ജീവിതത്തെ Easy going ആയി കാണുന്നവർ നമ്മിൽ നിരവധി പേരുണ്ട്. അവർ പറയും : ” എനിക്ക് ഇങ്ങനെയൊക്കെയങ്ങ് ജീവിച്ചു പോയാൽ മതി ” യെന്ന് . ഇങ്ങനെ പറയുന്നവരുടെ അനുദിന പ്രവർത്തനങ്ങൾ വിലയിരുത്തിയാൽ നിലവാരം കുറഞ്ഞൊരു ജീവിതരീതിയാണ് നയിക്കുന്നതെന്ന് ബോധ്യപ്പെടും. എന്നാൽ, ആ അവസ്ഥയിൽ അവർ സംതൃപ്തരാണെന്ന് ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കും. ഇത്തരം ചിന്തയ്ക്കും പെരുമാറ്റ രീതികൾക്കും കാരണം കംഫർട്ട് സോണിൽ അഭിരമിച്ചു കഴിയാൻ ആഗ്രഹിക്കുന്നവരായതു കൊണ്ടാണ്. ഇത് നമ്മുടെ ചിന്ത, ജോലി, മനോഭാവം, സൗഹൃദം, പഠനം, ആശയങ്ങൾ, ആരോഗ്യം, അടിസ്ഥാന ആവശ്യങ്ങൾ, സൗകര്യങ്ങൾ എന്നിവയിലൊക്കെ പ്രതിഫലിക്കും. അതായത് ഇപ്പോൾ എങ്ങനെ വ്യാപരിക്കുന്നുവോ അങ്ങനെ തന്നെ ജീവിക്കുക. അതിനു പുറത്തു പോയാൽ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് വ്യാകുലപ്പെട്ട് ആയിരിക്കുന്ന അവസ്ഥ തങ്ങൾക്ക് ഒരു കംഫർട്ട് സോണാണെന്നു ഉറച്ചു വിശ്വസിക്കുന്നവരാണിവർ. ചുരുക്കിപ്പറഞ്ഞാൻ നട്ടപ്പോഴും പറിച്ചപ്പോഴും ഒരുപോലെയിരിക്കുന്ന അവസ്ഥ. ബുദ്ധിമുട്ടാതെ ജീവിക്കുക എന്നതാണിവരുടെ ഫിലോസഫി. എന്റെ ലോകം വിശാലവും അനന്തമായ സാധ്യതകളും ഉള്ളതാണെന്ന് ചിന്തിക്കാത്തവരുടെസുരക്ഷിതതാവളമാണ് ഈ കംഫർട്ട് സോൺ. ജോസ് ക്ലെമന്റ്











