LIMA WORLD LIBRARY

ആണവനിലയം റഷ്യന്‍ നിയന്ത്രണത്തില്‍; യൂറോപ്പിന് ഭീഷണിയെന്ന് ബ്രിട്ടൻ

യുക്രെയ്നിലെ സപോര്‍ഷ്യ ആണവനിലയം റഷ്യന്‍ സേനയുടെ നിയന്ത്രണത്തിലെന്ന് പ്രാദേശികഭരണകൂടം. പുലര്‍ച്ചെ ശക്തമായ ഷെല്ലാക്രമണം നടത്തിയാണ് ആണവനിലയം പിടിച്ചെടുത്തത്. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമാണിത്. ഷെല്ലുകള്‍ വീണ് ആണവകേന്ദ്രത്തിന്റെ വളപ്പിനുളളില്‍ തീപിടിത്തമുണ്ടായി. റിയാക്ടറുകളുടെ സുരക്ഷാപരിധിക്ക് പുറത്താണ് ഷെല്ലുകള്‍ വീണതെന്ന് റഷ്യ അവകാശപ്പെട്ടു. നിലയത്തിലെ പരിശീലനകേന്ദ്രത്തിലാണ് തീപിടത്തമുമുണ്ടായത്.  തീയണയ്ക്കാന്‍ അഗ്നിരക്ഷാസേനയെ റഷ്യന്‍ സേന ആദ്യം അനുവദിച്ചിരുന്നില്ല. പിന്നീട് തീ അണച്ചു. നിലവില്‍ ആണവ വികരിണത്തോത് നിയന്ത്രിത പരിധിയിലാണെന്നും അധികൃതര്‍ അറിയിച്ചു. യൂറോപ്പിലെ ഏറ്റവും വലുപ്പമേറിയതാണ് ആറ് റിയാക്ടറുകളുളള സപറോഷിയിലെ ആണവനിലയം. രാജ്യാന്തര ആണവോര്‍ജ ഏജന്‍സി സ്ഥിതി വിലയിരുത്തി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. അതേസമയം, പുട്ടിന്റെ നടപടികള്‍ യൂറോപ്പിന് തന്നെ ഭീഷണിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px