുടുംബങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കുമെന്ന് ഗ്രാമവാസികൾക്ക് ഉറപ്പായിരുന്നു. ജയിക്കുന്നവന് ഭൂമി സ്വന്തമാകും. തോൽക്കുന്നവന് പാരമ്പര്യവും അഭിമാനവും നഷ്ടപ്പെടും. എന്നാൽ, ആരും അറിയാത്ത മറ്റൊരു സത്യം അവരെ കാത്തിരിപ്പുണ്ടായിരുന്നു. ജഡ്ജി വിധിന്യായം വായിക്കാനായി ഫയൽ തുറന്ന നിമിഷം, കോടതിയുടെ പിൻവാതിൽ പതുക്കെ തുറന്നു. തളർന്ന കാലടികളോടെ ഒരു വൃദ്ധൻ അകത്തേക്ക് നടന്നു വന്നു. ”ഒരു […]
ജീവിതം വീണ്ടും പൂക്കും – ജോസ് ക്ലെമന്റ്

ഈ പുലരി ആദ്യം നമ്മോട് ചോദിക്കുന്നത് നമ്മുടെ ജീവിതത്തിന് എന്ത് അർഥമുണ്ടെന്നാണ്. വെറുതെ വർഷങ്ങളുടെ കണക്കിൽ ജീവിച്ചു പിൻതള്ളിത്തീർക്കേണ്ടതല്ല ജീവിതം . എത്ര പേരുടെ മുഖത്ത് ചിരി പടർത്താനും ഹൃദയത്തിൽ സന്തോഷം നല്‍കാനും നമുക്ക് കഴിഞ്ഞു എന്നുള്ളതിന്റെ കണക്കാണ്. അതാണ് വൈക്കം മുഹമ്മദ് ബഷീർ പറയുന്നത്: “ജീവിക്കാൻ വേണ്ടി മാത്രം ജീവിക്കരുത്. മറ്റുള്ളവർക്കു വേണ്ടി കൂടെ ജീവിക്കാനാകണ”മെന്ന് . സ്വന്തം വിശപ്പു മാത്രം പരിഹരിക്കുന്ന ചെറു ജീവിതത്തിൽ നിന്നും അപരന്റെ ഒരു നേരത്തെ വിശപ്പടക്കാൻ കൂടെ നമ്മെ […]
ചരടുകൾ – നസീമ അലി

അന്ന് റെയിൽവേ സ്റ്റേഷനിൽ പതിവിലേറെ തിരക്കുണ്ടായിരുന്നു. ചലിച്ചു തുടങ്ങിയ ട്രെയിനിൽ കയറാനായി ശിവനന്ദൻ ഓടുകയായിരുന്നു. ഒരു ബോഗിയുടെ അടഞ്ഞ വാതിലിന്റെ പിടിയിൽ അവൻ ചാടി പിടിച്ച് അകത്തേക്ക് കയറാൻ ശ്രമിച്ചു. പെട്ടെന്നായിരുന്നു അത് സംഭവിച്ചത്. അപസ്മാര രോഗത്തിൻറെ പിടിയിൽ നിയന്ത്രണം വിട്ട് വാതിൽ പടിയിൽ മുറുകെപ്പിടിച്ച കൈകളുമായി ശിവനന്ദൻ വിറച്ചു തുള്ളി. വായിൽ നിന്ന് അവ്യക്ത ശബ്ദങ്ങൾ പുറത്തുവന്നുകൊണ്ടിരുന്നു. “മതത്തിൻറെ പേരിൽ മനുഷ്യരെ വേർതിരിക്കുന്ന ചില ചരടുകൾ, മഞ്ഞ് കറുപ്പ് ,ചുവപ്പ് നിറങ്ങളിലുള്ളവ; അവൻറെകൈകളിൽ അണിഞ്ഞിരുന്നു. അവ […]
അനഘ – അഡ്വ. വത്സ മരങ്ങോലി

വീടിന്റെ വരാന്തയിൽ വിദൂരതയിലേക്ക് കണ്ണുംനട്ടിരുന്ന അനഘയുടെ മനസ്സിൽ കൂടി പഴയകാല ഓർമ്മകൾ ഓരോന്നായി കടന്നുവന്നു . അവളുടെ കുട്ടിക്കാലത്തു ഓടി കളിച്ചിരുന്ന മുറ്റവും, അച്ഛൻ ജോലി കഴിഞ്ഞു മടങ്ങി വരുന്നതും കാത്തു് അമ്മക്കൊപ്പം മഴ കണ്ടു രസിച്ചിരുന്ന വരാന്തയും അവൾക്ക് സുപരിചിതമായിരുന്നു. ചുവരുകളിലെ ചിത്രങ്ങൾ മങ്ങിയിരുന്നു; മുറ്റത്തെ മാവിൻചുവട്ടിൽ വീണ ഇലകൾക്ക് പോലും ഒരു കാത്തിരിപ്പിന്റെ നിറമുണ്ടായിരുന്നു. പെട്ടെന്ന് അവൾ ഓർത്തു അമ്മ മരിച്ചതിൽ പിന്നീട് അമ്മയുടെ അലമാരി അവൾ തുറന്നിട്ടില്ല. അത് ഒന്ന് തുറന്നു നോക്കൂ […]
‘കിട്ടും കുട്ടനു സൗഭാഗ്യം’ – Mary Alex (മണിയ)

കട്ടപ്പനക്കാരൻ കുട്ടമ്മാവൻ തട്ടുകടക്കാരൻ കുട്ടമ്മാവൻ വെട്ടം വെള്ള കീറിടുന്നേരം കുട്ടിത്തോർത്തൊന്നരയിലുടുത്ത് തൊട്ടിയും കയറും കയ്യിലെടുത്ത് ഓട്ടക്കുളിയൊന്നു പാസ്സാക്കിയിട്ട് ഫോട്ടോക്ക് മുന്നെ ദീപമൊരുക്കി തൊട്ടു തലോടി വണങ്ങി നിന്ന് ഒട്ടും മടിയാതെ തുടങ്ങുന്നു ചര്യ. ചട്ടീം കലവും അടുപ്പത്തു വച്ച് മട്ടനുണ്ടാക്കാൻ ,കട്ടനുണ്ടാക്കാൻ മുട്ട പുഴുങ്ങി, മുട്ടക്കറിയ്ക്കും ചട്ടി വേറെ കടലക്കറിയ്ക്കും ചട്ട്ണിയുണ്ടാക്കി ദോശയും ചുട്ടു. ചട്ടിയെടുത്ത് പൊടിയുപ്പു തൂവി പാട്ട തുറന്നതിൽ റവയും കൊട്ടി, പൊട്ടിച്ച തേങ്ങ തിരുമ്മി നനച്ചു പുട്ടു കുറ്റിയിൽ വെള്ളമൊഴിച്ചു പൊട്ടിത്തുടങ്ങിയ അടുപ്പേലേറ്റി […]



