സംസ്ഥാനത്ത് അടുത്ത രണ്ട് ഞായറാഴ്ചകളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണം. അവശ്യസര്‍വീസുകള്‍ മാത്രം പ്രവര്‍ത്തിക്കും. 23,30 തീയതികളിലാണ് ലോക്ഡൗണിന് സമാനമായ നിയന്ത്രണം. രോഗവ്യാപനമേഖല അടിസ്ഥാനമാക്കി വിവാഹച്ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തും. തീവ്രവ്യാപനമേഖലയില്‍ 20 പേര്‍ മാത്രം. മറ്റിടങ്ങളില്‍ 50 പേര്‍ വരെ പങ്കെടുക്കാം. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമുണ്ടായത്.













