കോവിഡ് തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജില്ലാ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനം. ഞായറാഴ്ചകളിലെ ലോക്ഡൗണ്‍ സമാന നിയന്ത്രണവും തുടര്‍ന്നേക്കും. അടുത്ത അവലോകനയോഗത്തിനു ശേഷം ഇതുസംബന്ധിച്ച് അന്തിമതീരുമാനമെടുക്കും.













