ഹൂസ്റ്റൻ ∙ 2024ലെ തിരഞ്ഞെടുപ്പിൽ ജയിച്ചുവന്നാൽ ക്യാപ്പിറ്റൽ കലാപത്തിൽ പങ്കെടുത്തവരിൽ അർഹർക്കു മാപ്പു നൽകുന്നതു പരിഗണിക്കുമെന്ന് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ജയിച്ചാൽ അവരുടെ കാര്യത്തിൽ നിഷ്പക്ഷത കാട്ടും. അർഹരായവർക്ക് മാപ്പും നൽകും. ഇപ്പോൾ അവരോടു ഒട്ടും നീതിപൂർവകമായല്ല പെരുമാറുന്നത്’– അദ്ദേഹം പറഞ്ഞു. ടെക്സസിലെ കോൺറോയിൽ ‘സേവ് അമേരിക്ക’ എന്ന പേരിൽ നടത്തിയ വൻ റാലിയിൽ പ്രസംഗിക്കുകയായിരുന്നു ട്രംപ്.
2021ലെ തിരഞ്ഞെടുപ്പിൽ ട്രംപ് പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു പാർലമെന്റ് മന്ദിരമായ ക്യാപ്പിറ്റൽ ട്രംപ് അനുകൂലികൾ ആക്രമിച്ചത്. ഈ സംഭവത്തിൽ 700 പേരാണ് അറസ്റ്റിലായത്.
English Summary: “If I Win…”: Trump’s Assurance For Those Charged In Capitol Riot Case













