സംവിധായകൻ സ്റ്റാൻലി ജോസ് ഡെമോക്രാറ്റിക് ഫിലിം ബാനറിൽ നിർമ്മിക്കുന്ന “അർജന്റീന ചെ സലാം” ചിത്രീകരണം ആരംഭിച്ചു. വിപ്ലവത്തിന്റെ ഉയിരും ഉരുക്കും ഹ്ര്യദയാവാഹിച്ച മഹാമനീഷി സഖാവ് ചെ ഗവാരയുടെ ജീവിതവും സാമൂഹ്യ വീക്ഷണവും കേരളീയ പച്ഛാത്തലത്തിൽ് അഭ്രപാളിയിലേക്ക്. ഫ്യൂഡലിസത്തിന്റെ മാടമ്പിത്തറകളായ് അധീശ ചരിതം ചാപ്പ കുത്തിയ തെരുവോരങ്ങളിൽ അധഃസ്ഥിതന്റെ രോഷാപ്പടയണി. നിസ്വവർഗ്ഗത്തിനായ് ചങ്കിരമ്പിയ പോരാട്ടത്തികവിന്റെ ജാജ്ജ്വല ഭൂമിക. അർജന്റീനയിൽ ജനിച്ചു ക്യുബൻ വിപ്ലവ സാരഥിയായ് ബൊളിവീയൻ കാടുകളിൽ വെടിയേറ്റ് പിടഞ്ഞുവീണ, ലോകത്തിന്റെ നെറുകയിൽ ചോരക്കൊടി പാറിക്കാൻ സ്വാജീവിതം ഉഴിഞ്ഞുവെച്ച പ്രിയ സഖാവെ മറക്കില്ലൊരുനാളും.
ചേർത്തല മുരളി കഥയും, കനകം സ്റ്റെല്ല തിരക്കഥയും അസ്സോസിയേറ്റ് ഡയറക്ടർ കാരൂർ സോമനും, സഹ സംവിധായകൻ സജീഷ് അരുക്കു റ്റിയുമാണ്. ആശംസകളോടെ നവോത്ഥന കലാ സാഹിത്യ സംസ്‌കൃതി, ലിമ വേൾഡ് ലൈബ്രറി, ലണ്ടൻ.
About The Author
No related posts.