R. I. P🌹🌹 യുകെയിലെ പോർട്ട്സ്മൗത്തിൽ കുമരകം സ്വദേശി മലയാളി നഴ്സ് ജെസി ജോൺസൺ (61)നിര്യാതയായി. 🌹🌹
കോട്ടയം കുമരകം പുത്തൻകളത്തിൽ പി സി ജോൺസൻെറ ഭാര്യ ജെസി ജോൺസൺ (61 ) ഫെബ്രുവരി 28 രാവിലെ 1 .40 ന് പോര്‍ട്‌സ്മൗത്തിൽ വച്ച് നിര്യാതയായി.🌹 ഒരു വർഷമായി ക്യാൻസർ ചികിത്സയിലായിരുന്നു. കഴിഞ്ഞ 18 വർഷമായി ഇവർ പോര്‍ട്‌സ്മൗത്തിലാണ് താമസിക്കുന്നത്. ജെസി പോര്‍ട്‌സ്മൗത്ത് ക്യൂന്‍ അലക്‌സാന്‍ഡ്ര ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായിരുന്നു.
സംസ്കാരം പിന്നീട് നടത്തും. മകൾ: ചിന്നു അജോ, മകൻ: കെവിൻ ജോൺസൺ, മരുമകൻ: അജോ കൂന്തമറ്റത്തിൽ. പരേത സംക്രാന്തി പൂഴിക്കുന്നേൽ കുടുംബാംഗമാണ്. എഴുത്തുകാരനും പ്രഭാഷകനും അധ്യാപകനുമായ ബാബു പൂഴിക്കുന്നേലിൻെറ സഹോദരിയാണ്. മറ്റു സഹോദരങ്ങൾ: അന്നമ്മ മാത്യു, ലൂക്കോസ് തോമസ്, ടെസി ജിമ്മി, ടോം സാജൻ.
പരേതക്ക് ലിവർപൂൾ മലയാളി അസോസിയേഷൻ Lima Liverpool ലിമയുടെ ആദരാജ്ഞലികൾ 🌹🌹🌹













