മൂന്നാംലോകമഹായുദ്ധമുണ്ടായാല്‍ അത് വിനാശകരമായ ആണവയുദ്ധമായിരിക്കുമെന്ന മുന്നറിയിപ്പുമായി റഷ്യ. യുക്രെയ്ന്‍ ആണവായുധം ആര്‍ജിച്ചാല്‍ റഷ്യയ്ക്ക് യഥാര്‍ഥഭീഷണിയാകുമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‍റോവ് പറഞ്ഞു.
അതിനിടെ രണ്ടാംഘട്ട ചര്‍ച്ചയ്ക്ക് യുക്രെയ്ന്‍ പ്രതിനിധികള്‍ എത്തുമോയെന്നുറപ്പില്ലന്ന് റഷ്യ. റഷ്യന്‍ സംഘം ചര്‍ച്ചയ്ക്ക് തയാറായിരിക്കുമെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു. വൈകിട്ട് ബെലാറൂസ് അതിര്‍ത്തിയിലാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്.













