മക്ക ∙ ഉംറ വീസയുടെ കാലാവധി കൂട്ടില്ലെന്ന് സൗദി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. 30 ദിവസത്തെ തീർഥാടനത്തിനാണ് അനുമതി. മക്കയും മദീനയും ഉൾപ്പെടെ സൗദിയിലെ പ്രധാന നഗരങ്ങളെല്ലാം ഉംറ വീസയിൽ സന്ദർശിക്കാനാകും. 10 ദിവസത്തെ ഇടവേളകളിൽ പരമാവധി 3 തവണ ഉംറ നിർവഹിക്കാം.
English Summary: Saudi Arabia: No extension to Umrah visas for overseas pilgrims













