തെറ്റുകളെല്ലാം കണ്ടുകെട്ടാനുള്ള ശ്രമത്തിനു പകരം തെറ്റുകളെ അതിജീവിക്കാനുള്ള പരിശീലനം നൽകിയാൽ തെറ്റ് ഒരു അപ്രധാന ഘടകമായി മാറും…
നല്ലതിന്റെ കൂടെ മാത്രം ജീവിക്കുന്നതു കൊണ്ട് ആരും നല്ലവരാകണമെന്നില്ല. തിന്മകളുടെ ഇടയിൽ ജീവിച്ചിട്ടും നന്മയുടെ അംശം നഷ്ടപ്പെടാതെ നിലനിർത്തുന്നവരാണ് യഥാർഥ വിശുദ്ധർ…
അഭിലഷണീയമല്ലാത്തവയെ ഉപേക്ഷിക്കാൻ പഠിക്കണം. അധികാരം കൊണ്ട് അടിച്ചേൽപിക്കുന്ന തീരുമാനങ്ങളെക്കാൾ സ്ഥിരത ആത്മനിയന്ത്രണം കൊണ്ടു ശീലിക്കപ്പെടുന്ന കാര്യങ്ങൾക്കുണ്ടാകും…
അനുവാദത്തോടെ ചെയ്യാൻ പറ്റാത്തതെല്ലാം പലരും ഒളിച്ചിരുന്നു ചെയ്യും. ‘മുഖംമൂടിയുള്ളവരുടെ’ ആധിക്യമാണ് മൂല്യങ്ങളുടെ പരാജയം…











