ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കുന്ന ഒാര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു. ഇനി മുതല്‍ ലോകായുക്ത വിധികളില്‍ സര്‍ക്കാരിന് അപ്പീല്‍ കേള്‍ക്കാനാവും. മുഖ്യമന്ത്രിക്കെതിരെയുള്ള ലോകായുക്ത വിധി ഗവര്‍ണര്‍ക്കും മന്ത്രിമാര്‍ക്കെതിരെയുള്ള വിധികളും പരാമര്‍ശങ്ങളും മുഖ്യമന്ത്രിക്കും പരിഗണിച്ച് വിധി പ്രഖ്യാപിക്കാം. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ലോകായുക്ത വിധിവന്നാല്‍ ചീഫ് സെക്രട്ടറിക്ക് പുനപരിശോധിക്കാം. ജുഡീഷ്യറിക്ക് മുകളിൽ സര്‍ക്കാരിന് അധികാരം നല്‍കുന്നു എന്നതാണ് ഓര്‍ഡിനന്‍സിന്‍റെ പ്രത്യേകത.













