LIMA WORLD LIBRARY

നമുക്ക് ശത്രുക്കളും മിത്രങ്ങളുമില്ലാത്തവരായി ആരും ഉണ്ടാകാനിടയില്ല – ജോസ് ക്ലെമന്റ്

നമുക്ക് ശത്രുക്കളും മിത്രങ്ങളുമില്ലാത്തവരായി ആരും ഉണ്ടാകാനിടയില്ല. ശത്രുക്കളോടുള്ള നമ്മുടെ മനോഭാവം എന്താണ്? നിക്കോസ് കസന്റ് സാക്കിസിന്റെ ലാസ്റ്റ് ടെംപ്റ്റേഷനിൽ ( അന്ത്യ പ്രലോഭനം) ശിമയോൻ ക്രിസ്തുവിനോട് ചോദിക്കുന്നുണ്ട് : ” യൂദാസിനോട് അങ്ങേയ്ക്കെന്താണ് ഒരു പ്രത്യേക വാത്സല്യം ? അവൻ അരികിൽ വരുമ്പോഴൊക്കെ അങ്ങയുടെ മിഴികൾ വല്ലാതെ ആർദ്രമാകുന്നുണ്ടല്ലോ?” യേശു മറുപടി ഇങ്ങനെയായിരുന്നു : ” കരുതലും കരുണയും അർഹിക്കുന്നവരായി യൂദാസിനെപ്പോലെയല്ലാതെ നിങ്ങളിൽ മറ്റാരുമില്ലാത്തതു കൊണ്ടാണ്. ” തന്നെ ഒറ്റിക്കൊടുത്തവനോടുള്ള ,ശത്രുവിനോടുള്ള ക്രിസ്തു മനോഭാവം ഇതായിരുന്നു. ഏറ്റവും വെറുക്കപ്പെടേണ്ടവനെന്ന് നമ്മുടെ മനസ്സ് മന്ത്രിക്കുന്നവരെയാണ് നാം ഏറ്റവും കൂടുതൽ സ്നേഹിക്കേണ്ടത്. ” ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർ അറിയുന്നില്ല ” എന്ന മനോഭാവം നമ്മിൽ ഉണ്ടാകണം. അതിന് നമ്മുടെ കാഴ്ചവട്ടം വലുതാക്കിയേ മതിയാകൂ. എങ്കിലേ ശത്രുവിനെ സ്നേഹിക്കാനാവൂ.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px