LIMA WORLD LIBRARY

മഴവില്ലിൻ കഥ – വിജു കടമ്മനിട്ട

വെയിൽ ആയിരുന്നു പ്രണയാതുരൻ മഴ പലതും
പറയാതെ പറഞ്ഞിരുന്നു അവന്റ കാതിൽ
ഇഷ്ട്ടമില്ലാത്ത ബന്ധത്തിന് അരുത്
പറഞ്ഞിരുന്നവർ ആയിരുന്നു ഇടിവെട്ടങ്ങളും
മുഴക്കവും, കുടുമ്പത്തിന്റെ മാനം
നശിച്ചൊരാവസ്ഥ ആയിരുന്നു മാനത്തിന്റെ
മുഖത്ത് നിറയെ, വീശിയടിക്കുന്ന
കാറ്റ് അവളുടെ മച്ചുനനായിരുന്നു
മര ചില്ലകളുട ഇടയിലൂടെയും
കുന്നിൻ പുറത്തുകൂടിയും പലപ്പോഴും
അവളെ ആട്ടിയോടിച്ചിരുന്നു
ചിലപ്പോഴൊക്കെ അവൾ കരഞ്ഞിരുന്നു

ജാതി നോക്കി കുറ്റം പറഞ്ഞു ആറു മാസകാലങ്ങൾ കാരണവർ കവടി നിരത്തി
കണ്ടുപിടിച്ചു ദേവഗണം അസുരഗണം
വെയിൽ ചെറുക്കൻ ചിരിച്ചും
മഴപ്പെണ്ണേ കരഞ്ഞുകൊണ്ടും
ശാന്തമായി വഴക്കു പിടിച്ചിരുന്നു
കാട്ടിലെ കുറുക്കന്റെയും പെണ്ണിന്റെയും
കല്യാണമെന്നു കളിയാക്കി മാലോകർ

മാലോകർ അടക്കം പറഞ്ഞു
അവൾ ഗർഭം ധരിച്ചതായി
അവൾ അഞ്ചാമണി നേരം
കൊണ്ടു പ്രസവിച്ചു ഏഴഴക് ഉള്ളൊരു മഴവില്ല്
മഴയുടെ ഈർപ്പവും വെയിലിന്റെ
പുഞ്ചിരിയും അവനിൽ പ്രതിഫലിച്ചു
പരിചരണം ഇല്ലാത്തതുകൊണ്ടോ
ജാര സന്താനം ആയതു കൊണ്ടോ
നിയതിയുടെ കൈയിൽ മെല്ലെ
അലിഞ്ഞലിഞ്ഞെ ഇല്ലാതെയായി
മഴപ്പെണ് മടിയിൽ വെയ്ക്കാനോ
വെയിൽ ചെറുക്കൻ മുത്തം കൊടുക്കാനോ
തുനിഞ്ഞില്ല, വീണ്ടും വെയിൽ ചെറുക്കൻ
പുതിയ മഴമുഖങ്ങൾ തേടിവന്നു,,,,,,,

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px